ദേ​വി​കു​ളം ആ​ർ​ഡി​ഒ​യ്ക്ക് നോ​ട്ടീ​സ്
Saturday, March 24, 2018 2:48 AM IST
ആ​​​ലു​​​വ: പൊ​​​തു​​​വ​​​ഴി കൈ​​​യേ​​​റു​​​ക​​​യും സ്ത്രീ​​​ക​​​ളു​​​ടെ ചി​​​ത്രം കാ​​​മ​​​റ​​​യി​​​ൽ പ​​​ക​​​ർ​​​ത്തു​​​ക​​​യും ചെ​​​യ്ത സ്വ​​​കാ​​​ര്യ വ്യ​​​ക്തി​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ ദേ​​​വി​​​കു​​​ളം ആ​​​ർ​​​ഡി​​​ഒ​​​യ്ക്ക് മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍റെ നോ​​​ട്ടീ​​​സ്.

ഇ​​​ടു​​​ക്കി ബൈ​​​സ​​​ൻ​​​വാ​​​ലി വി​​​ല്ലേ​​​ജി​​​ൽ പൊ​​​ട്ട​​​ൻ​​​കാ​​​ട് പ​​​ഞ്ചാ​​​യ​​​ത്ത് മു​​​ത്ത​​​ൻ​​​മു​​​ടി ക​​​ര​​​യി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന പ​​​ട്ടി​​​ക​​​ജാ​​​തി​​​ക്കാ​​​രാ​​​യ 43 കു​​​ടും​​​ബ​​​ങ്ങ​​​ളാ​​​ണ് കൊ​​​ച്ചി നാ​​​രാ​​​യ​​​ണ​​​പു​​​രം സ്വ​​ദേ​​ശി ഏ​​​ബ്ര​​​ഹാം ജോ​​​യി​​​ക്കും കു​​​ടും​​​ബ​​​ത്തി​​​നു​​​മെ​​​തി​​​രേ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്. 40 വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ​​​യാ​​​യി മു​​​ത്ത​​​ൻ​​​കു​​​ടി​​​യി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന പൊ​​​തു​​​വ​​​ഴി​​​യാ​​ണു കൈ​​​യേ​​​റി​​യ​​തെ​​ന്നു പ​​രാ​​തി​​യി​​ൽ പ​​റ​​യു​​ന്നു. ഭ​​​യം കൂ​​​ടാ​​​തെ ജീ​​​വി​​​ക്കാ​​​ൻ സാ​​​ഹ​​​ച​​​ര്യ​​​മൊ​​​രു​​​ക്ക​​​ണ​​​മെ​​​ന്നും നാ​​​ട്ടു​​​കാ​​​രു​​​ടെ ഹ​​​ർ​​​ജി​​​യി​​​ലു​​ണ്ട്. ആ​​​ലു​​​വ പാ​​​ല​​​സി​​​ൽ ന​​​ട​​​ന്ന ക​​​മ്മീ​​​ഷ​​​ൻ സി​​​റ്റിം​​​ഗി​​​ൽ പു​​​തി​​​യ എ​​​ട്ട് കേ​​​സു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 63 കേ​​​സു​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചു. ഒ​​​ന്പ​​​ത് എ​​​ണ്ണ​​​ത്തി​​​ൽ തീ​​​ർ​​​പ്പാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.