നെ​യ്മ​ര്‍ -​ എം​ബാ​പ്പെ കൂ​ട്ടു​കെ​ട്ടി​ല്‍ പ്ര​തീ​ക്ഷയർപ്പി​ച്ച് പി​എ​സ്ജി
നെ​യ്മ​ര്‍ -​ എം​ബാ​പ്പെ കൂ​ട്ടു​കെ​ട്ടി​ല്‍  പ്ര​തീ​ക്ഷയർപ്പി​ച്ച് പി​എ​സ്ജി
Saturday, August 11, 2018 12:49 AM IST
പാ​രീ​സ്: 12 മാ​സം മു​മ്പ് ല​യ​ണ​ല്‍ മെ​സി​യു​ടെ നി​ഴ​ലി​ല്‍നി​ന്ന് പു​റ​ത്തു​വ​രാ​ന്‍ ബാ​ഴ്‌​സ​ലോ​ണ​യി​ല്‍നി​ന്ന് പാ​രീ​സ് സാ​ന്‍ ഷെ​ര്‍മ​യി​നി​ലേ​ക്കു​ള്ള കൂ​ടു​മാ​റ്റ​ത്തോ​ടെ നെ​യ്മ​ര്‍ ലോ​ക​ത്തെ ഏ​റ്റ​വും വി​ല​യേ​റി​യ ഫു​ട്‌​ബോ​ള്‍ താ​ര​മാ​യി. ലോ​ക​ത്തെ മി​ക​ച്ച ക​ളി​ക്കാ​രി​ലൊ​രാ​ളെ​ന്ന പേ​രും നെ​യ്മ​ര്‍ക്ക് വ​ലി​യ തു​ക ന​ല്‍കാ​ന്‍ പി​എ​സ്ജി​യെ പ്രേ​രി​പ്പി​ച്ചി​രു​ന്നു. പു​തി​യ സീ​സ​ണി​ലും നെ​യ്മ​ര്‍ പി​എ​സ്ജി​ക്കൊ​പ്പം തു​ട​ര്‍ന്നു. സീ​സ​ണ്‍ ആ​രം​ഭി​ക്കു​മ്പോ​ള്‍ നെ​യ്മ​ര്‍-​കൈ​ലി​യ​ന്‍ എം​ബാ​പ്പെ കൂ​ട്ടു​കെ​ട്ടി​ന്‍റെ പ്ര​ക​ട​ന​മാ​കും ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കു​ക.

ഞാ​യ​റാ​ഴ്ച കെ​യ്‌​നെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തോ​ടെ​യാ​ണ് നി​ല​വി​ലെ ലീ​ഗ് വ​ണ്‍ ചാ​മ്പ്യ​ന്മാ​രാ​യ പി​എ​സ്ജി​യു​ടെ കി​രീ​ടം നി​ല​നി​ര്‍ത്താ​നു​ള്ള പോ​രാ​ട്ട​ത്തി​നു തു​ട​ക്ക​മാ​കു​ക. പി​എ​സ്ജി​യു​ടെ പാ​ര്‍ക് ഡെ​സ് പ്രി​ന്‍സ​സി​ലാ​ണ് മ​ത്സ​രം. ലീ​ഗ് വ​ണ്ണി​ന് ഇ​ന്ന​ലെ രാ​ത്രി തു​ട​ക്ക​മാ​യി. പു​തി​യ ലീ​ഗ് സീ​സ​ണു പി​എ​സ്ജി ഇ​റ​ങ്ങു​മ്പോ​ള്‍ എ​ല്ലാ ക​ണ്ണു​ക​ളും നെ​യ്മ​റി​ലാ​യി​രി​ക്കും. ക​ഴി​ഞ്ഞ സീ​സ​ണി​ന്‍റെ അ​വ​സാ​ന മൂ​ന്നു മാ​സം കാ​ല്‍പ്പാ​ദ​ത്തി​നേ​റ്റ പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് ബ്ര​സീ​ലി​യ​ന്‍ താ​ര​ത്തി​നു ന​ഷ്ട​മാ​യി​രു​ന്നു.

ലോ​ക​ക​പ്പി​നു​ശേ​ഷം നെ​യ്മ​ര്‍ പി​എ​സ്ജി ഫ്രാ​ന്‍സ് വി​ട്ട് വീ​ണ്ടും സ്‌​പെ​യി​നി​ലെ​ത്തു​മെ​ന്ന് റി​പ്പോ​ര്‍ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. റ​യ​ല്‍ മാ​ഡ്രി​ഡു​മാ​യി ക​രാ​റി​ലാ​കു​മെ​ന്നാ​യി​രു​ന്നു പു​റ​ത്തു​വ​ന്ന റി​പ്പോ​ര്‍ട്ടു​ക​ള്‍. എ​ന്നാ​ല്‍ നെ​യ്മ​ര്‍ ത​ന്നെ ഇ​ക്കാ​ര്യം നി​ഷേ​ധി​ക്കു​ക​യും ചെ​യ്തു. പി​എ​സ്ജി​യി​ല്‍ 31 ക​ളി​യി​ല്‍ 28 ഗോ​ള്‍ നെ​യ്മ​ര്‍ നേ​ടി.


പ​രി​ക്കി​നു​ശേ​ഷം ലോ​ക​ക​പ്പി​നി​റ​ങ്ങി​യ നെ​യ്മ​ര്‍ക്ക് ബ്ര​സീ​ലി​നെ കി​രീ​ട​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ല. ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ നെ​യ്മ​റു​ടെ ബ്ര​സീ​ല്‍ ബെ​ല്‍ജി​യ​ത്തോ​ടു തോ​റ്റു പു​റ​ത്താ​യി.
എം​ബാ​പ്പെ​യാ​ണെ​ങ്കി​ല്‍ ലോ​ക​ക​പ്പി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഫ്രാ​ന്‍സി​നു​വേ​ണ്ടി മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി ടൂ​ര്‍ണ​മെ​ന്‍റി​ലെ മി​ക​ച്ച യു​വ​താ​ര​മാ​യി. നാ​ലു ഗോ​ള്‍ നേ​ടി. ഇ​തി​ലെ ര​ണ്ടു ഗോ​ള്‍ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ അ​ര്‍ജ​ന്‍റീ​ന​യ്‌​ക്കെ​തി​രേ​യാ​യി​രു​ന്നു.

ഇ​വ​ര്‍ക്കൊ​പ്പം എ​ഡി​ന്‍സ​ണ്‍ ക​വാ​നി​യും ചേ​രു​മ്പോ​ള്‍ പി​എ​സ്ജി​യു​ടെ മു​ന്നേ​റ്റ​നി​ര ശ​ക്ത​മാ​കും. മു​മ്പ് മെ​സി-​ലൂ​യി​സ് സു​വാ​ര​സ്- നെ​യ്മ​ര്‍ കൂ​ട്ടു​കെ​ട്ട് ആ​വേ​ശം തീ​ര്‍ത്ത​തു​പോ​ലെ എം​ബാ​പ്പെ, ക​വാ​നി എ​ന്നി​വ​ര്‍ക്കൊ​പ്പം മി​ക​ച്ച കൂ​ട്ടു​കെ​ട്ട് സ്ഥാ​പി​ക്കാ​നാ​ണ് നെ​യ്്മ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​വ​രി​ലൂ​ടെ ആ​ദ്യ​മാ​യി ചാ​മ്പ്യ​ന്‍സ് ലീ​ഗ് കി​രീ​ടം നേ​ടാ​നും പി​എ​സ്ജി ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.