നടൻ ദിലീപിന്‍റെ ഹ​ർ​ജി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും
നടൻ ദിലീപിന്‍റെ ഹ​ർ​ജി  തി​ങ്ക​ളാ​ഴ്ച  പ​രി​ഗ​ണി​ക്കും
Thursday, March 22, 2018 3:05 AM IST
കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ നി​​​ർ​​​ണാ​​​യക തെ​​​ളി​​​വാ​​​യ ദൃ​​​ശ്യ​​​ങ്ങ​​​ളു​​​ടെ പ​​​ക​​​ർ​​​പ്പ് ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ന​​​ട​​​ൻ ദി​​​ലീ​​​പ് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി തി​​​ങ്ക​​​ളാ​​​ഴ്ച പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി. കേ​​​സി​​​ലെ പ്ര​​​തി​​​യാ​​​യ ത​​​നി​​​ക്ക് ദൃ​​​ശ്യ​​​ങ്ങ​​​ളു​​​ടെ പ​​​ക​​​ർ​​​പ്പി​​​ന് അ​​​വ​​​കാ​​​ശ​​​മു​​​ണ്ടെ​​​ന്നാ​​​ണ് ദി​​​ലീ​​​പി​​​ന്‍റെ വാ​​​ദം. നേ​​​ര​​​ത്തെ അ​​​ങ്ക​​​മാ​​​ലി ജു​​​ഡി​​​ഷൽ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​ട്ട​​​റ്റ് കോ​​​ട​​​തി​​​യി​​​ൽ ഈ ​​​ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നി​​​ല്ല.


ദൃ​​​ശ്യ​​​ങ്ങ​​​ൾ ത​​​നി​​​ക്കെ​​​തി​​​രാ​​​യ തെ​​​ളി​​​വാ​​​ക്കി മാ​​​റ്റാ​​​ൻ കൃ​​​ത്രി​​​മം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ഇ​​​തു പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ദൃ​​​ശ്യ​​​ങ്ങ​​​ളു​​​ടെ പ​​​ക​​​ർ​​​പ്പ് വേ​​​ണ​​​മെ​​​ന്നു​​​മാ​​​ണു ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.