മെക്സിക്കൻ ജയം
മെക്സിക്കൻ ജയം
Sunday, June 24, 2018 1:56 AM IST
റോ​​സ്റ്റോ​​വ്: ഗ്രൂ​​പ്പ് എ​​ഫി​​ൽ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ ദ​​ക്ഷി​​ണ കൊ​​റി​​യ​​യെ 2-1ന് ​​തോ​​ൽ​​പ്പി​​ച്ച് മെ​​ക്സി​​ക്കോ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ. മെ​​ക്സി​​ക്കോ​​യു​​ടെ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ജ​​യ​​മാ​​ണ്. 2002 ലോ​​ക​​ക​​പ്പി​​നു​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് ലോ​​ക​​ക​​പ്പി​​ൽ മെ​ക്സി​ക്കോ തു​​ട​​ർ​​ച്ച​​യാ​​യി ജ​​യി​​ക്കു​​ന്ന​​ത്. ആ​​ദ്യ പ​​കു​​തി​​യി​​ൽ പെ​​നാ​​ൽ​​റ്റി​​യി​​ലൂ​​ടെ കാ​​ർ​​ലോ​​സ് വെ​​ല്ല​​യും ര​​ണ്ടാം പ​​കു​​തി​​യി​​ൽ ഹാ​​വി​​യ​​ർ ഹെ​​ർ​​ണാ​​ണ്ട​​സും ഗോ​​ൾ നേ​​ടി. ഹെ​​ർ​​ണാ​​ണ്ട​​സി​​ന്‍റെ 50-ാമ​​ത് അ​​ന്താ​​രാ​​ഷ്‌​ട്ര ഗോ​​ളാ​​യി​​രു​​ന്നു.

ഇ​തോ​ടെ ക​ഴി​ഞ്ഞ ഏ​​ഴു ലോ​​ക​​ക​​പ്പ് മ​​ത്സ​​ര​​ത്തി​​ലും ദ​​ക്ഷി​​ണ കൊ​​റി​​യ​​യ്ക്ക് ജ​​യി​​ക്കാ​​നാ​​യി​​ട്ടി​​ല്ല. മെ​​ക്സി​​ക്കോ​​യാ​​ണെ​​ങ്കി​​ൽ 18 ഗ്രൂ​​പ്പ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ര​​ണ്ടെ​​ണ്ണ​​ത്തി​​ൽ മാ​​ത്ര​​മേ തോ​​റ്റി​​ട്ടു​​ള്ളൂ. ഒ​​ന്പ​​ത് ജ​​യവും ഏ​​ഴു സ​​മ​​നി​​ല​​യും നേ​​ടാ​​നാ​​യി. ലോ​​ക​​ക​​പ്പി​​ൽ ഏ​​ഷ്യ​​ൻ ടീ​​മു​​ക​​ൾ​​ക്കെ​​തി​​രേ ക​​ളി​​ച്ച ആ​​കെ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ലും മെ​​ക്സി​​ക്കോ ജ​​യി​​ച്ചി​​ട്ടു​​ണ്ട്.


ഗോ​​ൾ വ​​ഴി

ഗോ​​ൾ 1. കാ​​ർ​​ലോ​​സ് വെ​​ല്ല (മെ​​ക്സി​​ക്കോ), 26-ാം മി​​നി​​റ്റ്. പെ​​നാ​​ൽ​​റ്റി ബോ​​ക്സി​​ൽ​​വ​​ച്ച് ജാം​​ഗ് ഹ്യൂ​​ൻ സൂ​​വി​​ന്‍റെ കൈ​​യി​​ൽ പ​​ന്ത് ത​​ട്ടി​​യ​​തി​​ന് പെ​​നാ​​ൽ​​റ്റി. വെ​​ല്ല​​യു​​ടെ ഇ​​ടം​​കാ​​ൽ അ​​ടി വ​​ല​​യു​​ടെ വ​​ല​​തു മൂ​​ല​​യി​​ൽ.

ഗോ​​ൾ 2. ഹാ​​വി​​യ​​ർ ഹെ​​ർ​​ണാ​​ണ്ട​​സ് (മെ​​ക്സി​​ക്കോ), 66-ാം മി​​നി​​റ്റ്. യി​​ർ​​വിം​​ഗ് ലൊ​​സാ​​നോ​​യു​​ടെ വേ​​ഗ​​ത്തി​​ലു​​ള്ള മു​​ന്നേ​​റ്റം ഹെ​​ർ​​ണാ​​ണ്ട​​സി​​ന്. ഹെ​​ർ​​ണാ​​ണ്ട​​സി​​ന്‍റെ വ​​ലം​​കാ​​ൽ അ​​ടി വ​​ല​​യു​​ടെ ഇ​​ട​​തു മൂ​​ല​​യി​​ൽ.

ഗോ​​ൾ 3. സ​​ണ്‍ ഹ്യൂം ​​മി​​ൻ (ദ. ​​കൊ​​റി​​യ), 90+3 മി​നി​റ്റ്. ലീ ​​ജേ സം​​ഗി​​ന്‍റെ പാ​​സി​​ൽ ബോ​​ക്സി​​നു പു​​റ​​ത്തു​​നി​​ന്ന് സ​​ണ്‍ ഹ്യൂം ​​മി​​ൻ പാ​​യി​​ച്ച ഷോ​​ട്ട് വ​ല​യു​ടെ ഇ​​ട​​തു മേ​ൽ​ത്ത​ട്ടി​ൽ ഭ​ദ്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.