പെൺകുട്ടികളുടെ അ​ണ്ട​ര്‍ 15 സാഫ് ഫുട്ബോൾ: ഇന്ത്യ സെ​മി​യി​ല്‍
പെൺകുട്ടികളുടെ അ​ണ്ട​ര്‍ 15 സാഫ് ഫുട്ബോൾ:  ഇന്ത്യ സെ​മി​യി​ല്‍
Wednesday, August 15, 2018 12:35 AM IST
തി​മ്പു: പെ​ണ്‍കു​ട്ടി​ക​ളു​ടെ അ​ണ്ട​ര്‍ 15 സാ​ഫ് ചാ​മ്പ്യ​ന്‍ഷി​പ്പ് ഫു​ട്‌​ബോ​ളി​ല്‍ ഇ​ന്ത്യ സെ​മി ഫൈ​ന​ലി​ല്‍. ഭൂ​ട്ടാ​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു തോ​ല്‍പ്പി​ച്ചാ​ണ് ഇ​ന്ത്യ അ​വ​സാ​ന നാ​ലി​ലെ​ത്തി​യ​ത്.

ഇ​രു​ടീം ശ​ക്ത​മാ​യി​ട്ടാ​ണ് പോ​രാ​ടി​യ​ത്. ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ന്‍റെ 58-ാം മി​നി​റ്റി​ല്‍ ഷി​ല്‍കി ദേ​വി നേ​ടി​യ ഗോ​ളി​ലാ​ണ് ഇ​ന്ത്യ​യു​ടെ ജ​യം. ഇ​തി​നു മു​മ്പ് ര​ണ്ടു ത​വ​ണ ഇ​ന്ത്യ​യു​ടെ ഷോ​ട്ടു​ക​ള്‍ ക്രോ​സ്ബാ​റി​ലി​ടി​ച്ചു ത​ക​ര്‍ന്നി​രു​ന്നു.

ഭൂ​ട്ടാ​ന്‍റ ആ​ക്ര​മ​ണ​ത്തോ​ടെ​യാ​ണ് മ​ത്സ​രം തു​ട​ങ്ങി​യ​ത്. തു​ട​ക്ക​ത്തി​ല്‍ പ​ന്ത​ട​ക്ക​ത്തി​ലും ഭൂ​ട്ടാ​ന്‍ മു​ന്നി​ല്‍നി​ന്നു. എ​ന്നാ​ല്‍ 13-ാം മി​നി​റ്റി​ല്‍ ഇ​ന്ത്യ​ക്ക് ലീ​ഡ് നേ​ടാ​ന്‍ സു​വ​ര്‍ണാ​വ​സ​രം ല​ഭി​ച്ച​താ​ണ്. ബോ​ക്‌​സി​നു​ള്ളി​ല്‍ ല​ഭി​ച്ച അ​വ​സ​രം കി​ര​ണ് വ​ല​യി​ലാ​ക്കാ​നാ​യി​ല്ല. 31-ാം മി​നി​റ്റി​ല്‍ ഇ​ന്ത്യ​യു​ടെ ഗോ​ളെ​ന്നു​റ​ച്ച മി​ക​ച്ച ര​ണ്ട് ഷോ​ട്ടു​ക​ള്‍ വ​ന്നു. സു​നി​ത മു​ണ്ട​യു​ടെ പാസ് കൃ​തി​ന ദേ​വി​ക്കു ലഭിച്ചു. കൃ​തി​ന​യു​ടെ ആ​ദ്യ ശ്ര​മം ബാ​റി​ല്‍ ഇ​ടി​ച്ചു​തി​രി​ച്ചു​വ​ന്നു. അ​ടു​ത്ത ശ്ര​മം ക്രോ​സ്ബാ​റി​നു മു​ക​ളി​ലൂ​ടെ പോ​യി. അ​ഞ്ച് മി​നി​റ്റി​നു​ശേ​ഷം ഭൂ​ട്ടാ​ന്‍ ഇ​ന്ത്യ​ന്‍ പ്ര​തി​രോ​ധം ഭേ​ദി​ച്ച് ഷോ​ട്ടു​തി​ര്‍ത്തു. പ​ന്ത് പു​റ​ത്തേ​ക്കാ​യി​രു​ന്നു. 41-ാം മി​നി​റ്റി​ല്‍ ഷി​ല്‍കി ദേ​വി​യു​ടെ ക്രോ​സ്ബാ​റി​നു മു​ക​ളി​ലൂ​ടെ ഇ​ഞ്ചു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ് പു​റ​ത്തേ​ക്കു പോ​യ​ത്. ര​ണ്ടാം പ​കു​യി​ല്‍ ഇ​ന്ത്യ ആ​ക്ര​മ​ണം തു​ട​ര്‍ന്നു കൊ​ണ്ടി​രു​ന്നു. 58-ാം മി​നി​റ്റി​ല്‍ ഫ​ല​വും ക​ണ്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.