911 പോയിന്‍റ്; ഒ​ന്നാം റാങ്കിൽ ശ​ക്ത​നായി കോ​ഹ്‌ലി
911 പോയിന്‍റ്; ഒ​ന്നാം റാങ്കിൽ ശ​ക്ത​നായി കോ​ഹ്‌ലി
Thursday, July 19, 2018 12:29 AM IST
ദു​ബാ​യ്: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി ഏ​ക​ദി​ന റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​നം ശ​ക്ത​മാ​യി ഉ​റ​പ്പി​ച്ചു. ക​രി​യ​റി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന 911 പോ​യി​ന്‍റാ​ണ് ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ഇ​ന്ത്യൻ നാ​യ​ക​ന്. ഏ​ക​ദി​ന ബൗ​ള​ര്‍മാ​രു​ടെ പ​ട്ടി​ക​യി​ല്‍ കു​ല്‍ദീ​പ് യാ​ദ​വ് ആ​ദ്യ പ​ത്തി​ലേ​ക്കു ക​ട​ന്നു. ആ​റാം സ്ഥാ​ന​ത്താ​ണ് കു​ല്‍ദീ​പ്.

ഇം​ഗ്ല​ണ്ടി​നെ​തി​രേ​യു​ള്ള മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല്‍ കോ​ഹ്‌​ലി 75, 45, 71 റ​ണ്‍സാ​ണ് നേ​ടി​യ​ത്. ഈ ​പ്ര​ക​ട​നം കൊ​ണ്ട് ല​ഭി​ച്ച ര​ണ്ടു പോ​യി​ന്‍റാ​ണ് ഇ​ന്ത്യ​ന്‍ നാ​യ​ക​നെ 911 പോ​യി​ന്‍റി​ലെ​ത്തി​ച്ച​ത്. 1991 മാ​ര്‍ച്ചി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യു​ടെ ഡീ​ന്‍ ജോ​ണ്‍സ് നേ​ടി​യ 918 പോ​യി​ന്‍റാ​ണ് ഏ​റ്റ​വും ഉ​യ​ര്‍ന്ന​ത്. ആ​ദ്യ​മാ​യാ​ണ് കു​ല്‍ദീ​പ് ആ​ദ്യ പ​ത്തി​നു​ള്ളി​ല്‍ ക​യ​റു​ന്ന​ത്. എ​ട്ട് സ്ഥാ​ന​ങ്ങ​ള്‍ ക​ട​ന്നാ​ണ് കു​ല്‍ദീ​പ് ആ​റാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. ജ​സ്പ്രീ​ത് ബും​റ​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ആ​ദ്യ പ​ത്തി​ലു​ള്ള അ​ഞ്ചാ​മ​ത്തെ സ്പി​ന്ന​റു​മാ​ണ് കു​ല്‍ദീ​പ്. റ​ഷീ​ദ് ഖാ​ന്‍, ഇ​മ്രാ​ന്‍ താ​ഹി​ര്‍, ആ​ദി​ല്‍ റ​ഷീ​ദ്, യു​സ് വേ​ന്ദ്ര ചാ​ഹ​ല്‍ എ​ന്നി​വ​രാ​ണ് മ​റ്റ് സ്പി​ന്ന​ര്‍മാ​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.