പോ​​ഗ്ബ​​യ്ക്ക് യു​​വ​​ന്‍റ​​സി​​ൽ പോ​​ക​​ണം
പോ​​ഗ്ബ​​യ്ക്ക് യു​​വ​​ന്‍റ​​സി​​ൽ പോ​​ക​​ണം
Friday, July 20, 2018 1:02 AM IST
ലോ​​ക​​ക​​പ്പ് ഫുട്ബോൾ കിരീടം നേ​​ടി​​യ ഫ്ര​​ഞ്ച് ടീ​​മി​​ന്‍റെ നെ​​ടു​​ന്തൂ​​ണാ​​യ മ​​ധ്യ​​നി​​ര​​ക്കാ​​ര​​ൻ പോ​​ൾ പോ​​ഗ്ബ​​യ്ക്ക് ഒ​​രു മോ​​ഹം, പ​​ഴ​​യ ക്ല​​ബ്ബാ​​യ യു​​വ​​ന്‍റ​​സി​​ലേ​​ക്ക് തി​​രി​​ച്ചു​​പോ​​ക​​ണം. അ​​തി​​നു കാ​​ര​​ണ​​വു​​മു​​ണ്ട്. പോ​​ർ​​ച്ചു​​ഗ​​ൽ താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ റ​​യ​​ലി​​ൽ​​നി​​ന്ന് ഇ​​ത്ത​​വ​​ണ യു​​വ​​ന്‍റ​​സി​​ൽ എ​​ത്തി​​യി​​ട്ടു​​ണ്ട്. റൊ​​ണാ​​ൾ​​ഡോ​​യു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ന് അ​​പ്പു​​റം മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​ൽ പ​​രി​​ശീ​​ല​​ക​​ൻ ഹൊ​​സെ മൗ​​റീ​​ഞ്ഞോ​​യു​​മാ​​യു​​ള്ള അ​​സ്വാ​​ര​​സ്യ​​വും പോ​​ഗ്ബ​​യെ മാ​​റി​​ ചി​​ന്തി​​ക്കാ​​ൻ പ്രേ​​രി​​പ്പി​​ക്കു​​ന്ന​​താ​​യാ​​ണ് റി​​പ്പോ​​ർ​​ട്ട്.


ഫ്രാ​​ൻ​​സി​​നാ​​യി പു​​റ​​ത്തെ​​ടു​​ത്ത മി​​ക​​വ് ക്ല​​ബ്ബി​​ലും പോ​​ഗ്ബ കാ​​ഴ്ച​​വ​​യ്ക്ക​​ണ​​മെ​​ന്ന് മൗ​​റീ​​ഞ്ഞോ ക​​ഴി​​ഞ്ഞ ദി​​വ​​സം പ​​റ​​യാ​​തെ​​ പ​​റ​​ഞ്ഞി​​രു​​ന്നു. 2016ലാ​​ണ് പോ​​ഗ്ബ യു​​വ​​ന്‍റ​​സി​​ൽ​​നി​​ന്ന് മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​ലെ​​ത്തി​​യ​​ത്. ഇ​​രു​​പ​​ത്ത​​ഞ്ചു​​കാ​​ര​​നാ​​യ പോ​​ഗ്ബ യു​​ണൈ​​റ്റ​​ഡി​​നാ​​യി 57 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 11 ഗോ​​ൾ നേ​​ടി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.