ഇത് എന്ത് സോ​​ക്സ്!
ഇത് എന്ത് സോ​​ക്സ്!
Monday, July 16, 2018 1:31 AM IST
ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ ലൂ​​സേ​​ഴ്സ് ഫൈ​​ന​​ലി​​ൽ ഇം​​ഗ്ല​​ണ്ടി​​ന്‍റെ പ്ര​​തി​​രോ​​ധ താ​​രം ഡാ​​നി റോ​​സ് ശ്ര​​ദ്ധി​​ക്ക​​പ്പെ​​ട്ട​​ത് വ്യ​​ത്യ​​സ്തത​​കൊ​​ണ്ട്. ബെ​​ൽ​​ജി​​യ​​ത്തി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ റോ​​സ് ഇ​​റ​​ങ്ങി​​യ​​ത് തു​​ള​​ക​​ൾ ഇ​​ട്ട സോ​​ക്സ് ധ​​രി​​ച്ച്.

തു​​ള​​ക​​ളു​​ള്ള സോ​​ക്സ് ധ​​രി​​ച്ചെ​​ത്തി​​യ റോ​​സി​​നെ ക​​ണ്ട​​പ്പോ​​ൾ ഏ​​വ​​രും നെ​​റ്റി ചു​​ളി​​ച്ചു, ഇ​​തെ​​ന്ത് മ​​റി​​മാ​​യം എ​​ന്നാ​​യി​​രു​​ന്നു ആ ​​നെ​​റ്റി ചു​​ളി​​ക്ക​​ലി​​നു പി​​ന്നി​​ൽ. ടോ​​ട്ട​​നം താ​​ര​​മാ​​യ ഡാ​​നി റോ​​സ് ധ​​രി​​ച്ച സോ​​ക്സി​​ൽ നി​​ര​​വ​​ധി തു​​ള​​ക​​ൾ ഉ​​ണ്ടാ​​യി​​രു​​ന്നു. കാ​​ൽ​​വണ്ണ​​യി​​ലെ മ​​സി​​ലി​​ന്‍റെ സു​​ഗ​​മ​​മാ​​യ ച​​ല​​ന​​ത്തി​​നാ​​ണ് ഇ​​ങ്ങ​​നെ ചെ​​യ്യു​​ന്ന​​ത്. സോ​​ക്സി​​ൽ തു​​ള​​യി​​ടു​​ന്ന​​തി​​ലൂ​​ടെ കാ​​ൽ​​വ​​ണ്ണ​​യ്ക്ക് മു​​റു​​ക്കം അ​​നു​​ഭ​​വ​​പ്പെ​​ടി​​ല്ല. അ​​തോ​​ടെ ര​​ക്ത​​യോ​​ട്ട​​ത്തി​​നു പ്ര​​ശ്നം ഉ​​ണ്ടാ​​കു​​ക​​യു​​മി​​ല്ല.


ലോ​​ക​​ക​​പ്പി​​ൽ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ലാ​​ണ് ഡാ​​നി റോ​​സ് മു​​ഴു​​വ​​ൻ സ​​മ​​യം ക​​ള​​ത്തി​​ലി​​റ​​ങ്ങി​​യ​​ത്. ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളും ബെ​​ൽ​​ജി​​യ​​ത്തി​​നെ​​തി​​രേ​​യാ​​യി​​രു​​ന്നു എ​​ന്ന​​താ​​ണ് മ​​റ്റൊ​​രു പ്ര​​ത്യേ​​ക​​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.