താരം ഉംറ്റിറ്റി
Thursday, July 12, 2018 2:34 AM IST
ഫ്രാ​ന്‍സി​ന്‍റെ പ്ര​തി​രോ​ധ​ഭ​ട​ന്‍ ഇ​രു​പ​ത്തി​നാ​ലു​കാ​ര​നാ​യ സാ​മു​വ​ല്‍ ഉം​റ്റി​റ്റി​യാ​ണ് ചൊവ്വാഴ്ച നടന്ന സെമി പോരാട്ടത്തിൽ ഫി​ഫ മാ​ന്‍ ഓ​ഫ് ദ ​മാ​ച്ച് പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍ഹ​നാ​യ​ത്. കാ​മ​റോ​ണി​ലെ യാ​ഔ​ണ്‍ഡെ​യി​ല്‍ ജ​നി​ച്ച ഉം​റ്റി​റ്റി വ​ള​ര്‍ന്ന​ത് ഫ്രാ​ന്‍സി​ലാ​ണ്.

എ​ട്ടു വ​ര്‍ഷ​ത്തോ​ളം ഒ​ളി​മ്പി​ക് ലി​യോ​ണി​ന്‍റെ യൂ​ത്ത് ഐ​ക്ക​ണാ​യി ക​ളി​ച്ച ശേ​ഷ​മാ​ണ് ദേ​ശീ​യ ടീ​മി​ല്‍ അം​ഗ​മാ​വു​ന്ന​ത്. 2016 ല്‍ ​സ്പാ​നി​ഷ് ക്ല​ബ്ബാ​യ ബാ​ഴ്‌​ലോ​ണ​യു​ടെ ഭാ​ഗ​മാ​യ ഉം​റ്റി​റ്റി​യു​ടെ പ്ര​തി​ഫ​ല​ത്തു​ക 25 മി​ല്യ​ന്‍ യൂ​റോ (201 കോ​ടി രൂ​പ) ആ​ണ്. ബെ​ൽ​ജി​യ​ത്തി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലെ ഫ്രാ​ൻ​സി​ന്‍റെ വി​ജ​യ​ഗോ​ൾ ഉം​റ്റി​റ്റി​യു​ടെ ഹെ​ഡ​റി​ലൂ​ടെ​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.