കാ​ല​വ​ർ​ഷം: ദേ​ശീ​യ സ്കൂ​ൾ ഗെ​യിം​സ് മ​ത്സ​ര​ങ്ങൾ കേ​ര​ള​ത്തി​നു ന​ഷ്ട​മാ​കു​മോ എ​ന്ന് ആ​ശ​ങ്ക
Saturday, August 11, 2018 12:49 AM IST
തി​​​​രു​​​​വ​​​​ന്ത​​​​പു​​​​രം: മ​​​​ഴ സം​​​​സ്ഥാ​​​​ന സ്കൂ​​​​ൾ കാ​​​​യി​​​​ക ക​​​​ല​​​​ണ്ട​​​റി​​​​ന്‍റെ താ​​​​ളം തെ​​​​റ്റി​​​​ച്ചു. ദേ​​​​ശീ​​​​യ സ്കൂ​​​​ൾ കാ​​​​യി​​​​ക​​​​മേ​​​​ള​​​​യി​​​​ൽ ഗെ​​​​യിം​​​​സ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ ഒ​​​​ക്ടോ​​​​ബ​​​​ർ ഒ​​​​ന്നു​​​​മു​​​​ത​​​​ൽ ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്ന അ​​​​റി​​​​യി​​​​പ്പ് സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന് ല​​​​ഭി​​​​ച്ചു. എ​​​​ന്നാ​​​​ൽ, സം​​​​സ്ഥാ​​​​ന​​​​ത്തു ക​​​​ന​​​​ത്ത കാ​​​​ല​​​​വ​​​​ർ​​​​ഷം മൂ​​​​ലം സ്കൂ​​​​ൾ ത​​​​ലം മു​​​​ത​​​​ലു​​​​ള്ള ഗെ​​​​യിം​​​​സ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ പോ​​​​ലും ആ​​​​രം​​​​ഭി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ച്ചി​​​​ട്ടി​​​​ല്ല. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ദേ​​​​ശീ​​​​യ സ്കൂ​​​​ൾ ഗെ​​​​യിം​​​​സ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ കേ​​​​ര​​​​ളാ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​രം ന​​​​ഷ്ട​​​​മാ​​​​കു​​​​മോ എ​​​​ന്ന ആ​​​​ശ​​​​ങ്ക.

സ്കൂ​​​​ൾ ത​​​​ല​​​​ത്തി​​​​ൽനി​​​​ന്നുള്ള സെ​​​​ല​​​​ക്‌ഷനും തു​​​​ട​​​​ർ​​​​ന്ന് സ​​​​ബ്ജി​​​​ല്ലാ ത​​​​ല​​​​ത്തി​​​​ലും റ​​​​വ​​​​ന്യു ജി​​​​ല്ലാ ത​​​​ല​​​​ത്തി​​​​ലും സോ​​​​ണ​​​​ൽ ത​​​​ല​​​​ത്തി​​​​ലും മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി വേ​​​​ണം സം​​​​സ്ഥാ​​​​നത​​​​ല മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്താ​​​​നും സം​​​​സ്ഥാ​​​​ന​​​​ത്തുനി​​​​ന്നു​​​​ള്ള ടീ​​​​മി​​​​നെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കേ​​​​ണ്ടതും. ​​​​എ​​​​ന്നാ​​​​ൽ, നി​​​​ല​​​​വി​​​​ൽ സ്കൂ​​​​ൾ ത​​​​ല​​​​ത്തി​​​​ൽ പോ​​​​ലും മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ ആ​​​​രം​​​​ഭി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ച്ചി​​​​ട്ടി​​​​ല്ല.

ആ​​​​ല​​​​പ്പു​​​​ഴ, കോ​​​​ട്ട​​​​യം ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പ​​​​ല ​ജി​​​​ല്ല​​​​ക​​​​ളി​​​​ലേ​​​​യും നി​​​​ര​​​​വ​​​​ധി സ്കൂ​​​​ൾ മൈ​​​​താ​​​​ന​​​​ങ്ങ​​​​ൾ ആ​​​​ഴ്ച​​​ക​​​​ളോ​​​​ളം വെ​​​​ള്ള​​​​ത്തി​​​​ന​​​​ടി​​​​യി​​​​ൽ ആ​​​​യ സ്ഥി​​​​തി​​​​യു​​​​മാ​​​​ണ്. ഈ ​​​​ഒ​​​​രു പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ മ​​​​ഴ മാ​​​​റാ​​​​തെ സ്കൂ​​​​ൾ ത​​​​ല മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ പോ​​​​ലും ന​​​​ട​​​​ത്താ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത സ്ഥി​​​​തി​​​​യാ​​​​ണ്. മ​​​​ഴ​ മാ​​​​റി​​​​യാ​​​​ൽ പോ​​​​ലും സ്കൂ​​​​ൾത​​​​ല ​​​​മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ ഇ​​​​നി വ​​​​രു​​​​ന്ന ആ​​​​ഴ്ച​​​​ക​​​​ളി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​​​ണ്. ഒ​​​​രാ​​​​ഴ്ച ക​​​​ഴി​​​​യു​​​​മ്പോ​​​​ൾ ഓ​​​​ണാ​​​​വ​​​​ധി​​​​ക്കാ​​​​യി സ്കൂ​​​​ളു​​​​ക​​​​ൾ അ​​​​ട​​​​യ്ക്കും. തു​​​​ട​​​​ർ​​​​ന്ന് സ്കൂ​​​​ൾ തു​​​​റ​​​​ക്കു​​​​മ്പോ​​​​ൾ ഒ​​​​ന്നാം പാ​​​​ദ​​​​വാ​​​​ർ​​​​ഷി​​​​ക പ​​​​രീ​​​​ക്ഷ ആ​​​​രം​​​​ഭി​​​​ക്കും.


സെ​​​​പ്റ്റം​​​​ബ​​​​ർ ആ​​​​ദ്യ ആ​​​​ഴ്ച്ച​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ഒ​​​​ന്നാം പാ​​​​ദ വാ​​​​ർ​​​​ഷി​​​​ക പ​​​​രീ​​​​ക്ഷ​​​​യ്ക്ക് ശേ​​​​ഷം മാ​​​​ത്ര​​​​മേ നി​​​​ല​​​​വി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഗെ​​​​യിം​​​​സ് ഇ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സ്കൂ​​​​ൾ ത​​​​ല മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ പോ​​​​ലും ആ​​​​രം​​​​ഭി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യൂ. തു​​​​ട​​​​ർ​​​​ന്ന് സ​​​​ബ്ജി​​​​ല്ല മു​​​​ത​​​​ൽ സം​​​​സ്ഥാ​​​​ന ത​​​​ലം വ​​​​രെ​​​​യു​​​​ള്ള മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യാ​​​​ൽ മാ​​​​ത്ര​​​​മേ സം​​​​സ്ഥാ​​​​ന​​​​ത്തു നി​​​​ന്നു​​​​ള്ള ടീ​​​​മു​​​​ക​​​​ളെ ഗെ​​​​യിം​​​​സ് ഇ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ദേ​​​​ശീ​​​​യ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​പ്പി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ക​​​​യു​​​​ള്ളു.

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം സ്കൂ​​​​ൾ ഗെ​​​​യിം​​​​സ് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ന്ത്യ ന​​​​ല്കി​​​​യ അ​​​​റി​​​​യി​​​​പ്പ് അ​​​​നു​​​​സ​​​​രി​​​​ച്ച് ഒ​​​​ക്ടോ​​​​ബ​​​​ർ ര​​​​ണ്ടു മു​​​​ത​​​​ൽ നാ​​​​ഷ​​​ണ​​​​ൽ സ്കൂ​​​​ൾ ഗെ​​​​യിം​​​​സ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ ആ​​​​രം​​​​ഭി​​​​ക്കും. ജൂ​​​​ണി​​​​യ​​​​ർ ആ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ക​​​​ബ​​​​ഡി ചാ​​​മ്പ്യ​​​​ൻ​​​​ഷി​​​​പ്പ് മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ൽ ഒ​​​​ക്ടോ​​​​ബ​​​​ർ ആ​​​​ദ്യ ആ​​​​ഴ്ച ന​​​​ട​​​​ത്തും. ഇ​​​​തി​​​​ലേ​​​​യ്ക്കു​​​​ള്ള കേ​​​​ര​​​​ളാ ടീ​​​​മി​​​​ന്‍റെ ഓ​​​​ണ്‍​ലൈ​​​​ൻ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ സെ​​​​പ്റ്റം​​​​ബ​​​​ർ പ​​​​കു​​​​തി​​​​യോ​​​​ടെ​​​​യെ​​​​ങ്കി​​​​ലും ന​​​​ട​​​​ത്ത​​​​ണം. എ​​​​ങ്കി​​​​ൽ മാ​​​​ത്ര​​​​മേ സം​​​​സ്ഥാ​​​​ന ടീ​​​​മി​​​​ന് ദേ​​​​ശീ​​​​യ സ്കൂ​​​​ൾ ക​​​​ബ​​​​ഡി ചാ​​​മ്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ക​​​​യു​​​​ള്ളു.

കാ​​​​ല​​​​വ​​​​ർ​​​​ഷം ക​​​​ലി​​​​തു​​​​ള്ളി​​​​യ​​​​തോ​​​​ടെ അ​​​​ധ്യ​​​​യ​​​​ന ദി​​​​ന​​​​ങ്ങ​​​​ൾ ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​തി​​​​നു പി​​​​ന്നാ​​​​ലെ ദേ​​​​ശീ​​​​യ കാ​​​​യി​​​​ക മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​രം കൂ​​​​ടി കേ​​​​ര​​​​ള താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് ന​​​​ഷ്ട​​​​മാ​​​​കു​​​​മോ എ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യി​​​​ലാ​​​​ണ് കാ​​​​യി​​​​ക കേ​​​​ര​​​​ളം.

തോ​​​​മ​​​​സ് വ​​​​ർ​​​​ഗീ​​​​സ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.