ധോ​​ണി പ​​ന്ത് വാ​​ങ്ങി​​യ​​ത് ബൗ​​ളിം​​ഗ് കോ​​ച്ചി​​നെ കാ​​ണി​​ക്കാ​​ൻ: ര​​വി​​ശാ​​സ്ത്രി
ധോ​​ണി പ​​ന്ത് വാ​​ങ്ങി​​യ​​ത് ബൗ​​ളിം​​ഗ് കോ​​ച്ചി​​നെ കാ​​ണി​​ക്കാ​​ൻ: ര​​വി​​ശാ​​സ്ത്രി
Friday, July 20, 2018 1:02 AM IST
മും​​ബൈ: ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ന്‍റെ അ​​വ​​സാ​​നം മു​​ൻ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ എം.​​എ​​സ്. ധോ​​ണി അ​​ന്പ​​യ​​റു​​ടെ പ​​ക്ക​​ൽ​​നി​​ന്ന് പ​​ന്ത് വാ​​ങ്ങി​​യ​​ത് വ​​ൻ ഉൗ​​ഹാ​​പോ​​ഹ​​ങ്ങ​​ൾ​​ക്ക് വ​​ഴി​​വ​​ച്ചു. ധോ​​ണി വി​​ര​​മി​​ക്കാ​​നൊ​​രു​​ങ്ങു​​ക​​യാ​​ണെ​​ന്നു​​പോ​​ലും വ്യ​​ാഖ്യാ​​ന​​മു​​ണ്ടാ​​യി.

ക​​ളി​​ക്കു​​ശേ​​ഷം സാ​​ധാ​​ര​​ണ സ്റ്റം​​പ് എ​​ടു​​ക്കു​​ന്ന സ്വ​​ഭാ​​വ​​ക്കാ​​ര​​നാ​​യ ധോ​​ണി പ​​ന്ത് വാ​​ങ്ങി​​യ​​ത് വി​​ര​​മി​​ക്കാ​​നാ​​ണെ​​ന്നാ​​യി​​രു​​ന്നു സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ല​​ട​​ക്ക​​മു​​ണ്ടാ​​യ ഉൗ​​ഹാ​​പോ​​ഹ​​ങ്ങ​​ൾ. എ​​ന്നാ​​ൽ, ഇ​​തി​​നെ​​തി​​രേ ഇ​​ന്ത്യ​​ൻ പ​​രി​​ശീ​​ല​​ക​​ൻ ര​​വി​​ശാ​​സ്ത്രി രം​​ഗ​​ത്തെ​​ത്തി. ബൗ​​ളിം​​ഗ് പ​​രി​​ശീ​​ല​​ക​​ൻ ഭ​​ര​​ത് അ​​രു​​ണി​​നെ കാ​​ണി​​ക്കാ​​നാ​​ണ് ധോ​​ണി പ​​ന്ത് അ​​ന്പ​​യ​​റു​​ടെ പ​​ക്ക​​ൽ​​നി​​ന്ന് വാ​​ങ്ങി​​യ​​തെ​​ന്നും അ​​ദ്ദേ​​ഹം ടീ​​മി​​ന്‍റെ അ​​ഭി​​ഭാ​​ജ്യ​​ഘ​​ട​​ക​​മാ​​ണെ​​ന്നും ര​​വി​​ശാ​​സ്ത്രി പ​​റ​​ഞ്ഞു. പ​​ന്തി​​നേ​​റ്റ ക്ഷ​​ത​​വും ഇം​​ഗ്ലീ​ഷ് പി​​ച്ചു​​ക​​ളി​​ലെ സാ​​ഹ​​ച​​ര്യ​​വും ബൗ​​ളിം​​ഗ് പ​​രി​​ശീ​​ല​​ക​​നെ കാ​​ണി​​ക്കാ​​നാ​​ണ് ധോ​​ണി പ​​ന്ത് വാ​​ങ്ങി​​യ​​ത്. അ​​ദ്ദേ​​ഹം രാ​​ജി​​വ​​യ്ക്കു​​മെ​​ന്ന റി​​പ്പോ​​ർ​​ട്ടു​​ക​​ൾ അ​​ടി​​സ്ഥാ​​ന ര​​ഹി​​ത​​മാ​​ണ് - ശാ​​സ്ത്രി പ​​റ​​ഞ്ഞു.


ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ൽ ഇ​​ന്ത്യ എ​​ട്ട് വി​​ക്ക​​റ്റി​​നു പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു. മ​​ത്സ​​ര​​ശേ​​ഷം ഇ​​ന്ത്യ​​ൻ ടീം ​​പ​​വ​​ലി​​യ​​നി​​ലേ​​ക്ക് ന​​ട​​ക്കു​​ന്പോ​​ൾ ഫീ​​ൽ​​ഡ് അ​​ന്പ​​യ​​ർ​​മാ​​രാ​​യ ബ്രൂ​​സ് ഓ​​ക്സ​​ൻ​​ഫോ​​ഡ് (ഓ​​സ്ട്രേ​​ലി​​യ), മി​​ഷേ​​ൽ ഗ​​ഫ് (ഇം​​ഗ്ലണ്ട്) എ​​ന്നി​​വ​​രോ​​ടാ​​ണ് ധോ​​ണി പ​​ന്ത് ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.