ചരിത്രം കുറിച്ച് ക്രൊയേഷ്യ ഫൈനലിൽ
ചരിത്രം കുറിച്ച് ക്രൊയേഷ്യ ഫൈനലിൽ
Thursday, July 12, 2018 2:37 AM IST
മോ​സ്കോ: ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ ച​രി​ത്രം കു​റി​ച്ച് ക്രൊ​യേ​ഷ്യ ഫൈ​ന​ലി​ൽ. സെ​മി​യി​ൽ അ​ധി​ക​സ​മ​യ​ത്തെ ഗോ​ളി​ൽ 2-1ന് ​ഇം​ഗ്ല​ണ്ടി​നെ കീ​ഴ​ട​ക്കി​യാ​ണ് ക്രൊ​യേ​ഷ്യ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്.

109-ാം മി​നി​റ്റി​ൽ മ​രി​യോ മാ​ൻ​സൂ​ക്കി​ച്ച് ആ​ണ് ക്രൊ​യേ​ഷ്യ​യ്ക്കാ​യി വി​ജ​യം​കു​റി​ച്ച സു​വ​ർ​ണ​ഗോ​ൾ നേടിയത്. അ​ഞ്ചാം മി​നി​റ്റി​ൽ കി​റോ​ൺ ട്രി​പ്പി​യ​റി​ന്‍റെ ഉ​ജ്വ​ല ഫ്രീ​കി​ക്കി​ലൂ​ടെ മു​ന്നി​ൽ​ക്ക​ട​ന്ന ഇം​ഗ്ല​ണ്ടി​നെ 68-ാം മി​നി​റ്റി​ൽ ഇ​വാ​ൻ പെ​രി​സി​ച്ചി​ന്‍റെ ഗോ​ളി​ൽ ക്രൊ​യേ​ഷ്യ സ​മ​നി​ല​യി​ൽ പി​ടി​ക്കു​ക​യാ​യി​രു​ന്നു. നി​ശ്ചി​ത​സ​മ​യ​ത്ത് തു​ട​ർ​ന്ന് ഗോ​ൾ പി​റ​ന്നില്ല.


ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​ൻ​സ​മ​യം രാ​ത്രി 8.30നു ​ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ക്രൊ​യേ​ഷ്യ ഫ്രാ​ൻ​സു​മാ​യി ഏ​റ്റു​മു​ട്ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.