അർജന്‍റീനയുടെ ഇനിയുള്ള സാധ്യത
അർജന്‍റീനയുടെ ഇനിയുള്ള സാധ്യത
Saturday, June 23, 2018 12:58 AM IST
ഗ്രൂ​പ്പ് ഡി​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നൈ​ജീ​രി​യ 2-0ന് ഐ​സ്‌​ല​ൻ​ഡി​നെ കീ​ഴ​ട​ക്കി​യ​ത് അ​ർ​ജ​ന്‍റീ​ന ക്യാ​ന്പി​ലും ആ​ശ്വാ​സം പ​ക​ർ​ന്നു. ഗ്രൂ​പ്പി​ൽ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി പ്രീ​ക്വാ​ർ​ട്ട​ർ ക​ട​ക്കാ​ൻ ഇ​തോ​ടെ അ​ർ​ജ​ന്‍റീ​ന, നൈ​ജീ​രി​യ, ഐ​സ്‌​ല​ൻ​ഡ് ടീ​മു​ക​ൾ​ക്ക് സാ​ധ്യ​ത തെ​ളി​ഞ്ഞു.

ര​ണ്ട് ക​ളി​യി​ൽ​നി​ന്ന് ആ​റ് പോ​യി​ന്‍റു​ള്ള ക്രൊ​യേ​ഷ്യ പ്രീ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു. മൂ​ന്ന് പോ​യി​ന്‍റു​ള്ള നൈ​ജീ​രി​യ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. ഒ​രു പോ​യി​ന്‍റ് വീ​ത​മാ​ണ് ഐ​സ്‌​ല​ൻ​ഡി​നും അ​ർ​ജ​ന്‍റീ​ന​യ്ക്കു​മു​ള്ള​ത്. ഗ്രൂ​പ്പി​ലെ അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ നൈ​ജീ​രി​യ​യെ കീ​ഴ​ട​ക്കു​ക​യും ക്രൊ​യേ​ഷ്യ-​ഐ​സ്‌‌​ല​ൻ​ഡ് പോ​രാ​ട്ടം സ​മ​നി​ല​യി​ലോ ഐ​സ്‌​ല​ൻ​ഡി​ന്‍റെ തോ​ൽ​വി​യി​ലോ ക​ലാ​ശി​ക്കു​ക​യും ചെ​യ്താ​ൽ അ​ർ​ജ​ന്‍റീ​ന​യ്ക്ക് പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ക്കാം.

അടുത്ത ചൊവ്വാഴ്ച രാത്രി 11.30നാണ് അർജന്‍റീന - നൈജീരിയ മത്സരം. അതേസമയത്തു തന്നെയാണ് ക്രൊയേഷ്യ - ഐസ്‌ലൻഡ് മത്സരവും. അടുത്ത മത്സരത്തിൽ ക്രൊയേഷ്യ പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിച്ചേക്കുമെന്നാണ് സൂചനകൾ.

2014 ഗ്രൂ​പ്പ് ഘ​ട്ടം ക​ഴി​ഞ്ഞ് ലോ​ക​ക​പ്പി​ല്‍ 647 മി​നി​റ്റ് കളിച്ചിട്ടും ല​യ​ണ​ല്‍ മെ​സി​ ഗോ​ള്‍ നേ​ടി​യി​ട്ടി​ല്ല. 2018ല്‍ ​ര​ണ്ടു മ​ത്സ​രം ക​ഴി​ഞ്ഞു. 2014ല്‍ ​ഗ്രൂ​പ്പി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ നൈ​ജീ​രി​യ​യ്‌​ക്കെ​തി​രേ ഇ​ഞ്ചു​റി ടൈ​മി​ലാ​ണ് ലോ​ക​ക​പ്പി​ല്‍ മെ​സി​യു​ടെ അ​വ​സാ​ന ഗോ​ള്‍.

ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ 1958നു​ശേ​ഷം അ​ര്‍ജ​ന്‍റീ​ന​യു​ടെ ഏ​റ്റ​വും വ​ലി​യ തോ​ല്‍വി​യാ​ണ് ക്രൊ​യേ​ഷ്യ​യോടു നേ​രി​ട്ട 3-0. 1958ല്‍ ​ചെ​ക്കോ​സ്ലോ​വാ​ക്യ​യോ​ട് 6-1ന് ​തോ​റ്റു. ആ ​ലോ​ക​ക​പ്പി​ല്‍ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലേ പു​റ​ത്താ​യി. 1962, 2002 ലോ​ക​ക​പ്പു​ക​ളി​ലും അ​ര്‍ജ​ന്‍റീ​ന ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ ത​ന്നെ പു​റ​ത്താ​യിരുന്നു.


ബാ​ഴ്‌​സ​ലോ​ണ​യ്ക്കു​വേ​ണ്ടി മെ​സി എ​ല്ലാ ടൂ​ര്‍ണ​മെ​ന്‍റി​ലും ശ​രാ​ശ​രി 93.3 മി​നി​റ്റി​ലും ഗോ​ള്‍ നേ​ടി​യി​രു​ന്നു. എ​ന്നാ​ല്‍ ലോ​ക​ക​പ്പി​ല്‍ ഈ ​ശ​രാ​ശ​രി മൂ​ന്നി​ര​ട്ടി​യാ​ണ്. റ​ഷ്യ​യി​ല്‍ 12 ഷോ​ട്ട് ഉ​തി​ര്‍ത്തെ​ങ്കി​ലും ഗോ​ളി​ല്ല. ക്രൊ​യേ​ഷ്യ​ക്കെ​തി​രേ ഒ​രു ഷോ​ട്ട് മാ​ത്രം. ക്രൊ​യേ​ഷ്യ​യു​ടെ പെ​നാ​ല്‍റ്റി ഏ​രി​യ​യി​ല്‍ ആ​ക്ര​മി​ച്ചു​കൊ​ണ്ട് ര​ണ്ട് ട​ച്ച് മാ​ത്രം.

പതിനൊന്നു ലോ​ക​ക​പ്പകൾക്കു​ശേ​ഷ​മാ​ണ് അ​ര്‍ജ​ന്‍റീ​ന ഗ്രൂ​പ്പി​ലെ ര​ണ്ടു മ​ത്സ​ര​ത്തി​ലും ജ​യി​ക്കാ​തെ പോ​കു​ന്ന​ത്. 1974 ലോ​ക​ക​പ്പി​ല്‍ ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ല്‍ പോ​ള​ണ്ടി​നോ​ട് 3-2ന് ​തോ​റ്റു. അ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ ഇ​റ്റ​ലി​യു​മാ​യി 1-1ന്‍റെ ​സ​മ​നി​ല​യു​മാ​യി​രു​ന്നു. ര​ണ്ടു മ​ത്സ​ര​വും സ്റ്റ​ട്ഗ​ാര്‍ടി​ലാ​യി​രു​ന്നു. അ​തി​നു​ശേ​ഷ​മു​ള്ള എ​ല്ലാ ലോ​ക​ക​പ്പു​ക​ളി​ലും ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും അ​ര്‍ജ​ന്‍റീ​ന​യ്ക്ക് ഒ​രു ജ​യ​മെ​ങ്കി​ലും നേ​ടാ​നാ​യി​ട്ടു​ണ്ട്.

ഇരുപതു വ​ര്‍ഷ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ക്രൊ​യേ​ഷ്യ പ്രീ​ക്വാ​ര്‍ട്ട​റി​ലെ​ത്തു​ന്ന​ത്. ലോ​ക​ക​പ്പി​ല്‍ തു​ട​ര്‍ച്ച​യാ​യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍ ഗോ​ള്‍ നേ​ടു​ന്ന മൂ​ന്നാ​മ​ത്തെ ക്രൊ​യേ​ഷ്യ​ന്‍ താ​ര​മാ​ണ് മോ​ഡ്രി​ച്ച്. 1998 ലോ​ക​ക​പ്പി​ല്‍ ടോ​പ് സ്‌​കോ​റ​റാ​യ ഡാ​വോ​ര്‍ സു​ക്ക​ര്‍ 2014 ല്‍ ഇ​വാ​ന്‍ പെ​രി​സി​ച്ച് എന്നിവർ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.