നെ​യ്മ​ര്‍ക്കു ഗോ​ള്‍, പി​എ​സ്ജി​ക്കു ജ​യം
നെ​യ്മ​ര്‍ക്കു ഗോ​ള്‍, പി​എ​സ്ജി​ക്കു ജ​യം
Tuesday, August 14, 2018 12:41 AM IST
പാ​രീ​സ്: ഫ്ര​ഞ്ച് ലീ​ഗ് വ​ണ്ണി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ പാ​രി സാ​ന്‍ ഷെ​ര്‍മ​യി​ന്‍ ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ കെ​യ്‌​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നു തോ​ല്‍പ്പി​ച്ചു. നെ​യ്മ​ര്‍, അ​ഡ്രി​യ​ന്‍ റാ​ബി​യോ​റ്റ്, തി​മോ​ത്തി വി​യ എ​ന്നി​വ​രാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. ക​ഴി​ഞ്ഞ സീ​സ​ണ്‍ അ​വ​സാ​ന​ത്തി​ല്‍ കാ​ല്‍പ്പാ​ദ​ത്തി​നു പ​രി​ക്കേ​റ്റ് വി​ശ്ര​മ​ത്തി​ലാ​യ​തി​നു​ശേ​ഷം പാ​രീ​സി​ല്‍ നെ​യ്മ​റു​ടെ ആ​ദ്യ മ​ത്സ​ര​മാ​യി​രു​ന്നു.

പ​ത്താം മി​നി​റ്റി​ല്‍ ബ്ര​സീ​ല്‍ താ​രം വ​ല കു​ലു​ക്കി. കെ​യ്ന്‍ ഗോ​ള്‍കീ​പ്പ​ര്‍ ബ്രീ​സ് സാം​ബ​യു​ടെ പാ​സ് പി​ടി​ച്ചെ​ടു​ത്തു ക്രി​സ്റ്റ​ഫ​ര്‍ എ​ന്‍കു​ന്‍കു പ​ന്ത് നെ​യ്മ​ര്‍ക്കു ന​ല്കി. പ​ന്തി​ലേ​ക്കു ഓ​ടി​യെ​ത്തി​യ നെ​യ്മ​ര്‍ അ​നാ​യാ​സം വ​ല​കു​ലു​ക്കി. 35-ാം മി​നി​റ്റി​ല്‍ റാ​ബി​യോ​റ്റ് പി​എ​സ്ജി​യു​ടെ ലീ​ഡ് ഉ​യ​ര്‍ത്തി. എ​യ്ഞ്ച​ല്‍ ഡി ​മ​രി​യ പെ​ന​ല്‍റ്റി ബോ​ക്‌​സി​നു​ള്ളി​ല്‍ വ​ച്ചു ന​ല്കി​യ പാ​സി​ല്‍നി​ന്നാ​യി​രു​ന്നു ഗോ​ള്‍.


മു​ന്‍ പി​എ​സ്ജി ഫോ​ര്‍വേ​ഡും ലൈ​ബീ​രി​യ​ന്‍ പ്ര​സി​ഡ​ന്‍റുമായ ജോ​ര്‍ജ് വി​യ​യു​ടെ മ​ക​ൻ തി​മോ​ത്തി 82-ാം മി​നി​റ്റി​ല്‍ നെ​യ്മ​ര്‍ക്കു പ​ക​ര​മാ​യി ഇ​റ​ങ്ങി. പു​തു​മു​ഖ​താ​ര​ത്തി​ന്‍റെ ആ​ശ​ങ്ക​യൊ​ന്നു​മി​ല്ലാ​തെ 89-ാം മി​നി​റ്റി​ല്‍ ഗോ​ള്‍ നേ​ടി. പി​എ​സ്ജി​യു​ടെ പു​തി​യ പ​രി​ശീ​ല​ക​ന്‍ തോ​മ​സ് ട​ച്ച​ലി​ന്‍റെ ആ​ദ്യ മ​ത്സ​ര​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.