ഒ​രു സീ​റ്റി​ൽ പോലും ത​നി​ച്ചു ജ​യി​ക്കാ​ൻ സി​പി​ഐ​ക്കു ശേ​ഷി​യി​ല്ല: കെ.എം. മാ​ണി
ഒ​രു സീ​റ്റി​ൽ പോലും ത​നി​ച്ചു ജ​യി​ക്കാ​ൻ സി​പി​ഐ​ക്കു ശേ​ഷി​യി​ല്ല: കെ.എം. മാ​ണി
Saturday, March 24, 2018 2:48 AM IST
കോ​​ട്ട​​യം: കേ​​ര​​ള​​ത്തി​​ലെ ഏ​​തെ​​ങ്കി​​ലും ഒ​​രു മ​​ണ്ഡ​​ല​​ത്തി​​ൽ മു​​ന്ന​​ണി സ​​ഹാ​​യ​​മി​​ല്ലാ​​തെ ത​​നി​​ച്ചു​​നി​​ന്നു ജ​​യി​​ക്കാ​​ൻ ശേ​​ഷി​​യു​​ള്ള പാ​​ർ​​ട്ടി​​യാ​​ണോ സി​​പി​​ഐ​​യെ​ന്നു കേരള കോൺഗ്രസ് നേതാവ് കെ.​​എം. മാ​​ണി.

പാ​​ലാ​​യി​​ൽ മാ​​ത്ര​​മെ മാ​​ണി​​ക്കു ശ​​ക്തി​​യും വോ​​ട്ടു​​മു​​ള്ളു​​വെ​​ന്നു സി​​പി​​ഐ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കാ​​നം രാ​​ജേ​​ന്ദ്ര​​ന്‍റെ അ​​ഭി​​പ്രാ​​യ​​ത്തോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ചെ​​ങ്ങ​​ന്നൂ​​രി​​ലെ സി​​പി​​എം സ്ഥാ​​നാ​​ർ​​ഥി സ​​ജി ചെ​​റി​​യാ​​ൻ ക​​ഴി​​ഞ്ഞ ദി​​വ​​സം തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു വ​​ന്നു ക​​ണ്ട് എ​​ന്നോ​​ടു വോ​​ട്ടു ചോ​​ദി​​ച്ചി​​രു​​ന്നു. താ​​ൻ പ്ര​​ത്യേ​​കി​​ച്ചു മ​​റു​​പ​​ടി പ​​റ​​ഞ്ഞി​​ല്ല. അ​​പ്പോ​​ഴാ​​ണ് വോ​​ട്ട് വേ​​ണ്ടെ​​ന്നു മ​​റ്റൊ​​രു നേ​​താ​​വി​​ന്‍റെ പ്ര​​തി​​ക​​ര​​ണം.


കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എ​​മ്മി​​നെ ഇ​​ട​​തു​​മു​​ന്ന​​ണി​​യു​​മാ​​യി സ​​ഹ​​ക​​രി​​പ്പി​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു സി​​പി​​എ​​മ്മും സി​​പി​​ഐ​​യും ത​​മ്മി​​ൽ ന​​ട​​ത്തി​​യ ച​​ർ​​ച്ച​യും വി​​ചി​​ത്ര​​മാ​​ണ്. ഇ​​ട​​തു​​മു​​ന്ന​​ണി പ്ര​​വേ​​ശ​​നം സം​​ബ​​ന്ധി​​ച്ചു ത​​ങ്ങ​​ൾ തീ​​രു​​മാ​​ന​​മൊ​​ന്നും എ​​ടു​​ത്തി​​ട്ടി​​ല്ല. ച​​ർ​​ച്ച ന​​ട​​ത്തി​​യി​​ട്ടു​​മി​​ല്ല. ഇ​​ക്കാ​​ര്യ​​ത്തി​​ൽ ഇ​​പ്പോ​​ൾ വി​​വാ​​ദം വേ​​ണ്ടെ​​ന്നും മാ​​ണി പ​​റ​​ഞ്ഞു. മു​​ന്ന​​ണി പ്ര​​വേ​​ശ​​നം ന​​ല്ക​​ണ​​മെ​​ന്നു ആ​​വ​​ശ്യ​​പ്പെ​​ട്ടു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ആ​​ർ​​ക്കു മു​​ന്നി​​ലും ചെ​​ന്നി​​ട്ടി​​ല്ലെ​​ന്നും മാ​​ണി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.