ഇ​​ന്ത്യ ഇം​​ഗ്ല​​ണ്ടി​​നെ സ​​മ​​നി​​ല​​യി​​ൽ കു​​ടു​​ക്കി
ഇ​​ന്ത്യ ഇം​​ഗ്ല​​ണ്ടി​​നെ  സ​​മ​​നി​​ല​​യി​​ൽ കു​​ടു​​ക്കി
Sunday, July 22, 2018 12:12 AM IST
ല​​ണ്ട​​ൻ: വ​​നി​​താ ലോ​​ക​​ക​​പ്പ് ഹോ​​ക്കി​​യി​​ൽ പൂ​​ൾ ബി​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ ശ​​ക്ത​​രാ​​യ ഇം​​ഗ്ല​ണ്ടി​​നെ 1-1 സ​​മ​​നി​​ല​​യി​​ൽ കു​​ടു​​ക്കി. മ​​ത്സ​​ര​​ത്തി​​ന്‍റെ സിം​​ഹ​​ഭാ​​ഗ​​വും മു​​ന്നി​​ട്ടു​​നി​​ന്ന​​ശേ​​ഷ​​മാ​​യി​​രു​​ന്നു ഇ​​ന്ത്യ സ​​മ​​നി​​ല വ​​ഴ​​ങ്ങി​​യ​​ത്.

25-ാം മി​​നി​​റ്റി​​ൽ നേ​​ഹ ഗോ​​യ​​ലി​​ന്‍റെ ഗോ​​ളി​​ൽ ഇ​​ന്ത്യ മു​​ന്നി​​ൽ ക​​ട​​ന്നു. അ​​ട്ടി​​മ​​റി ജ​​യ​​ത്തോ​​ടെ ഇ​​ന്ത്യ ലോ​​ക​​ക​​പ്പ് പോ​​രാ​​ട്ടം ആ​​രം​​ഭി​​ക്കു​​മെ​​ന്ന് തോ​​ന്നി​​പ്പി​​ച്ചെ​​ങ്കി​​ലും 54-ാം മി​​നി​​റ്റി​​ൽ ആ​​തി​​ഥേ​​യ​​ർ സ​​മ​​നി​​ല ഗോ​​ൾ നേ​​ടി. ലി​​ലി ഒൗ​​സ്ലി​​യു​​ടെ വ​​ക​​യാ​​യി​​രു​​ന്നു ഇം​​ഗ്ല​ണ്ടി​​ന്‍റെ സ​​മ​​നി​​ല ഗോ​​ൾ.


പൂ​​ൾ സി​​യി​​ലെ മ​​ത്സ​​ര​​ത്തി​​ൽ ജ​​ർ​​മ​​നി 3-1ന് ​​ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ജ​​ർ​​മ​​നി​​ക്കാ​​യി ഹ്യൂ​​സ് (14, 54 മി​​നി​​റ്റു​​ക​​ൾ) ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി​​യ​​പ്പോ​​ൾ ഒ​​റൂ​​സ് (32-ാം മി​​നി​​റ്റ്) പ​​ട്ടി​​ക പൂ​​ർ​​ത്തി​​യാ​​ക്കി. ഡീ​​റ്റെ​​ൽ​​ഫ്സ് (40 മി​​നി​​റ്റ്) ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കാ​​യി ല​​ക്ഷ്യം ക​​ണ്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.