ഇ​ന്ത്യ​ന്‍ ഹോ​ക്കി ടീ​മി​നു യൂ​ത്ത് ഒ​ളി​മ്പി​ക് യോ​ഗ്യ​ത
ഇ​ന്ത്യ​ന്‍ ഹോ​ക്കി ടീ​മി​നു  യൂ​ത്ത് ഒ​ളി​മ്പി​ക് യോ​ഗ്യ​ത
Friday, August 10, 2018 12:48 AM IST
ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​യു​ടെ ജൂ​ണി​യ​ര്‍ പു​രു​ഷ, വ​നി​ത ഹോ​ക്കി ടീ​മു​ക​ള്‍ യൂ​ത്ത്് ഒ​ളി​മ്പി​ക് ഗെ​യിം​സി​നു യോ​ഗ്യ​ത നേ​ടി. ഒ​ക്ടോ​ബ​ര്‍ ആ​റു മു​ത​ല്‍ 18 വ​രെ ബു​വ​നോ​സ് ആ​രീ​സി​ലാ​ണ് ഗെ​യിം​സ് ന​ട​ക്കു​ന്ന​ത്. ഏ​ഷ്യ​ന്‍ യൂ​ത്ത് ഒ​ളി​മ്പി​ക് ഗെ​യിം​സ് യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളു​ടെ ഫൈ​ന​ലു​ക​ളി​ല്‍ പു​രു​ഷ ടീം ​മ​ലേ​ഷ്യ​യെ തോ​ല്‍പ്പി​ച്ച​പ്പോ​ള്‍ വ​നി​ത​ക​ള്‍ ചൈ​ന​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു.

ഇ​ന്ത്യ​ന്‍ പു​രു​ഷ​ന്മാ​ര്‍ക്ക് 2014ലെ ​യൂ​ത്ത് ഗെ​യിം​സി​ലെ സ്വ​ര്‍ണ മെ​ഡ​ല്‍ നേ​ടി​യ ഓ​സ്‌​ട്രേ​ലി​യ വെ​ള്ളി നേ​ടി​യ കാ​ന​ഡ, അ​ര്‍ജ​ന്‍റീ​ന, ഓ​സ്ട്രി​യ, ബം​ഗ്ലാ​ദേ​ശ്, പോ​ള​ണ്ട്, മ​ലേ​ഷ്യ, കെ​നി​യ, സാം​ബി​യ, വ​ന്വൗ​ടു ടീ​മു​ക​ളെ​യാ​ണ് നേ​രി​ടേ​ണ്ട​ത്. വ​നി​തക​ളി​ല്‍ ഇ​ന്ത്യ​ കൂ​ടാ​തെ 2014 സ്വ​ര്‍ണ മെ​ഡ​ല്‍ നേ​ട്ട​ക്കാ​രാ​യ ചൈ​ന, അ​ര്‍ജ​ന്‍റീ​ന, ഓ​സ്ട്രി​യ, പോ​ള​ണ്ട,് ഉ​റു​ഗ്വെ, മെ​ക്‌​സി​ക്കോ, ഓ​സ്‌​ട്രേ​ലി​യ, ന​മീ​ബി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, സിം​ബാ​ബ്‌​വേ, വ​ന്വൗ​ടു ടീ​മു​ക​ളു​മാ​യാ​ണ് ഏ​റ്റു​മു​ട്ടേ​ണ്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.