ഇന്ത്യയുടെ റാ​ങ്കിം​ഗ് മുന്നേറ്റത്തിൽ സന്തോഷം: ശ്രീജേഷ്
ഇന്ത്യയുടെ റാ​ങ്കിം​ഗ് മുന്നേറ്റത്തിൽ സന്തോഷം: ശ്രീജേഷ്
Thursday, July 19, 2018 12:29 AM IST
ബം​ഗ​ളൂ​രു: പു​രു​ഷ ഹോ​ക്കി​യി​ലെ ലോ​ക റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ അ​ഞ്ചാം സ്ഥാ​ന​ത്ത്. ചാ​മ്പ്യ​ന്‍സ് ട്രോ​ഫി​യി​ല്‍ വെ​ള്ളി മെ​ഡ​ല്‍ നേ​ടി​യ പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യു​ടെ റാ​ങ്കിം​ഗ് ഒ​രു സ്ഥാ​നം ഉ​യ​ര്‍ത്തി​യ​ത്. ഈ ​വ​ര്‍ഷം ന​ട​ക്കു​ന്ന ഏ​ഷ്യ​ന്‍ ഗെ​യിം​സിനും ലോ​ക​ക​പ്പി​നും മു​മ്പ് റാ​ങ്കി​ലെ ഉ​യ​ര്‍ച്ച ഇ​ന്ത്യ​യു​ടെ ആ​ത്മ​വി​ശ്വാ​സം ഉ​യ​ര്‍ത്തി​യി​രി​ക്കു​ക​യാ​ണെ​ന്ന് നാ​യ​ക​ന്‍ പി.​ആ​ര്‍. ശ്രീ​ജേ​ഷ് പ​റ​ഞ്ഞു.

2008, 2012 ഒ​ളി​മ്പി​ക് ചാ​മ്പ്യ​ന്മാ​രാ​യ ജ​ര്‍മ​നി​യെ ആ​റാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ളി​യാ​ണ് ഇ​ന്ത്യ അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. ഓ​സ്‌​ട്രേ​ലി​യ, അ​ര്‍ജ​ന്‍റീ​ന, ബെ​ല്‍ജി​യം, നെ​ര്‍ല​ന്‍ഡ്‌​സ് ടീ​മു​ക​ളാ​ണ് ആ​ദ്യ നാ​ലി​ലു​ള്ള​ത്.


റാ​ങ്കിം​ഗി​ലെ ഉ​യ​ര്‍ച്ച വ​ലി​യ സ​ന്തോ​ഷ​മാ​ണ് ന​ല്‍കി​യി​രി​ക്കു​ന്ന​തെ​ന്നും ഇ​ത് ടീ​മി​ന് ന​ന്നാ​യും സ്ഥി​ര​ത​യോ​ടെ​യു​മു​ള്ള പ്ര​ക​ട​നം ന​ട​ത്താ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം ഉ​യ​ര്‍ത്തി​യി​രി​ക്കു​ക​യാ​ണെ​ന്നും ശ്രീ​ജേ​ഷ് പ​റ​ഞ്ഞു.

ജ​ക്കാ​ര്‍ത്ത​യി​ല്‍ ന​ട​ക്കു​ന്ന 18-ാമ​ത് ഏ​ഷ്യ​ന്‍ ഗെ​യിം​സി​നു ഭു​വ​നേ​ശ്വ​റി​ല്‍ ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​നും ഈ ​മു​ന്നേ​റ്റം കൂ​ടു​ത​ല്‍ ഉ​ത്തേ​ജ​ന​മാ​ണെ​ന്നും മ​ല​യാ​ളി താ​രം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.