വൈക്കം സ്വദേശിക്ക് ഇംഗ്ലണ്ടിൽ സ്പീക്കർസ്ഥാനം
വൈക്കം സ്വദേശിക്ക് ഇംഗ്ലണ്ടിൽ സ്പീക്കർസ്ഥാനം
Monday, May 21, 2018 1:42 AM IST
വൈ​​ക്കം: ഇം​​ഗ്ല​​ണ്ടി​​ലെ ന്യൂ​​ഹാം​​ ബറോ​​ കൗ​​ണ്‍​സി​​ൽ സ്പീ​​ക്ക​​റാ​​യി വൈ​​ക്കം പോ​​ള​​ശേ​​രി തെ​​ക്കേ​​പു​​ര​​യി​​ൽ ടി.​​കെ. സു​​ഗ​​ത​​ൻ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. ലേ​​ബ​​ർ പാ​​ർ​​ട്ടി​​യു​​ടെ പ്രാ​​ദേ​​ശി​​ക നേ​​താ​​വാ​​യ സു​​ഗ​​ത​​ൻ ആ​​ദ്യ​​മാ​​യാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ച്ച​​ത്.

വ​​ൻ ഭൂ​​രി​​പ​​ക്ഷ​​ത്തോ​​ടെ ജയിച്ചു. ​​2002ൽ ​​എം​​ബി​​എ വി​​ദ്യാ​​ർ​​ഥി​​യാ​​യി ല​​ണ്ട​​നി​​ലെ​​ത്തി​​യ സു​​ഗ​​ത​​ൻ പ​​ഠ​​നം പൂ​​ർ​​ത്തി​​യാ​​ക്കി​​യശേ​​ഷം അ​​വി​​ടെ ട്രാ​​വ​​ലിം​​ഗ് ഏ​​ജ​​ൻ​​സി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ജോ​​ലി​​യി​​ലേ​​ർ​​പ്പെ​​ട്ടു. ഇ​​തി​​നി​​ട​​യി​​ൽ രാ​​ഷ്‌​ട്രീ​​യപ്ര​​വ​​ർ​​ത്ത​​ന​​വും തു​​ട​​ർ​​ന്നു. ഭാ​​ര്യ ധ​​ന്യ ല​​ണ്ട​​നി​​ൽ സ്കൂ​​ൾ അ​​ധ്യാ​​പി​​ക​​യാ​​ണ്.സാ​​ന്ദ്ര സു​​ഗ​​ത​​ൻ, സി​​ദ്ധാ​​ർ​​ഥ് സു​​ഗ​​ത​​ൻ, സു​​ന​​ന്ദ സു​​ഗ​​ത​​ൻ എ​​ന്നി​​വ​​ർ മ​​ക്ക​​ളാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.