ഇ​ന്ത്യ അ​ണ്ട​ര്‍ 19 ടീ​മി​നു പ​ര​മ്പ​ര
Saturday, August 11, 2018 12:49 AM IST
കൊ​ളം​ബോ: ഓ​പ്പ​ണ​ര്‍ യ​ഷ​സ്വി ജയ്‌​സ്വാ​ള്‍ പു​റ​ത്താ​കാ​തെ നേ​ടി​യ സെ​ഞ്ചു​റി​യു​ടെ മി​ക​വി​ല്‍ ഇ​ന്ത്യ അ​ണ്ട​ര്‍ 19 എ​ട്ട് വി​ക്ക​റ്റി​ന് ശ്രീ​ല​ങ്ക​യെ തോ​ല്‍പ്പി​ച്ചു. അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ലാ​ണ് ഇ​ന്ത്യ​യു​ടെ വി​ജ​യം. ഇ​തോ​ടെ പ​ര​മ്പ​ര 3-2ന് ​ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ശ്രീ​ല​ങ്ക​യെ ഇ​ന്ത്യ ബൗ​ള​ര്‍മാ​രു​ടെ മി​ക​വി​ല്‍ 50 ഓ​വ​റി​ല്‍ ഒ​മ്പ​ത് വി​ക്ക​റ്റി​ന് 212 റ​ണ്‍സ് എ​ന്ന നി​ല​യി​ല്‍ ഒ​തു​ക്കി. മ​ധു​ഷ്‌​ക ഫെ​ര്‍ണാ​ണ്ടോ (95), കേ​ശ​വ ഫെ​ര്‍ണാ​ണ്ടോ (56) എ​ന്നി​വ​ര്‍ മി​ക​ച്ച ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ചു.


മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ 42.4 ഓ​വ​റി​ല്‍ ഇ​ന്ത്യ ജ​യി​ച്ചു. എ​ട്ടു ഫോ​റി​ന്‍റെ​യും മൂ​ന്നു സി​ക്‌​സി​ന്‍റെ​യും അ​ക​മ്പ​ടി​യി​ല്‍ പു​റ​ത്താ​കാ​തെ 114 റ​ണ്‍സാ​ണ് ജ​യ്‌​സ്വാ​ള്‍ എ​ടു​ത്ത​ത്. 2-1 ഇ​ന്ത്യ പി​ന്നി​ല്‍നി​ന്ന​ശേ​ഷ​മാ​ണ് പ​ര​മ്പ​ര നേ​ട്ടം കൈ​വ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.