ഗോ​​ളോ​​വി​​ൻ ചെൽസിയിലേക്ക്
ഗോ​​ളോ​​വി​​ൻ ചെൽസിയിലേക്ക്
Wednesday, July 18, 2018 12:59 AM IST
ലണ്ടൻ: ലോകകപ്പിൽ റഷ്യക്കായി മികച്ച പ്രകടനം കാഴ്ചവച്ച അലക്സാണ്ടർ ഗോളോ വിൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയിലേക്കെന്ന് സൂചന. ക​​ഴി​​ഞ്ഞ നാ​​ല് വ​​ർ​​ഷ​​മാ​​യി സി​​എ​​സ്ക​​ഐ മോ​​സ്കോ​​യു​​ടെ താ​​ര​​മാ​​ണ് ഗോ​​ളോ​​വി​​ൻ. 81 മ​​ത്സ​​ര​​ങ്ങ​​ളി​​ലാ​​യി ഒ​​ന്പ​​ത് ഗോ​​ളും നേ​​ടി​​യി​​ട്ടു​​ണ്ട്. ഇം​​ഗ്ലീ​ഷ് ക്ല​​ബ് ചെ​​ൽ​​സി​​യു​​മാ​​യി ഗോ​​ളോ​​വി​​ൻ ക​​രാ​​റി​​ലാ​​യ​​താ​​യി റി​​പ്പോ​​ർ​​ട്ടു​​ണ്ട്. മെ​​ഡി​​ക്ക​​ൽ ക​​ഴി​​ഞ്ഞാ​​ൽ ഗോ​​ളോ​​വി​​ൻ ചെ​​ൽ​​സി​​യു​​ടെ നീ​​ല​​ക്കു​​പ്പാ​​യ​​ത്തി​​ലേ​​ക്ക് ചേ​​ക്കേ​​റു​​മെ​​ന്നാ​​ണ് സൂ​​ച​​ന. എ​​ന്നാ​​ൽ, ട്രാ​​ൻ​​സ്ഫ​​ർ തു​​ക വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​ട്ടി​​ല്ല. ഇം​​ഗ്ലീ​ഷ് ക്ല​​ബ്ബാ​​യ ആ​​ഴ്സ​​ണ​​ലും ഇ​​റ്റാ​​ലി​​യ​​ൻ ക്ല​​ബ് യു​​വ​​ന്‍റ​​സും റ​​ഷ്യ​​ൻ മ​​ധ്യ​​നി​​ര​​ത്താ​​ര​​ത്തി​​നാ​​യി രം​​ഗ​​ത്തു​​ണ്ടാ​​യി​​രു​​ന്നു.


ലോ​​ക​​ക​​പ്പി​​ൽ റ​​ഷ്യ​​ക്കാ​​യി നാ​​ല് മ​​ത്സ​​ര​​ങ്ങ​​ൾ ക​​ളി​​ച്ച ഗോ​​ളോ​​വി​​ൻ ഒ​​രു ഗോ​​ൾ നേ​​ടി​​യി​​രു​​ന്നു, മൂ​​ന്ന് ഗോ​​ൾ ശ്ര​​മ​​വും ന​​ട​​ത്തി. ര​​ണ്ട് അ​​സി​​സ്റ്റും ഉ​​ണ്ടാ​​യി​​രു​​ന്നു. ഗോ​​ളോ​​വി​​ന്‍റെ മ​​ധ്യ​​നി​​ര​​യി​​ലെ ക​​ഠി​​നാ​​ധ്വാ​​ന ശീ​​ല​​മാ​​ണ് ക്ല​​ബ്ബു​​ക​​ളെ ആ​​ക​​ർ​​ഷി​​ച്ച​​ത്. ആ​​ഴ്സ​​ണ​​ൽ, ചെ​​ൽ​​സി, യു​​വ​​ന്‍റ​​സ് ക്ലബ്ബുകളും ഗോളോവിന്‍റെ പിന്നാലെ യുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.