ജയിംസ് ആൻഡേഴ്സൺ: പോരാട്ടവീര്യത്തിന്‍റെ പ്രതിരൂപം
ജയിംസ് ആൻഡേഴ്സൺ: പോരാട്ടവീര്യത്തിന്‍റെ പ്രതിരൂപം
Wednesday, August 15, 2018 12:35 AM IST
ക്രി​ക്ക​റ്റി​ൽ ഒാ​രോ കാ​ല​ഘ​ട്ട​ത്തി​ലും പ്ര​തി​ഭ​യു​ടെ തി​ള​ക്കം കൊ​ണ്ട് വി​സ്മ​യി​പ്പി​ച്ച നി​ര​വ​ധി ബൗ​ള​ർ​മാ​ർ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഒ​രോ ടീ​മി​നും അ​വ​രു​ടേ​താ​യ മി​ക​ച്ച ബൗ​ള​ർ​മാ​ർ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇം​ഗ്ല​ണ്ട് ടീ​മി​നെ സം​ബ​ന്ധി​ച്ച് ഇ​ന്ന് ആ ​വി​ശേ​ഷ​ണ​ത്തി​ന് അ​ർ​ഹ​ൻ ജി​മ്മി എ​ന്നു സു​ഹൃ​ത്തു​ക്ക​ളും സ​ഹ​ക​ളി​ക്കാ​രും സ്നേ​ഹ​ത്തോ​ടെ വി​ളി​ക്കു​ന്ന ജ​യിം​സ് ആ​ൻ​ഡേ​ഴ്സ​ണാ​ണ്. ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളു​ടെ പ്രാ​യം അ​വ​രു​ടെ പ്ര​ക​ട​ന​ത്തെ ബാ​ധി​ക്കാ​റു​ണ്ട്. അ​വി​ടെ​യാ​ണ് ജ​യിം​സ് ആ​ൻ​ഡേ​ഴ്സ​ൺ വ്യ​ത്യ​സ്ത​നാ​വു​ന്ന​ത്. ഇ​രു​പ​താ​മ​ത്തെ വ​യ​സി​ൽ മൈ​താ​ന​ത്തി​റ​ങ്ങി​യ അ​തേ ചു​റു​ചു​റു​ക്ക് മു​പ്പ​ത്തിയേഴാ​മ​ത്തെ വ​യ​സി​ലും അ​ദ്ദേ​ഹം കാ​ത്തു സൂ​ക്ഷി​ക്കു​ന്നു. വ​ലം​കൈ​യ​ൻ മീ​ഡി​യം പേ​സ​റാ​യ ആ​ന്‍ഡേ​ഴ്‌​സ​നു മു​ന്നി​ല്‍ ത​ക​രാ​ത്ത ഇം​ഗ്ലീ​ഷ് റി​ക്കാ​ർ​ഡു​ക​ൾ ഒ​ന്നു​മി​ല്ല.

ഒ​ന്നാം ന​മ്പ​ര്‍ ടെ​സ്റ്റ് ബൗ​ള​ര്‍

നി​ല​വി​ൽ ഐ​സി​സി ടെ​സ്റ്റ് റാ​ങ്കിം​ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു നി​ൽ​ക്കു​ന്ന താ​ര​മാ​ണ് ആ​ൻ​ഡേ​ഴ്സ​ൺ. 903 പോ​യി​ന്‍റാ​ണ് ആ​ൻ​ഡേ​ഴ്സ​ണു​ള്ള​ത്. ഏ​താ​ണ്ട് നാ​ലു പ​തി​റ്റാ​ണ്ടി​നു ശേ​ഷ​മാ​ണ് ഒ​രു ഇം​ഗ്ലീ​ഷ് ബൗ​ള​ർ 900 പോ​യി​ന്‍റ് നേ​ടു​ന്ന​ത്. ഇം​ഗ്ല​ണ്ടി​ന്‍റെ എ​ക്കാ​ല​ത്തേ​യും മി​ക​ച്ച താ​ര​മെ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ഇ​യാ​ൻ ബോ​ത​മാ​ണ് ഇ​തി​നു മു​ന്പ് 900 പോ​യി​ന്‍റ് ക​ട​ന്നി​ട്ടു​ള്ള​ത്. 1980 ലാ​ണ് അ​ദ്ദേ​ഹം ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്. അ​ന്ന് 911 പോ​യി​ന്‍റാ​യി​രു​ന്നു ബോ​തം സ്വ​ന്തം പേ​രി​ൽ കു​റി​ച്ച​ത്. ഇ​യാ​ൻ ബോ​ത​ത്തി​നു മു​ന്പ് അ​ഞ്ച് ഇം​ഗ്ലീ​ഷ് ബൗ​ള​ർ​മാ​ർ ഈ ​നേ​ട്ടം കൈ​വ​രി​ച്ചി​ട്ടു​​ണ്ട്. സി​ഡ്‌​നി ബാ​ൺ​സ് (932 പോ​യി​ന്‍റ് ) ആ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​യി​ന്‍റ് നേ​ട്ട​ത്തോ​ടെ ടെ​സ്റ്റ് റാ​ങ്കിം​ഗി​ൽ ഒ​ന്നാം സ്ഥാ​നം അ​ല​ങ്ക​രി​ച്ചി​ട്ടു​ള്ള​ത്. ജോ​ര്‍ജ് ലോ​ഹ്മാ​ന്‍ (931 പോ​യി​ന്‍റ്), ടോ​ണി ലോ​ക്ക് (912 പോ​യി​ന്‍റ്), ഡെ​റെ​ക് അ​ണ്ട​ര്‍വു​ഡ് (907 പോ​യി​ന്‍റ്), അ​ലെ​ക് ബേ​ഡ്‌​സെ​ര്‍ (903 പോ​യി​ന്‍റ്) എ​ന്നി​വ​രും ഈ ​ലി​സ്റ്റി​ലു​ണ്ട്.


ക്രി​ക്ക​റ്റി​ന്‍റെ മെ​ക്ക​യി​ൽ 100 വി​ക്ക​റ്റ്

ക്രി​ക്ക​റ്റി​ന്‍റെ മെ​ക്ക എ​ന്ന​റി​യ​പ്പെ​ടു​ന്ന ലോ​ഡ്സി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ക്ക​റ്റ് നേ​ടി​യി​ട്ടു​ള്ള​താ​ര​മാ​ണ് ആ​ൻ​ഡേ​ഴ്സ​ൺ. ലോ​ഡ്സി​ൽ 100 വി​ക്ക​റ്റു​ക​ളാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ലു​ള്ള​ത്. മാ​ത്ര​വു​മ​ല്ല ഒ​രു വേ​ദി​യി​ല്‍ 100 വി​ക്ക​റ്റ് തി​ക​യ്ക്കു​ന്ന ആ​ദ്യ ബൗ​ള​റെ​ന്ന റി​ക്കാ​ർ​ഡും ഈ ​നേ​ട്ട​ത്തോ​ടെ ആ​ൻ​ഡേ​ഴ്സ​ണു സ്വ​ന്ത​മാ​യി. 103 വി​ക്ക​റ്റു​ക​ളാ​ണ് ലോ​ഡ്‌​സി​ല്‍ ഇ​തു​വ​രെ ആ​ന്‍ഡേ​ഴ്‌​സ​ന്‍ നേ​ടി​യ​ത്.

500 വി​ക്ക​റ്റി​ലെ​ത്തു​ന്ന ആ​ദ്യ ഇം​ഗ്ലീ​ഷ് താ​രം

ഏ​റ്റ​വും കൂ​ടു​ത​ൽ ടെ​സ്റ്റ​് വി​ക്ക​റ്റു​ക​ൾ നേ​ടി​യ ഇം​ഗ്ലീ​ഷ് ബൗ​ള​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​നം അ​ല​ങ്ക​രി​ക്കു​ന്ന​തും മ​റ്റാ​രു​മ​ല്ല. 500 വി​ക്ക​റ്റു​ക​ൾ ക​ട​ക്കു​ന്ന ആ​ദ്യ ഇം​ഗ്ലീ​ഷ് താ​ര​വും ആ​ൻ​ഡേ​ഴ്സ​ണാ​ണ്. ക​ഴി​ഞ്ഞ വ​ര്‍ഷം വെ​സ്റ്റ്ഇ​ന്‍ഡീ​സി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കി​ടെ​യാ​ണ് ആ​ന്‍ഡേ​ഴ്‌​സ​ന്‍ ഈ ​നേ​ട്ടം കൊ​യ്ത​ത്. നി​ല​വി​ല്‍ 140 മ​ല്‍സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 553 വി​ക്ക​റ്റു​ക​ളാ​ണ് ആ​ൻ​ഡേ​ഴ്സ​ന്‍റെ ക്രെ​ഡി​റ്റി​ലു​ള്ള​ത്.

മു​ത്ത​യ്യ മു​ര​ളീ​ധ​ര​ൻ(800 വി​ക്ക​റ്റ്), ഷെ​യ്ൻ​വോ​ൺ (708 വി​ക്ക​റ്റ്), അ​നി​ൽ കും​ബ്ലെ (619), ഗ്ലെ​ൻ മ​ഗ്രാ​ത്ത് (563) എ​ന്നി​വ​രാ​ണ് വി​ക്ക​റ്റ് വേ​ട്ട​യി​ൽ ആ​ൻ​ഡേ​ഴ്സ​ണു മു​ന്നി​ലു​ള്ള​ത്. ടെ​സ്റ്റി​നു പു​റ​മെ ഏ​ക​ദി​ന​ത്തി​ലും ഇം​ഗ്ല​ണ്ടി​നു വേ​ണ്ടി ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ക്ക​റ്റ് വീ​ഴ്ത്തി​യ താ​ര​വും ആ​ന്‍ഡേ​ഴ്‌​സ​ണാ​ണ്. 194 ഏ​ക​ദി​ന​ങ്ങ​ളി​ൽ നി​ന്ന് 269 വി​ക്ക​റ്റു​ക​ളാ​ണ് ആ​ന്‍ഡേ​ഴ്‌​സ​ന്‍ നേ​ടി​യ​ത്. 234 വി​ക്ക​റ്റ് നേ​ടി​യ ഡാ​ര​ന്‍ ഗ​ഫാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 178 വി​ക്ക​റ്റു​മാ​യി ബ്രോ​ഡ് മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.