റൊ​​ണാ​​ൾ​​ഡോ x റ​​യ​​ൽ
റൊ​​ണാ​​ൾ​​ഡോ x റ​​യ​​ൽ
Friday, July 20, 2018 1:02 AM IST
ന്യൂ​​യോ​​ർ​​ക്ക്: ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ളി​​ന്‍റെ ആ​​വേ​​ശം കെ​​ട്ട​​ട​​ങ്ങും മു​​ന്പ് ക്ല​​ബ്ബ് പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്ക് കി​​ക്കോ​​ഫ്. ലീ​​ഗു​​ക​​ളു​​ടെ മു​​ന്നോ​​ടി​​യാ​​യി ക്ല​​ബ്ബു​​ക​​ളു​​ടെ രാ​​ജ്യാ​​ന്ത​​ര പ​​ര്യ​​ട​​നം നാ​​ളെ മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ചാ​​ന്പ്യ​​ൻ​​സ് ക​​പ്പ് ഫു​​ട്ബോ​​ളി​​ന് നാ​​ളെ ഷി​​ക്കാ​​ഗോ​​യി​​ൽ തു​​ട​​ക്കം.

ഇം​​ഗ്ലീഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ചാ​​ന്പ്യ​ന്മാ​​രാ​​യ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യും ജ​​ർ​​മ​​ൻ സം​​ഘ​​മാ​​യ ബൊ​​റൂ​​സി​​യ ഡോ​​ട്ട്മു​​ണ്ടു​​മാ​​ണ് ഇ​​ന്ത്യ​​ൻ സ​​മ​​യം നാ​​ളെ രാ​​വി​​ലെ 6.30ന് ​​ഏ​​റ്റു​​മു​​ട്ടു​​ക. യു​​വ​​ന്‍റ​​സ് - റ​​യ​​ൽ മാ​​ഡ്രി​​ഡ് പോ​​രാ​​ട്ട​​ത്തി​​നും ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് വേ​​ദി​​യാ​​കും. റ​​യ​​ലി​​ൽ​​നി​​ന്ന് യു​​വ​​ന്‍റ​​സി​​ലേ​​ക്ക് കൂ​​ടു​​മാ​​റി​​യ പോ​​ർ​​ച്ചു​​ഗീ​​സ് സൂ​​പ്പ​​ർ താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ പ​​ഴ​​യ ക്ല​​ബ്ബി​​നെ​​തി​​രേ ഇ​​റ​​ങ്ങു​​ന്ന​​തി​​നാ​​യാ​​ണ് ഫു​​ട്ബോ​​ൾ ആ​​രാ​​ധ​​ക​​രു​​ടെ കാ​​ത്തി​​രി​​പ്പ്. അ​​ടു​​ത്ത മാ​​സം അ​​ഞ്ചി​​ന് ഇ​​ന്ത്യ​​ൻ സ​​മ​​യം പു​​ല​​ർ​​ച്ചെ 3.35നാ​​ണ് റ​​യ​​ൽ മാ​​ഡ്രി​​ഡ് - യു​​വ​​ന്‍റ​​സ് പോ​​രാ​​ട്ടം.

ഇ​​ന്‍റ​​ർ നാ​​ഷ​​ണ​​ൽ ചാ​​ന്പ്യ​​ൻ​​സ് ക​​പ്പി​​ന് 22 വേ​​ദി​​ക​​ളാ​​ണു​​ള്ള​​ത്. അ​​തി​​ൽ 15 എ​​ണ്ണം അ​​മേ​​രി​​ക്ക​​യി​​ലും ഏ​​ഴ് എ​​ണ്ണം യൂ​​റോ​​പ്പോ​​ലും ഒ​​രെ​​ണ്ണം സിം​​ഗ​​പ്പൂ​​രി​​ലു​​മാ​​ണ്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം അ​​മേ​​രി​​ക്ക​​യി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ങ്ങ​​ളി​​ൽ സ്പാ​​നി​​ഷ് വ​​ന്പ​ന്മാ​​രാ​​യ ബാ​​ഴ്സ​​ലോ​​ണ​​യാ​​യി​​രു​​ന്നു കി​​രീ​​ടം നേ​​ടി​​യ​​ത്. സിം​​ഗ​​പ്പൂ​​രി​​ലെ പോ​​രാ​​ട്ട​​ത്തി​​ൽ കി​​രീ​​ടം ഇ​​റ്റാ​​ലി​​യ​​ൻ ക്ല​​ബ്ബാ​​യ ഇ​​ന്‍റ​​ർ മി​​ലാ​​നാ​​യി​​രു​​ന്നു.


ലോ​​ക​​ക​​പ്പി​​നു തൊ​​ട്ടു​​പി​​ന്നാ​​ലെ​​യാ​​യ​​തി​​നാ​​ൽ മു​​ഴു​​വ​​ൻ ക​​രു​​ത്തോ​​ടെ​​യാ​​ണോ ക്ല​​ബ്ബു​​ക​​ൾ ഇ​​റ​​ങ്ങു​​ന്ന​​തെ​​ന്ന് ക​​ണ്ട​​റി​​യ​​ണം. ഇംഗ്ല​​ണ്ടി​​ൽ​​നി​​ന്ന് ആ​​ഴ്സ​​ണ​​ൽ, ചെ​​ൽ​​സി, ലി​​വ​​ർ​​പൂ​​ൾ, മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി, മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ്, ടോ​​ട്ട​​നം എ​​ന്നി​​വ​​യാ​​ണ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലു​​ള്ള​​ത്. ഫ്ര​​ഞ്ച് ലീ​​ഗി​​ൽ​​നി​​ന്ന് പി​​എ​​സ്ജി, ലി​​യോ​​ണ്‍ എ​​ന്നി​​വ​​യും ജ​​ർ​​മ​​നി​​യി​​ൽ​​നി​​ന്ന് ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്ക്, ബൊ​​റൂ​​സി​​യ ഡോ​​ട്ട്മു​​ണ്ട് എ​​ന്നി​​വ​​യു​​മാ​​ണ്. ബാ​​ഴ്സ​​ലോ​​ണ, റ​​യ​​ൽ മാ​​ഡ്രി​​ഡ്, അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡ് എ​​ന്നി​​വ​​യാ​​ണ് സ്പെ​​യി​​നി​​ൽ​​നി​​ന്നു​​ള്ള​​ത്. യു​​വ​​ന്‍റ​​സ്, ഇ​​ന്‍റ​​ർ മി​​ലാ​​ൻ, എ​​സി മി​​ലാ​​ൻ, എ​​എ​​സ് റോ​​മ എ​​ന്നി​​വ ഇ​​റ്റ​​ലി​​യി​​ൽ​​നി​​ന്നും പോ​​ർ​​ച്ചു​​ഗ​​ലി​​ൽ​​നി​​ന്ന് ബെ​​ൻ​​ഫി​​ക്ക​​യും ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.