ഭാ​യി​മാ​ർ ഏ​പ്രി​ൽ ആ​ദ്യ​വാ​രം മലയാളം പ​രീ​ക്ഷ​യെ​ഴു​തും
ഭാ​യി​മാ​ർ ഏ​പ്രി​ൽ ആ​ദ്യ​വാ​രം  മലയാളം പ​രീ​ക്ഷ​യെ​ഴു​തും
Friday, March 23, 2018 12:44 AM IST
കൊ​​​ച്ചി: അ​​​ന്യ​​​നാ​​​ട്ടി​​​ൽ നി​​​ന്നു കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി കു​​​ടും​​​ബം പു​​​ല​​​ർ​​​ത്താ​​​ൻ വി​​​യ​​​ർ​​​പ്പൊ​​​ഴു​​​ക്കു​​​ന്ന പെ​​​രു​​​ന്പാ​​​വൂ​​​രി​​​ലെ ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​ളാ​​യ ഭാ​​യി​​മാ​​ർ മ​​​ല​​​യാ​​​ളം പ​​​രീ​​​ക്ഷ​​​യ്ക്കൊ​​​രു​​​ങ്ങു​​​ന്നു.

സം​​​സ്ഥാ​​​ന സാ​​​ക്ഷ​​​ര​​​താ മി​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ത​​​ര സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്ന മ​​​ല​​​യാ​​​ള ഭാ​​ഷാ സാ​​​ക്ഷ​​​ര​​​താ പ​​​ദ്ധ​​​തി​​​യാ​​​യ ’ച​​​ങ്ങാ​​​തി’​​​യി​​​ലൂ​​​ടെ മ​​​ല​​​യാ​​​ളം എ​​​ഴു​​​താ​​​നും വാ​​​യി​​​ക്കാ​​​നും പ​​​ഠി​​​ച്ച തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​ണ് ഏ​​​പ്രി​​​ൽ ആ​​​ദ്യ​​​വാ​​​രം പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തു​​​ന്ന​​​ത്. ഒ​​​രു വ​​​ർ​​​ഷം മു​​​ന്പു മാ​​​തൃ​​​കാ പ​​​ദ്ധ​​​തി പെ​​​രു​​​ന്പാ​​​വൂ​​​ർ മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​യി​​​ലാ​​​ണ് ന​​​ട​​​പ്പാ​​ക്കി​​​യ​​​ത്.


പെ​​​രു​​​ന്പാ​​​വൂ​​​രി​​​ലെ പ്ലൈ​​​വു​​​ഡ് ക​​​ന്പ​​​നി​​​ക​​​ളി​​​ലും മ​​​റ്റും ജോ​​​ലി ചെ​​​യ്യു​​​ന്ന 568 തൊ​​​ളി​​​ലാ​​​ളി​​​ക​​​ളാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ മ​​​ല​​​യാ​​​ളം പ​​​ഠി​​​ച്ച​​​ത്. ബം​​​ഗാ​​​ൾ, ആ​​​സാം, ഒ​​​റീ​​​സ, മ​​​ധ്യ​​​പ്ര​​​ദേ​​​ശ്, ബീ​​​ഹാ​​​ർ, ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് തു​​​ട​​​ങ്ങി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണി​​​വ​​​ർ. നി​​​ല​​​വി​​​ൽ ഏ​​​പ്രി​​​ൽ എ​​​ട്ടി​​​ന് പ​​​രീ​​​ക്ഷ ന​​​ട​​​ത്താ​​നാ​​ണ് നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.