വീ​രോ​ചി​ത സ്വീ​ക​ര​ണ​മേ​റ്റു​വാ​ങ്ങി ഇന്ത്യൻ യുവസംഘം
വീ​രോ​ചി​ത സ്വീ​ക​ര​ണ​മേ​റ്റു​വാ​ങ്ങി ഇന്ത്യൻ യുവസംഘം
Tuesday, August 14, 2018 12:41 AM IST
സ്‌​പെ​യി​നി​ലെ വ​ല​ന്‍സി​യ​യി​ല്‍ ന​ട​ന്ന അ​ന്താ​രാ​ഷ് ട്ര ​അ​ണ്ട​ര്‍ 20 ഫു​ട്‌​ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ അ​ര്‍ജ​ന്‍റീ​ന ജേ​താ​ക്ക​ളാ​യി. ഈ ​അ​ര്‍ജ​ന്‍റീ​ന​യെ ഇ​ന്ത്യ​യു​ടെ ഭാ​വി താ​ര​ങ്ങ​ള്‍ 2-1ന് ​കീ​ഴ​ട​ക്കി ച​രി​ത്രം സൃ​ഷ്ടി​ച്ചി​രു​ന്നു. ടീം ഇ​ന്ത്യ​യി​ല്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ അ​വ​ര്‍ക്ക് വി​രോ​ചി​ത സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.

ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ആ​കെ 10 ടീ​മു​ക​ള്‍ ര​ണ്ടു ഗ്രൂ​പ്പു​ക​ളാ​യാ​ണ് മ​ത്സ​രി​ച്ച​ത്. ഗ്രൂ​പ്പ് എ​യി​ല്‍ ഒ​രു ജ​യ​വും ഒ​രു സ​മ​നി​ല​യു​മാ​യി ഇ​ന്ത്യ അ​വ​സാ​ന സ്ഥാ​ന​ക്കാ​രാ​യി. അ​വ​സാ​ന മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു ച​രി​ത്ര ജ​യം. അ​തി​നു മു​മ്പ് ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ വെ​ന​സ്വേ​ല​യെ ഗോ​ള്‍ര​ഹി​ത സ​മ​ന​ലി​യി​ല്‍ കു​രു​ക്കാ​നു​മാ​യി. ഈ ​ഗ്രൂ​പ്പി​ല്‍ അ​ര്‍ജ​ന്‍റീ​ന​യാ​യി​രു​ന്നു ഒ​ന്നാം​സ്ഥാ​ന​ക്കാ​ര്‍ അ​വ​ര്‍ക്കേ​റ്റ ഏ​ക തോ​ല്‍വി​ ഇ​ന്ത്യ​യി​ല്‍നി​ന്നാ​യി​രു​ന്നു.

ഗ്രൂ​പ്പ് എ​യി​ല്‍നി​ന്ന് ഇ​ന്ത്യ​യോ​ടു തോ​റ്റ അ​ര്‍ജ​ന്‍റീ​ന​യും സ​മ​നി​ല വ​ഴ​ങ്ങി​യ വെ​ന​സ്വേ​ല​യും സെ​മി ഫൈ​ന​ലി​ലെ​ത്തി. ഗ്രൂ​പ്പ് ബി​യി​ല്‍നി​ന്ന് റ​ഷ്യ​യും ഉ​റു​ഗ്വെ​യു​മാ​ണ് സെ​മി​യി​ലെ​ത്തി​യ​ത്. സെ​മി​യി​ല്‍ റ​ഷ്യ 2-0ന് ​വെ​ന​സ്വേ​ല​യെ​യും അ​ര്‍ജ​ന്‍റീ​ന 1-0ന് ​ഉ​റു​ഗ്വെ​യും തോ​ല്‍പ്പി​ച്ചു. എ​ക്‌​സ്ട്രാ ടൈ​മി​ലേ​ക്കു ക​ട​ന്ന ഫൈ​ന​ലി​ല്‍ അ​ര്‍ജ​ന്‍റീ​ന 2-1ന് ​റ​ഷ്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ആ​ദ്യ പ​കു​തി​യി​ല്‍ ഇ​രു ടീ​മും ഓ​രോ ഗോ​ള്‍ വീ​ത​മ​ടി​ച്ചു. ര​ണ്ടാം പ​കു​തി​യി​ല്‍ ഗോ​ളൊ​ന്നും പി​റ​ന്നി​രു​ന്നി​ല്ല. ഇ​തോ​ടെ​യാ​ണ് ക​ളി എ​ക്‌​സ്ട്രാ ടൈ​മി​ലെ​ത്തി​യ​ത്.


ഇ​ന്ത്യ​ക്കു പു​റ​മെ ജ​പ്പാ​ന്‍, ഇ​റാ​ഖ്, ജോ​ര്‍ദാ​ന്‍, യെ​മ​ന്‍ ടീ​മു​ക​ള്‍ അ​ണി​നി​ര​ന്ന അ​ണ്ട​ര്‍ 16 വാ​ഫ് ക​പ്പി​ല്‍ കി​രീ​ടം ജ​പ്പാ​നാ​യി​രു​ന്നു. നാ​ലു ക​ളി​യി​ല്‍ മൂ​ന്നു ജ​യ​വും ഒ​രു തോ​ല്‍വി​യു​മു​ണ്ടാ​യി​രു​ന്ന ഇ​ന്ത്യ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി. നാ​ലി​ല്‍ നാ​ലും ജ​യി​ച്ചാ​ണ് ജ​പ്പാ​ന്‍ ജേ​താ​ക്ക​ളാ​യ​ത്. ജ​പ്പാ​നോ​ടു മാ​ത്ര​മാ​ണ് ഇ​ന്ത്യ തോ​റ്റ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.