ജക്കാർത്ത കൺതുറക്കുന്നു
ജക്കാർത്ത കൺതുറക്കുന്നു
Friday, August 17, 2018 12:23 AM IST
ജ​ക്കാ​ര്‍ത്ത:ഏഷ്യ കൺതുറക്കുകയാണ്. 18-ാ​മ​ത് ഏ​ഷ്യ​ന്‍ ഗെ​യിം​സി​ന് നാ​ളെ തി​രി​തെ​ളി​യും. ഏ​ഷ്യ​ന്‍ ഗെ​യിം​സി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ധ്യ​മാ​യി ര​ണ്ടു ന​ഗ​ര​ങ്ങ​ളി​ലാ​യാ​ണ് ഇ​ത്ത​വ​ണ മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ക. ഇ​ന്തോ​നേ​ഷ്യ​ന്‍ ന​ഗ​ര​മാ​യ ജ​ക്കാ​ര്‍ത്ത​യി​ലും സൗ​ത്ത് സു​മാ​ത്ര പ്രൊ​വി​ന്‍സി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ പാ​ലെം​ബാ​ഗു​മാ​ണ് ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളു​ടെ കാ​യി​ക പോ​രാ​ട്ട​ത്തി​ന് വേ​ദി​യാ​കു​ക.

ജ​ക്കാ​ര്‍ത്ത​യി​ലെ പ്ര​ധാ​ന സ്റ്റേ​ഡി​യ​മാ​യ ഗി​ലോ​റ ബം​ഗ് ക​ര്‍ണോ​യി​ലാ​കും ഉ​ദ്ഘാ​ട​ന, സ​മാ​പ​ന സ​മ്മേ​ള​ന​ങ്ങ​ള്‍ ന​ട​ക്കു​ക. ഒ​ളി​മ്പി​ക് ഏ​ഷ്യ​ന്‍ കൗ​ണ്‍സി​ലി​ല്‍ അം​ഗ​ങ്ങ​ളാ​യ 45 ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള​വ​ര്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. 40 വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 462 മ​ത്സ​ര ഇ​ന​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ​യു​ള്ള​ത്. ജാ​വ്‌​ലി​ന്‍ താ​രം നീ​ര​ജ് ചോ​പ്ര ഉ​ദ്്ഘാ​ട​ന ച​ട​ങ്ങി​ലെ മാ​ര്‍ച്ച് പാ​സ്റ്റി​ല്‍ ഇ​ന്ത്യ​ന്‍ പ​താ​ക​യേ​ന്തും.

ഇ​ന്ത്യ​ന്‍ പ്ര​തീ​ക്ഷ​ക​ള്‍

36 വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളി​ലാ​യി 572 ഇ​ന്ത്യ​ക്കാ​രാ​ണ് ഇ​ത്ത​വ​ണ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഷൂ​ട്ടിം​ഗ്, ബാ​ഡ്മി​ന്‍റ​ണ്‍,ഗു​സ്തി എ​ന്നി​വ​യാ​ണ് ഇ​ന്ത്യ​യ്്ക്ക് ഏ​റെ മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യു​ള്ള ഇ​ന​ങ്ങ​ള്‍. അ​ത്‌​ല​റ്റി​ക്‌​സി​ലും മി​ക​ച്ച താ​ര​ങ്ങ​ളെ​യാ​ണ് ഇ​ന്ത്യ ഇ​ത്ത​വ​ണ ട്രാ​ക്കി​ലി​റ​ക്കു​ക. മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യാ​യ മൊ​ഹ​മ​ദ് അ​ന​സ് പു​രു​ഷ​ന്‍മാ​രു​ടെ 200 മീ​റ്റ​ര്‍,400 മീ​റ്റ​ര്‍ 4-400 റി​ലെ ഇ​ന​ങ്ങ​ളി​ല്‍ മ​ത്സ​രി​ക്കു​ന്നു​ണ്ട്. മ​ല​യാ​ളി​യാ​യ ജി​ന്‍സ​ണ്‍ ജോ​ണ്‍സ​ണ്‍ 400 മീ​റ്റ​ര്‍,800 മീ​റ്റ​ര്‍, 1500 മീ​റ്റ​ര്‍ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ല്‍ മ​ത്സ​രി​ക്കും.

പു​രു​ഷ അ​ത്‌​ല​റ്റി​ക്‌​സ് ടീ​മി​ലെ മ​റ്റ് അം​ഗ​ങ്ങ​ള്‍

400 മീ​റ്റ​ര്‍- അ​രോ​കി​യ രാ​ജീ​വ്
800,1500 മീ​റ്റ​ര്‍- മ​ന്‍ജി​ത് സിം​ഗ്
5000, 10000 മീ​റ്റ​ര്‍-​ജി. ല​ക്ഷ​്മ​ണ​ന്‍
ട്രി​പ്പി​ള്‍ ജം​പ്- അ​ര്‍പീ​ന്ദ​ര്‍ സിം​ഗ്,രാ​കേ​ഷ് ബാ​ബൂ
ജാ​വ്‌​ലി​ന്‍ ത്രോ- ​ശി​വ്പാ​ല്‍ സിം​ഗ്, നീ​ര​ജ് ചോ​പ്ര
ലോ​ഗ് ജം​പ്- ശ്രീ​ശ​ങ്ക​ര്‍
ഹൈ ​ജം​പ്- ചേ​ത​ന്‍ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ന്‍
ഷോ​ട്ട് പു​ട്ട്- ത​ജീ​ന്ദ്ര​പാ​ല്‍ സിം​ഗ് തൂ​ര്‍, ന​വീ​ന്‍ ചി​കാ​ര

അ​ത്‌​ല​റ്റി​ക്‌​സി​ല്‍ തി​ള​ങ്ങാ​ന്‍ വനിതാ ടീം

ലോ​ക അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ആ​ദ്യ​മാ​യി ഇ​ന്ത്യ​ക്കു​വേ​ണ്ടി സ്വ​ര​ണ്‍ മെ​ഡ​ല്‍ നേ​ടി​യ 18കാ​രി ഹി​മാ ദാ​സാ​ണ് ട്രാ​ക്കി​ല്‍ ഇ​ന്ത്യ​യു​ടെ സു​വ​ര്‍ണ പ്ര​തീ​ക്ഷ. 200,400 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ലാ​ണ് ഹി​മ ഇ​ന്ത്യ​ക്കാ​യി ഇ​റ​ങ്ങു​ന്ന​ത്. മ​ല​യാ​ളി​യാ​യ പി.​യു ചി​ത്ര 1500 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ല്‍ മ​ത്സ​രി​ക്കു​ന്നു​ണ്ട്.

വ​നി​താ അ​ത്‌​ല​റ്റി​ക്‌​സ് ടീ​മി​ലെ മ​റ്റ് അം​ഗ​ങ്ങ​ള്‍

100,200 മീ​റ്റ​ര്‍- ദ്യു​തി ച​ന്ദ്
1500 മീ​റ്റ​ര്‍ -മോ​നി​ക്ക ചൗ​ധ​രി
5000,10000 മീ​റ്റ​ര്‍- സ​ഞ്ജീ​വ​നി ജാ​ദ​വ്, സൂ​ര്യ ലോ​ക​നാ​ഥ്
ഹാ​മ​ര്‍ ത്രോ- ​സ​രി​താ രോ​മി​ത് സിം​ഗ്
ഡി​സ്‌​ക​സ് ത്രോ- ​സ​ന്ദീ​പ് കു​മാ​രി, സീ​മ പൂ​നി​യ
ജാ​വ്‌​ലി​ന്‍ ത്രോ- ​അ​ന്നു റാ​ണി

ലോം​ഗ് ജം​പ് - വി. ​നീ​ന
ഹെ​പ്റ്റാ​ത്തല​ണ്‍- പൂ​ര്‍ണി​മ ഹെം​ബ്രാം, സ്വ​പ്‌​ന ബ​ര്‍മ​ന്‍

ഇ​ന്ത്യ​ക്ക് ഏ​റ്റ​വും മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യു​ള്ള ഇ​ന​മാ​ണ് ബാ​ഡ്മി​ന്‍റ​ണ്‍. കെ. ​ശ്രീ​കാ​ന്ത്, എ​ച്ച്.​എ​സ് പ്ര​ണോ​യ്, പി.​വി സി​ന്ധു, സൈ​ന നെ​ഹ് വാ​ള്‍ എ​ന്നി​വ​ര്‍ സിം​ഗി​ള്‍സ് ഇ​ന​ങ്ങ​ളി​ല്‍ ഇ​ന്ത്യ​ക്കാ​യി മ​ത്സ​രി​ക്കും. വ​നി​താ സിം​ഗി​ള്‍സി​ല്‍ ഇ​ന്ത്യ​ന്‍ ഫൈ​ന​ലാ​ണ് ആ​രാ​ധ​ക​ര്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.
മ​ല​യാ​ളി​യാ​യ പി.​ആ​ര്‍ ശ്രീ​ജേ​ഷ് ന​യി​ക്കു​ന്ന പു​രു​ഷ​ന്‍മാ​രു​ടെ ഹോ​ക്കി ടീം ​സ്വ​ര്‍ണ​മെ​ഡ​ല്‍ത്ത​ന്നെ ല​ക്ഷ്യ​മി​ട്ടാ​ണ് ജ​ക്കാ​ര്‍ത്ത​യി​ലേ​ക്ക് പോ​യി​രി​ക്കു​ന്ന​ത്.

ഒ​ളി​മ്പി​ക്‌​സ് മെ​ഡ​ല്‍ ജേ​താ​ക്ക​ളാ​യ സാ​ക്ഷി മാ​ലി​ക്,സു​ശീ​ല്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ ഗോ​ദയി​ലെ ഇ​ന്ത്യ​ന്‍ പ്ര​തീ​ക്ഷ​ക​ളാ​ണ്. 15 ദി​വ​സം നീ​ണ്ടു നി​ല്‍ക്കു​ന്ന മ​ത്സ​ര​ങ്ങ​ള്‍ സെ​പ്റ്റം​ബ​ര്‍ ര​ണ്ടി​ന് സ​മാ​പി​ക്കും.

11 സ്വ​ര്‍ണ​വും ഒ​മ്പ​തു വെ​ള്ളി​യും 37 വെ​ങ്ക​ല​വും നേ​ടി ക​ഴി​ഞ്ഞ ത​വ​ണ ഇ​ന്ത്യ എ​ട്ടാ​മ​താ​യി​രു​ന്നു.

മെഡൽ വാരാൻ മലയാളിക്കൂട്ടം

കോട്ടയം: ഏ​ഷ്യ​ന്‍ ഗെ​യിം​സി​നു​ള്ള 572 അം​ഗ ഇ​ന്ത്യ​ന്‍ സം​ഘ​ത്തി​ല്‍ 38 മ​ല​യാ​ളി താ​ര​ങ്ങ​ള്‍. അ​ത്‌​ല​റ്റി​ക്‌​സ് ടീ​മി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ല​യാ​ളി​ക​ളു​ള്ള​ത്: 12 പേ​ര്‍.

വ​നി​താ വോ​ളി​ബോ​ള്‍ ടീ​മി​ലെ 14 പേ​രി​ല്‍ പ​ത്തും മ​ല​യാ​ളി​ക​ളാ​ണ്. ഏതാനും ദിവസങ്ങൾക്കു മുന്പാണ് ഇ​ന്ത്യ​ന്‍ ഒ​ളിന്പി​ക് അ​സോ​സി​യേ​ഷ​ന്‍ ഏ​ഷ്യ​ന്‍ ഗെ​യിം​സി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ പ​ട്ടി​ക പു​റ​ത്തു​വി​ട്ട​ത്. ഇ​ന്ത്യ​ന്‍ സം​ഘ​ത്തി​ലെ മ​ല​യാ​ളി​ക​ള്‍ താഴെ പറയുന്നവരാണ്. ആദ്യം പ്രഖ്യാപിച്ച ടീമിൽ ലോംഗ് ജംപിൽ നയന ജയിംസ് ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസം നടന്ന ട്രയൽസിൽ നയനയ്ക്ക് യോഗ്യത കണ്ടെത്താ നായില്ല. അതേസമയം, വി. നീന ജക്കാർത്തയ്ക്കു ടിക്കറ്റ് എടുത്തു.

അ​ത്‌ലറ്റി​ക്‌​സ്

മു​ഹ​മ്മ​ദ് അ​ന​സ്, ജി​ന്‍സ​ണ്‍ ജോ​ണ്‍സ​ണ്‍, പി.​കു​ഞ്ഞു​മു​ഹ​മ്മ​ദ്, ജി​ത്തു ബേ​ബി, കെ.​ടി. ഇ​ര്‍ഫാ​ന്‍, എം.​ശ്രീ​ശ​ങ്ക​ര്‍, എ.​വി.​രാ​കേ​ഷ് ബാ​ബു, പി.​യു.​ചി​ത്ര, ആ​ര്‍.​അ​നു, വി.​നീ​ന, ജി​സ്‌​ന മാ​ത്യു, ബി.​സൗ​മ്യ.

വോ​ളി​ബോ​ള്‍

വ​നി​ത​ക​ള്‍: അ​ഞ്ജു ബാ​ല​കൃ​ഷ്ണ​ന്‍, കെ.​എ​സ്.​ജി​നി, എ​സ്.​രേ​ഖ, ശ്രു​തി മു​ര​ളി, കെ.​പി.​അ​നു​ശ്രീ, അ​ഞ്ജ​ലി ബാ​ബു, എ​സ്.​സൂ​ര്യ, മി​നി​മോ​ള്‍ ഏ​ബ്ര​ഹാം, അ​ശ്വ​നി ക​ണ്ടോ​ത്ത്.
പു​രു​ഷ​ന്‍മാ​ര്‍: സി.​അ​ജി​ത് ലാ​ല്‍, ജി.​കെ.​അ​ഖി​ന്‍.

ബാ​സ്‌​ക​റ്റ്‌​ബോ​ള്‍

പി.​എ​സ്.​ജീ​ന, സ്റ്റെ​ഫി നി​ക്‌​സ​ണ്‍, പി.​ജി.​അ​ഞ്ജ​ന, പ്രി​യ​ങ്ക പ്ര​ഭാ​ക​ര്‍ എ​ന്നി​വ​ര്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ വ​നി​താ ടീ​മി​ലു​ണ്ട്. ജീ​ന​യാ​ണു ക്യാ​പ്റ്റ​ന്‍.

മ​റ്റു​ള്ള​വ​ര്‍

സ്‌​ക്വാ​ഷ് - ദീ​പി​ക പ​ള്ളി​ക്ക​ല്‍, സു​ന​ന്യ കു​രു​വി​ള. നീ​ന്ത​ല്‍ - സ​ജ​ന്‍ പ്ര​കാ​ശ്. ബാ​ഡ്മി​ന്‍റ​ന്‍ - എ​ച്ച്.​എ​സ്.​പ്ര​ണോ​യ്. സൈ​ക്ലിം​ഗ് - അ​ലീ​ന റെ​ജി. കു​റാ​ഷ് - എ​ന്‍.​ബി. ബി​നി​ഷ, പി.​സി.​അ​ശ്വി​ന്‍. ഗോ​ള്‍ഫ് - റെ​യ്ഹാ​ന്‍ തോ​മ​സ്. ക​നോ​യി​ങ് - ടി.​ബി.​ശി​വ​ശ​ങ്ക​ര്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.