എം​​ബാ​​പ്പെയ്ക്ക് മണികെട്ടാൻ ഇ​​വാ​​ൻ സ്ട്രി​​നി​​ച്ച്
എം​​ബാ​​പ്പെയ്ക്ക് മണികെട്ടാൻ ഇ​​വാ​​ൻ സ്ട്രി​​നി​​ച്ച്
Sunday, July 15, 2018 1:29 AM IST
ക്രൊ​​യേ​​ഷ്യ​​ക്കെ​​തി​​രേ ഇ​​ന്നി​​റ​​ങ്ങു​​ന്പോ​​ൾ ഫ്രാ​​ൻ​​സ് പ്ര​​ധാ​​ന​​മാ​​യും കൈ​​ലി​​യ​​ൻ എം​​ബാ​​പ്പെ​​യു​​ടെ വേ​​ഗ​​ത്തെ​​യും ബോ​​ളി​​ലു​​ള്ള നിയന്ത്രണത്തെ യുമാകും ആശ്രയിക്കുക. പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ അ​​ർ​​ജ​​ന്‍റീ​​ന​​യ്ക്കെ​​തി​​രേ ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി​​ക്കൊ​​ണ്ട് എം​​ബാ​​പ്പെ ലോ​​ക​​ത്തി​​നു മു​​ന്നി​​ൽ ത​​ന്‍റെ മി​​ക​​വ് വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. പി​​ന്നീ​​ടു​​ള്ള മ​​ത്സ​​ര​​ങ്ങ​​ളി​​ൽ അ​​ത്ര​​യ്ക്ക് ശോ​​ഭി​​ക്കാ​​നാ​​യി​​ല്ലെ​​ങ്കി​​ലും എ​​തി​​ർ ​​ഗോ​​ൾമു​​ഖം വി​​റ​​പ്പി​​ക്കാ​​നാ​​യി​​.

ക്രൊ​​യേ​​ഷ്യ​​യും എം​​ബാ​​പ്പെ​​യു​​ടെ മി​​ക​​വി​​നെ ക​​രു​​തി​​യി​​രു​​ന്നേ പ​​റ്റൂ. ഈ ​​പി​​എ​​സ്ജി താ​​ര​​ത്തി​​ന്‍റെ മു​​ന്നേ​​റ്റ​​ങ്ങ​​ൾ ചെ​​റു​​ക്കു​​ന്ന​​തി​​ന്‍റെ ഉ​​ത്ത​​വാ​​ദി​​ത്വം ഇ​​വാ​​ൻ സ്ട്രി​​നി​​ച്ചി​​നാ​​കും. ഈ ​​ലെ​​ഫ്റ്റ് ബാ​​യ്ക് ഇം​​ഗ്ലണ്ടി​​നെ​​തി​​രേ മി​​ക​​ച്ച പ്ര​​ക​​ട​​നം ന​​ട​​ത്തി​​യി​​രു​​ന്നു. വേ​​ഗ​​ത്തി​​ലു​​ള്ള മു​​ന്നേ​​റ്റം​​ക്കൊ​​ണ്ട് റ​​ഹീം സ്റ്റെ​​ർ​​ലിം​​ഗി​​ന് അ​​ന്ന് സ്ട്രി​​നി​​ച്ചി​​നെ വി​​ഷ​​മി​​പ്പി​​ക്കാ​​നാ​​യെങ്കിലും ഇം​​ഗ്ല​ണ്ടി​​ന്‍റ മു​​ന്നേ​​റ്റ​​മെ​​ല്ലാം ചെ​​റു​​ത്തു​​നി​​ന്ന് വി​​ജ​​യി​​ക്കാ​​നാ​​യി. സ്ട്രി​​നി​​ച്ചി​​ന്‍റെ പ്ര​​തി​​രോ​​ധ മി​​ക​​വും എം​​ബാ​​പ്പെ​​യു​​ടെ വേ​​ഗ​​വും ത​​മ്മി​​ലു​​ള്ള ഏ​​റ്റു​​മു​​ട്ട​​ലാ​​കും മറ്റൊരു ഹൈ ലൈറ്റ്.



എം​​ബാ​​പ്പെ x സ്ട്രി​​നി​​ച്ച്

ഫ്രാ​​ൻ​​സ് ക്രൊ​​യേ​​ഷ്യ
19 പ്രാ​​യം 30
178.0 cm ഉ​​യ​​രം 186.0 cm
21 രാ​​ജ്യാ​​ന്ത​​ര മ​​ത്സ​​രം 48
07 ഗോ​​ൾ 00
@ റ​​ഷ്യ
06 മ​​ത്സ​​രം 05
444 ക​​ളി​​ച്ച മി​​നി​​റ്റ് 430
43.7km ​​ദൂ​​രം 44.6 km
03 ​​ ഗോ​​ൾ 00
06 ഗോ​​ൾ ശ്ര​​മം 00
146 പാ​​സ് 218
01 ഫൗ​​ൾ 10
01 മ​​ഞ്ഞ​​ക്കാ​​ർ​​ഡ് 01
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.