കു​ര​ങ്ങ​ണി കാട്ടുതീ: അ​ന്വേ​ഷ​ണ സം​ഘം തെ​ളി​വെ​ടു​ത്തു
കു​ര​ങ്ങ​ണി കാട്ടുതീ: അ​ന്വേ​ഷ​ണ സം​ഘം തെ​ളി​വെ​ടു​ത്തു
Saturday, March 24, 2018 3:05 AM IST
മ​​റ​​യൂ​​ർ: കു​​ര​​ങ്ങ​​ണി കാ​​ട്ടു​​തീ അ​​പ​​ക​​ട​​ത്തെ​​കു​​റി​​ച്ച് അ​​ന്വേ​​ഷി​​ക്കാ​​ൻ ത​​മി​​ഴ്നാ​​ട് സ​​ർ​​ക്കാ​​ർ നി​​യോ​​ഗി​​ച്ച അ​​ന്വേ​​ഷ​​ണ​​സം​​ഘം സം​​ഭ​​വ​​സ്ഥ​​ല​​ത്തെ​​ത്തി തെ​​ളി​​വെ​​ടു​​ത്തു. ത​​മി​​ഴ്നാ​​ട് റ​​വ​​ന്യു പ്രി​​ൻ​​സി​​പ്പ​​ൽ സെ​​ക്ര​​ട്ട​​റി​​യും ദു​​ര​​ന്ത​​നി​​വാ​​ര​​ണ​ സേ​​ന ത​​ല​​വ​​നു​​മാ​​യ അ​​തു​​ല്യ മി​​ശ്ര​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​മാ​​ണ് തെ​​ളി​​വെ​​ടു​​പ്പ് ന​​ട​​ത്തി​​യ​​ത്.

ചീ​​ഫ് ക​​ണ്‍​സ​​ർ​​വേ​​റ്റ​​ർ ഓ​​ഫ് ഫോ​​റ​​സ്റ്റ് രാ​​ജേ​​ഷ്കു​​മാ​​ർ, ഡി​​എ​​ഫ്ഒ ഉ​​ദ​​യ​​ൻ, രാ​​ജേ​​ന്ദ്ര​​ൻ, അ​​സി. ഫോ​​റ​​സ്റ്റ് ക​​ണ്‍​സ​​ർ​​വേ​​റ്റ​​ർ മ​​ഹേ​​ന്ദ്ര​​ൻ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണു തെ​​ളി​​വെ​​ടു​​പ്പ് ന​​ട​​ത്തി​​യ​​ത്. രാ​​വി​​ലെ തേ​​നി ഡി​​വി​​ഷ​​നി​​ലെ ഒ​​റ്റ​​മ​​രം ഭാ​​ഗ​​ത്തു​​നി​​ന്നു തെ​​ളി​​വെ​​ടു​​പ്പ് ആ​​രം​​ഭി​​ച്ചു കൊ​​ളു​​ക്കു​​മ​​ല​​യി​​ലെ ക്യാ​​ന്പി​​ലെ​​ത്തി. അ​​പ​​ക​​ട​​ത്തി​​ൽ മ​​ര​​ണ​​പ്പെ​​ട്ട​​വ​​ർ പ​​രി​​ക്കേ​​റ്റു കാ​​ടി​​നു​​ള്ളി​​ൽ ​കി​​ട​​ന്ന ഭാ​​ഗ​​ങ്ങ​​ളി​​ൽ കൊ​​ടി​​നാ​​ട്ടി അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തി.


ടോ​​പ്പ് സ്റ്റേ​​ഷ​​ൻ, കൊ​​ളു​​ക്കു​​മ​​ല എ​​ന്നി​​വി​ട​​ങ്ങ​​ളി​​ലെ ഫോ​​റ​​സ്റ്റ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​യും ചോ​​ദ്യം​​ചെ​​യ്തു. ആ​​ദ്യം സം​​ഭ​​വ​​സ്ഥ​​ല​​ത്തെ​​ത്തി​​യ മാ​​ധ്യ​​മ​പ്ര​​വ​​ർ​​ത്ത​​ക​​രി​​ൽ​​നി​​ന്നു ഫോ​​ട്ടോ​​യും ചി​​ത്ര​​ങ്ങ​​ളും ശേ​​ഖ​​രി​​ച്ചു. അ​​പ​​ക​​ട​​ത്തി​​ൽ​​നി​​ന്നും ര​​ക്ഷ​​പെ​​ട്ട​​വ​​രി​​ൽ​​നി​​ന്നും ട്രെ​​ക്കിം​​ഗ് ന​​ട​​ത്തി​​യ മേ​​ഖ​​ല​​യെ​​ക്കു​റി​​ച്ച് അ​​റി​​യാ​​ൻ ചി​​ത്ര​​ങ്ങ​​ളും ശേ​​ഖ​​രി​​ച്ചു. 26ന് ​​പ്രാ​​ഥ​​മി​​ക റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ക്കു​​മെ​ന്നു മേ​​ഖ​​ല സ​​ന്ദ​​ർ​​ശി​​ച്ച​​ശേ​​ഷം അ​​തു​​ല്യ മി​​ശ്ര അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.