മെക്സിക്കോ ഭൂചലനം: മരണം നൂറുകവിഞ്ഞു
Wednesday, September 20, 2017 3:27 AM IST
മെക്സിക്കോ സിറ്റി: മെക്സിക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണത്തിൽ വർധന. ഒടുവിലെ വിവരങ്ങൾ അനുസരിച്ച് നൂറിലേറെപ്പേർ മരിച്ചെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. 20 ഓളം കെട്ടിടങ്ങൾ തകർന്നു വീണതായും റിപ്പോർട്ടുകളുണ്ട്. മെക്സിക്കോ സിറ്റിക്കടുത്തും മോറെലോസിലുമാണ് ഭൂചലനമുണ്ടായത്.



ചില കെട്ടിടങ്ങളിൽ തീപിടിത്തമുണ്ടായി. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പ്രാദേശിക സമയം 2.15നാണ് സംഭവമുണ്ടായത്. സാൻ ജുവാൻ റബോസോ നഗരത്തിൽനിന്ന് 31 മൈൽ വടക്കുകിഴക്ക് മാറിയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.




മെക്സിക്കോയിലെ ജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ടെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. 1985ൽ പതിനായിരത്തിലധികം പേർ മരിക്കാനിടയായ ഭൂചലനത്തിന്‍റെ 32-ാം വാർഷിക ദിനത്തിലാണ് മെക്സിക്കോയിൽ വീണ്ടും ശക്തമായ ഭൂചലനമുണ്ടായിരിക്കുന്നത്. ഈ മാസം ആദ്യം മെക്സിക്കോയിലുണ്ടായ ഭൂചലനത്തിൽ 90 പേർ മരിച്ചിരുന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.