ടൊ​റ​ന്‍റോ മാ​സ്റ്റേഴ്‌​സ് കി​രീ​ടം ന​ദാ​ലി​ന്
ടൊ​റ​ന്‍റോ മാ​സ്റ്റേഴ്‌​സ് കി​രീ​ടം ന​ദാ​ലി​ന്
Tuesday, August 14, 2018 12:41 AM IST
ടൊ​റ​ന്‍റോ: ടൊ​റ​ന്‍റോ മാ​സ്റ്റേ​ഴ്‌​സ് ടെ​ന്നീ​സ് കി​രീ​ടം ലോ​ക ഒ​ന്നാം ന​മ്പ​ര്‍ റ​ഫേ​ല്‍ ന​ദാ​ല്‍ സ്വ​ന്ത​മാ​ക്കി. ഫൈ​ന​ലി​ല്‍ സ്റ്റെ​ഫാ​നോ​സ് സി​റ്റ്‌​സി​പാ​സി​നെ 6-2, 7-6(7-4)ന് ​തോ​ല്‍പ്പി​ച്ചാ​ണ് ന​ദാ​ല്‍ ക​രി​യ​റി​ലെ 80-ാം കി​രീ​ടം നേ​ടി​യ​ത്. ആ​ദ്യ സെ​റ്റ് അ​നാ​യാ​സം നേ​ടി​യ ന​ദാ​ലി​ന് ര​ണ്ടാം സെ​റ്റി​ല്‍ ഗ്രീ​ക്ക് താ​രം വെ​ല്ലു​വി​ളി​ ഉയർത്തി. ന​ദാ​ലി​നൊ​പ്പം പൊ​രു​തി​യ​തോ​ടെ സെ​റ്റ് ടൈ​ബ്രേ​ക്ക​റി​ലേ​ക്കു ക​ട​ന്നു. ഞാ​യ​റാ​ഴ്ച സി​റ്റ്‌​സി​പാ​സി​ന്‍റെ ജ​ന്മ​ദി​ന​മാ​യി​രു​ന്നു.

സ്പാ​നി​ഷ് താ​ര​ത്തി​ന്‍റെ 33-ാമ​ത്തെ മാ​സ്റ്റേ​ഴ്‌​സ് കി​രീ​ട​മാ​ണി​ത്. 2005, 2008, 2013 വ​ര്‍ഷ​ങ്ങ​ളി​ല്‍ സ്പാ​നി​ഷ് താ​രം ടൊ​റ​ന്‍റോ മാ​സ്‌​റ്റേ​ഴ്‌​സ് നേ​ടി​യി​രു​ന്നു. അ​ടു​ത്ത​യാ​ഴ്ച ന​ട​ക്കു​ന്ന സി​ന്‍സി​നാ​റ്റി ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ക​ളി​ക്കു​ന്ന​കാ​ര്യ​ത്തി​ല്‍ ന​ദാ​ല്‍ ഉ​റ​പ്പു ന​ല്‍കി​യി​ട്ടി​ല്ല. ടൊ​റ​ന്‍റോ​യി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തോ​ടെ സി​റ്റ്‌​സി​പാ​സ് 15-ാം റാ​ങ്കി​ലേ​ക്കു മു​ന്നേ​റി. 12 റാ​ങ്ക് മെ​ച്ച​പ്പെ​ടു​ത്തി​യാ​ണ് ഈ ​ക​യ​റ്റം.

വ​നി​ത​ക​ളു​ടെ കി​രീ​ടം ലോ​ക ഒ​ന്നാം ന​മ്പ​ര്‍ റൊ​മാനി​യ​യു​ടെ സി​മോ​ണ ഹാ​ലെ​പ് നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.