ജാക്കയ്ക്കും ഷകീരിക്കും വിലക്ക്‍്?
ജാക്കയ്ക്കും ഷകീരിക്കും വിലക്ക്‍്?
Monday, June 25, 2018 12:51 AM IST
മോ​​സ്കോ: ഗ്രാ​​നി​​ത് ജാ​​ക്ക​​യ്ക്കും ജെ​​ർ​​ദാ​​ൻ ഷ​​കീ​​രി​​ക്കു​​മെ​​തി​​രേ അ​​ച്ച​​ട​​ക്ക ന​​ട​​പ​​ടി​​ക്ക് ഫി​​ഫ ഒ​​രു​​ങ്ങു​​ന്നു. സെ​​ർ​​ബി​​യ​​യ്ക്കെ​​തി​​രേ​​യു​​ള്ള മ​​ത്സ​​ര​​ത്തി​​ൽ ഇ​​രു​​വ​​രും അ​​ൽ​​ബേ​​നി​​യ​​ൻ പ​​താ​​ക​​യി​​ലെ ഇ​​ര​​ട്ട​​ത്ത​​ല​​യു​​ള്ള ക​​ഴു​​ക​​ന്‍റെ ചി​​ഹ്നം ഗോ​​ളാ​​ഘോ​​ഷ​​ത്തി​​നിടെ കാ​​ണി​​ച്ച​​തി​​നെ​​തി​​രേ സെ​​ർ​​ബി​​യ​​ൻ ഫു​​ട്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ രം​​ഗ​​ത്തെ​​ത്തി​​യി​​രു​​ന്നു. ഇ​​രു​​വ​​രും നേ​ടി​യ മ​ത്സ​ര​ത്തി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡ് 2-1നു ​സെ​ർ​ബി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

പൊ​​തു സ​​മൂ​​ഹ​​ത്തെ പ്ര​​കോ​​പി​​ക്കു​​ന്ന​​ത​​ര​​ത്തി​​ലു​​ള്ള പ്ര​​വ​​ർ​​ത്ത​​നം മ​​ത്സ​​ര​​ത്തി​​നി​​ടെ ക​​ളി​​ക്കാ​​രി​​ൽ​​നി​​ന്നു​​ണ്ടാ​​യാ​​ൽ ഫി​​ഫ​​യ്ക്ക് ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് അ​​വ​​രെ വി​​ല​​ക്കാ​​മെ​​ന്ന് ഫി​​ഫ​​യു​​ടെ നി​​യ​​മ​​ത്തി​​ൽ പ​​റ​​യു​​ന്നു​​ണ്ട്. കു​​റ​​ഞ്ഞ​​ത് 3,800 പൗ​​ണ്ടി​​ന്‍റെ പി​​ഴ​​യും ക​​ളി​​ക്കാ​​ർ ന​​ല്കേ​​ണ്ടി​​വ​​രും. ഫി​​ഫ​​യു​​ടെ അ​​ച്ച​​ട​​ക്ക സ​​മി​​തി കാ​​ര്യ​​ങ്ങ​​ൾ പ​​രി​​ശോ​​ധി​​ക്കു​​ക​​യാ​​ണെ​​ന്നും ഇ​​വ​​ർ​​ക്കെ​​തി​​രേ​​യു​​ള്ള ന​​ട​​പ​​ടി​​ക​​ൾ​​ക്ക് ഒ​​രു​​ങ്ങു​​ക​​യാ​​ണെ​​ന്ന് ഫി​​ഫ അ​​റി​​യി​​ച്ചു. ബൂ​​ട്ടി​​ൽ കൊ​​സോ​​വോ​​യു​​ടെ പ​​താ​​ക ആ​​ലേ​​ഖ​​നം ചെ​​യ്ത​​തി​​നും ഷ​​കീ​​രി ന​​ട​​പ​​ടി നേ​​രി​​ടേ​​ണ്ടി​​വ​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.