ജ​യ​റാം ഫൈ​ന​ലി​ല്‍ തോ​റ്റു
ജ​യ​റാം ഫൈ​ന​ലി​ല്‍ തോ​റ്റു
Monday, August 13, 2018 12:51 AM IST
ഹോ ​ചി മി​ന്‍ സി​റ്റി: ഇ​ന്ത്യ​ന്‍ ബാ​ഡ്മി​ന്‍റ​ണ്‍ താ​രം അ​ജ​യ് ജ​യ​റാം വി​യ​റ്റ്‌​നാം ഓ​പ്പ​ണ്‍ ഫൈ​ന​ലി​ല്‍ തോ​റ്റു. ഫൈ​ന​ലി​ല്‍ ഇ​ന്തോ​നേ​ഷ്യ​യു​ടെ ഷെ​സാ​ര്‍ ഹി​രെ​ന്‍ റു​ഷ്താ​വി​റ്റോ​വാ​ണ് ജ​യ​റാ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഫൈ​ന​ല്‍ വ​രെ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ ജ​യ​റാം 21-14, 21-10നാ​ണ് തോ​റ്റ​ത്. 28 മി​നി​റ്റ് മാ​ത്ര​മാ​ണ് മ​ത്സ​രം നീ​ണ്ട​ത്.

ഈ ​സീ​സ​ണി​ല്‍ ഇ​ന്ത്യ​ന്‍ താ​രം ര​ണ്ടാം ത​വ​ണ​യാ​ണ് ഫൈ​ന​ലി​ല്‍ തോ​ല്‍ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന വൈ​റ്റ് നൈ​റ്റ്‌​സ് ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ച​ല​ഞ്ചി​ലും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ടൂ​ര്‍ണ​മെ​ന്‍റി​ലെ ഏ​ഴാം സീ​ഡാ​യ ജ​പ്പാ​ന്‍റെ യു ​ഇ​ഗാ​റ​ഷി​യെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍ക്ക് തോ​ല്‍പ്പി​ച്ചാ​ണ് ജ​യ​റാം ഫൈ​ന​ലി​ലെ​ത്തി​യ​ത്. ലോ​ക 79-ാം റാ​ങ്കി​ലു​ള്ള ഷെ​സാ​ര്‍ സെ​മി​യി​ല്‍ ഇ​ന്ത്യ​യു​ടെ മി​ഥു​ന്‍ മ​ഞ്ജു​നാ​ഥി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.