താ​ടി​ക്കാരൻ റൊ​ണാ​...
താ​ടി​ക്കാരൻ റൊ​ണാ​...
Friday, June 22, 2018 1:16 AM IST
സോച്ചി: ക്ലീ​​ൻ​​ഷേ​​വി​​ലി​​റ​​ങ്ങു​​ന്ന ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ... ആ ​​പ​​തി​​വ് ഈ ​​ലോ​​ക​​ക​​പ്പി​​ൽ തെ​​റ്റി​​യി​രി​ക്കു​​ക​​യാ​​ണ്. താ​​ടി മു​​ഴു​​വ​​ൻ വ​​ടി​​ക്കാ​​ത്ത​​ത് ഭാ​​ഗ്യം കൊ​​ണ്ടു​​വ​​രു​​മെ​​ന്ന പ്രതീക്ഷയാ​​ണ് റൊ​​ണാ​​ൾ​​ഡോ​​യെ പ​​തി​​വ് തെ​​റ്റി​​ക്കാ​​ൻ പ്രേ​​രി​​പ്പി​​ച്ച​​ത്.

ആ​​ദ്യം താ​​ടി വ​​ടി​​ക്കാ​​തി​​രു​​ന്ന​​ത് സ​​ഹ​​താ​​രം റി​​ക്കാ​​ർ​​ഡോ ക്വ​​ര​​സ്മോ​​യു​​മാ​​യു​​ള്ള ഒ​​രു ത​​മാ​​ശ​​യ്ക്കാ​​ണെ​​ന്നു റൊ​​ണാ​​ൾ​​ഡോ പ​​റ​​ഞ്ഞു. സ്പെ​​യി​​നെ​​തി​​രേ​​യു​​ള്ള മ​​ത്സ​​ര​​ത്തി​​നു മു​​ന്പ് താ​​ൻ ഷേ​​വ് ചെ​​യ്യാ​​ൻ ക​​യ​​റി. അ​​പ്പോ​​ൾ സ​​ഹ​​ക​​ളി​​ക്കാ​​രോ​​ട് പ​​റ​​ഞ്ഞു കീ​​ഴ്ത്താ​​ടി​​യി​​ലെ രോ​​മം വ​​ടി​​ക്കി​​ല്ല. സ്പെ​​യി​​നെ​​തി​​രേ ഗോ​​ൾ നേ​​ടി​​യാ​​ൽ അ​​ത് ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ അ​​വ​​സാ​​ന​മേ ക​​ള​​യൂ എ​ന്നും റൊ​ണാ​ൾ​ഡോ സ​ഹ​താ​ര​ങ്ങ​ളോ​ട് പ​​റ​​ഞ്ഞു.

ക്രി​​സ്റ്റ്യാ​​നോ​​യ്ക്ക് ഞാ​​ൻ വ​​ച്ച​​തു​​പോ​​ലു​​ള്ള താ​​ടി​​യാ​​ണ് വേ​​ണ്ട​​ത്- പോ​ർ​ച്ചു​ഗ​ൽ താ​ര​മാ​യ സെ​​ഡ്രി​​ക് സോ​​റ​​സ് പ​​റ​​ഞ്ഞു. ക്രി​​സ്റ്റ്യാ​​നോ ഇ​​ത് വ​​ടി​​ച്ചു​​ക​​ള​​യി​​ല്ലെ​​ന്നാ​​ണ് പ്രതീക്ഷയെന്നും മെ​​സി​​യു​​മാ​​യി ഇ​​തി​​ന് ഒ​​രു ബ​​ന്ധ​​വു​​മി​​ല്ലെ​​ന്നും സോ​​റ​​സ് പ​​റ​​ഞ്ഞു. ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം താനാണെന്ന് മെസിയുടെ ഒരു പരസ്യം സൂചി പ്പിച്ച് റോണോ താടി തടവി ആഗ്യം കാണിച്ചിരുന്നു. 85അന്താരാഷ്‌ട്ര മത്സരത്തിൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഗോ​​ളു​​ള്ള യൂ​​റോ​​പ്യ​​ൻ ക​​ളി​​ക്കാ​​ര​​നെ​​ന്ന റി​​ക്കാ​​ർ​​ഡ് റൊണാൾഡോയ്ക്ക് സ്വ​​ന്ത​​ം. ഹംഗറിയുടെ ഇ​​തി​​ഹാ​​സം ഫ്രാ​​ങ്ക് പു​​ഷ്കാ​​സി​​ന്‍റെ (84 ഗോ​​ൾ) റി​​ക്കാ​​ർ​​ഡ് പഴങ്കഥയായി.ഇ​​റാ​​ൻ ഇ​​തി​​ഹാ​​സം അ​​ലി ഡാ​​യി (109 ഗോൾ) മാ​​ത്ര​​മാ​​ണ് ഇ​​നി റൊ​​ണാ​​ൾ​​ഡോ​​യ്ക്കു മു​​ന്നി​​ലു​​ള്ള​​ത്. 152 ക​​ളി​​യി​​ൽ 85 ഗോ​​ളാ​​ണ് പോർച്ചുഗീസ് ക്യാപ്റ്റനുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.