കാറിനു മുകളിൽ തെങ്ങ് വീണു, യാത്രക്കാരി അദ്ഭുതകരമായി രക്ഷപ്പെട്ടു
കാറിനു മുകളിൽ തെങ്ങ് വീണു, യാത്രക്കാരി അദ്ഭുതകരമായി രക്ഷപ്പെട്ടു
Tuesday, April 24, 2018 1:36 AM IST
രാ​മ​പു​രം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന്‍റെ മു​ക​ളി​ൽ തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണു. യാത്രക്കാരി ത​ല​നാ​രി​ഴ​യ്ക്കു ര​ക്ഷ​പ്പെ​ട്ടു. ദീ​പി​ക കോ​ട്ട​യം ഓ​ഫീ​സി​ലെ എ​ച്ച്ആ​ർ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ കു​ണി​ഞ്ഞി ക​ടു​കം​മാ​ക്ക​ൽ എ​ലി​സ​ബ​ത്താ​ണ് അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ 8.30നു ​രാ​മ​പു​രം മാ​റി​ക കാ​നാ​ട്ട് വാ​തി​ലി​ലാ​യി​രു​ന്നു അ​പ​ക​ടം.

റോ​ഡി​നു സ​മീ​പ​ത്തു​ള്ള 11 കെ​വി ലൈ​നി​ൽ ത​ട്ടി​യാ​ണു കാ​റി​നു മു​ക​ളി​ലേ​ക്കു തെ​ങ്ങ് വീ​ണ​ത്. ഈ ​സ​മ​യം എ​ലി​സ​ബ​ത്ത് മാ​ത്ര​മാ​ണു കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. കാ​റി​ന്‍റെ മു​ൻ​വ​ശ​ത്തെ ചി​ല്ല് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. കു​ണി​ഞ്ഞി​യി​ൽനി​ന്ന് കോ​ട്ട​യ​ത്തേ​യ്ക്കു പോ​വു​ക​യാ​യി​രു​ന്നു അ​വ​ർ. രാ​മ​പു​രം പോ​ലീ​സും പാ​ലായി ല്‌നിന്നെത്തിയ ഫ​യ​ർഫോ​ഴ്സ് സംഘവും ചേർന്നു തെങ്ങ് വെ​ട്ടി​മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.