റൊ മാത്രം
റൊ മാത്രം
Thursday, June 21, 2018 2:46 AM IST
മോ​​സ്കോ: ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ ഏ​​ക ഹെ​​ഡ​​ർ മാ​​ത്രം മ​​തി​​യാ​​യി​​രു​​ന്നു പോ​​ർ​​ച്ചു​​ഗ​​ലി​​ന് മൊ​​റോ​​ക്കോ​​യ്ക്കെ​​തി​​രേ 1-0ന്‍റെ ജ​​യം നേ​​ടാ​​ൻ. ഇ​തോ​ടെ റൊ​​ണാ​​ൾ​​ഡോ ഗോ​ള​ടി​യി​ൽ നാ​​ലെ​ണ്ണ​വു​​മാ​​യി ഒ​​ന്നാ​​മ​​തു തു​ട​രു​ന്നു. ഗ്രൂ​​പ്പ് ബി​​യി​​ൽ ര​​ണ്ടാം മ​​ത്സ​​ര​​വും തോ​​റ്റ​ മൊ​​റോ​​ക്കോ പു​​റ​​ത്താ​യി. പ​​ന്ത​​ട​​ക്ക​​ത്തി​​ലും ഷോ​​ട്ടു​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ലും പോ​​ർ​​ച്ചു​​ഗ​​ലി​​നെ​​ക്കാ​​ൾ മു​​ന്നി​​ൽ മൊ​​റോ​​ക്കോ ആ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ഫി​​നി​​ഷിം​​ഗി​​ലു​​ള്ള പി​​ഴ​​വും പോ​​ർ​​ച്ചു​​ഗ​​ൽ ഗോ​​ൾ​​കീ​​പ്പ​​ർ റൂ​​യി പാ​​ട്രി​​സി​​യോ​യും പ്ര​​തി​​രോ​​ധ​​വും മൊ​​റോ​​ക്കോ​​യെ ഗോ​​ൾ നേ​​ടാ​​ൻ സ​​മ്മ​​തി​​ച്ചി​​ല്ല.

മൊ​​റോ​​ക്കോ​​യു​​ടെ മു​​ന്നേ​​റ്റ​​ത്തോ​​ടെ​​യാ​​ണ് മ​ത്സ​രം തു​​ട​​ങ്ങി​​യ​​ത്. ഖാ​​ലി​​ദ് ബൗ​​ത​​യ്ബി​​ന്‍റെ ഹെ​​ഡ​​ർ ക്രോ​​സ്ബാ​​റി​​ൽ ത​​ട്ടി പോ​​യി. തു​​ട​​ക്ക​​ത്തി​​ലു​​ള്ള മൊ​​റൊ​​ക്കോ​​യു​​ടെ ഉൗ​​ർ​​ജം ചോ​​രാ​​ൻ വെ​​റും നാ​​ലു മി​​നി​​റ്റ് മ​​തി​​യാ​​യി​​രു​​ന്നു. റൊ​​ണാ​​ൾ​​ഡോ​​യു​​ടെ വെ​​ടി​​യു​​ണ്ട ക​​ണ​​ക്കെ​​യു​​ള്ള ഹെ​​ഡ​​ർ മൊ​​റോ​​ക്കോ​​യു​​ടെ വ​​ല തു​​ള​​ച്ചു. ഒ​​ന്പ​​ത് മി​​നി​​റ്റാ​​യ​​പ്പോ​​ൾ റൊ​​ണാ​​ൾ​​ഡോ ഒ​​രി​​ക്ക​​ൽ​​ക്കൂ​​ടി ഗോ​​ൾ നേ​​ടു​​മെ​​ന്നു തോ​​ന്നി. മൊ​​റോ​​ക്ക​​ൻ പ്ര​​തി​​രോ​​ധ​​താ​​ര​​ത്തെ വെ​​ട്ടി​​ച്ച് പോ​​ർ​​ച്ചു​​ഗീ​​സ് നാ​​യ​​ക​​ന്‍റെ ഷോ​​ട്ട് ചെ​​റി​​യൊ​​രു വ്യ​​ത്യാ​​സ​​ത്തി​​ൽ പു​​റ​​ത്തേ​​ക്കു പോ​​യി.

തുടർന്ന് മൊറോക്കോയുടെ മാ​​നു​​വ​​ൽ ഡാ ​​കോ​​സ്റ്റ​​യു​​ടെ താ​​ഴ്ന്നു വ​​ന്ന ഹെ​​ഡ​​ർ പാ​​ട്രി​​സി​​യോ ര​​ക്ഷ​​പ്പെ​​ടു​​ത്തി. റാ​​ഫേ​​ൽ ഗ്വ​​രേ​​രോ​​യു​​ടെ ഫൗ​​ളി​​ൽ അ​​മ​​രാ​​ബ​​ത് ബോ​​ക്സി​​നു​​ള്ളി​​ൽ വീ​​ണു. എ​​ന്നാ​​ൽ, പെ​​നാ​​ൽ​​റ്റി അ​​നു​​വ​​ദി​​ച്ചി​​ല്ല. നാ​​ലു മി​​നി​​റ്റ് ക​​ഴി​​ഞ്ഞ് പോ​​ർ​​ച്ചു​​ഗ​​ലി​​ന് അ​​നു​​കൂ​​ല​​മാ​​യി ഫ്രീ​​കി​​ക്ക്. കി​​ക്കെ​​ടു​​ക്കാ​​ൻ റൊ​​ണാ​​ൾ​​ഡോ​​യെ​​ത്തി. എ​​ന്നാ​​ൽ, മൊ​​റോ​​ക്ക​​ൻ പ്ര​​തി​​രോ​​ധ​​മ​​തി​​ലി​​ൽ ത​​ട്ടി പ​​ന്ത് തെ​​റി​​ച്ചു. ര​​ണ്ടാം പ​​കു​​തി​​യിലും മൊറോക്കോ മി​​ക​​ച്ച നീ​​ക്ക​​ങ്ങൾ നടത്തി​. മി​​ക​​ച്ച ഡൈ​​വിം​​ഗ് ര​​ക്ഷ​​പ്പെ​​ടു​​ത്ത​​ലി​​ലൂ​​ടെ പാ​​ട്രി​​സി​​യോ വീ​​ണ്ടും പോ​​ർ​​ച്ചു​​ഗ​​ലി​​ന്‍റ വ​​ല കാ​​ത്തു. മെ​​ഹ്ദി ബെ​​നാ​​ടി​​യ​യു​ടെ ശ്ര​​മവും പാ​​ഴാ​​യതോടെ മൊറോക്കോ ലോകകപ്പിൽനിന്ന് പുറത്തേക്ക്.

ഗോൾ വഴി

ഗോ​​ൾ 1: ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ (പോ​​ർ​​ച്ചു​​ഗ​​ൽ) 4-ാം മി​​നി​​റ്റ്

പോ​​ർ​​ച്ചു​​ഗ​​ലി​​ന് അ​​നു​​കൂ​​ല​​മാ​​യി കോ​​ർ​​ണ​​ർ. ഷോ​ർ​ട്ട് കോ​ർ​ണ​റി​ലൂ​ടെ പ​​ന്ത് ഹൊ​​സെ മൗ​​ടി​​ഞ്ഞോ​​യ്ക്ക്. മൗ​​ടി​​ഞ്ഞോ​​യു​​ടെ ക്രോ​​സി​​ൽ ക്ലോ​​സ് റേ​​ഞ്ചി​​ൽ നി​​ന്ന റൊ​​ണാ​​ൾ​​ഡോ ഡൈ​വ് ഹെ​ഡർ ഗോൾ.

ശൈ​​ലി​​യി​​ൽ മാ​​റ്റ​​മി​​ല്ല, ടീ​​മി​​ൽ മാ​​റ്റം

ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ക​​ളി​​ച്ച അ​​തേ ഫോ​​ർ​​മേ​​ഷ​​നി​​ലാ​​യി​​രു​​ന്നു പോ​​ർ​​ച്ചു​​ഗ​​ലി​​നെ ഫെ​​ർ​​ണാ​​ണ്ടോ സാ​​ന്‍റോസും മൊ​​റോ​​ക്കോ​​യെ എ​​ർ​​വെ റെ​​നാ​​റും ഇ​​റ​​ക്കി​​യ​​ത്. ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ, ഗ്വെ​​ഡെ​​സ് എ​​ന്നി​​വ​​രെ മു​​ൻ​​നി​​ർ​​ത്തി 4-4-2 ശൈ​​ലി​​യി​​ലാ​​ണ് പോ​​ർ​​ച്ചു​​ഗ​​ൽ മ​​ത്സ​​രം തു​​ട​​ങ്ങി​​യ​​ത്. ബൗ​​തൈ​​ബി​​നെ സിം​​ഗി​​ൾ സ്ട്രൈ​​ക്ക​​റാ​​യി 4-2-3-1 ഫോ​​ർ​​മേ​​ഷ​​നി​​ൽ മൊ​​റോ​​ക്കോ​​യും ഇ​​റ​​ങ്ങി.

ഇ​​റാ​​നെ​​തി​​രേ ഇ​​തേ​​ശൈ​​ലി​​യി​​ൽ ആ​​ദ്യ മ​​ത്സ​​രം ക​​ളി​​ച്ച സ്ട്രൈ​​ക്ക​​റെ ഉ​​ൾ​​പ്പെ​​ടെ മൂ​​ന്ന് മാ​​റ്റ​​ങ്ങ​​ളു​​മാ​​യാ​​ണ് മൊ​​റോ​​ക്കോ ഇ​​ന്ന​​ലെ ഇ​​റ​​ങ്ങി​​യ​​ത്. പോ​​ർ​​ച്ചു​​ഗ​​ൽ ആ​​ക​​ട്ടെ ഇ​​ട​​ത് മി​​ഡ്ഫീ​​ൽ​​ഡി​​ൽ സ്പെ​​യി​​നി​​നെ​​തി​​രേ ഇ​​റ​​ങ്ങി​​യ ബ്രൂ​​ണോ ഫെ​​ർ​​ണാ​​ണ്ട​​സി​​നു പ​​ക​​രം ജാ​​വൊ മ​​രി​​യോ​​യെ ആ​​ദ്യ പ​​തി​​നൊ​​ന്നി​​ൽ ഇ​​റ​​ക്കി.

റൊ​​ണാ​​ൾ​​ഡോ​​യെ സ്ട്രോംഗ് സ്ട്രൈ​​ക്ക​​റാ​​യും ഗ്വെ​​ഡെ​​സി​​നെ ഓ​​ഫ് സ്ട്രൈ​​ക്ക​​റാ​​യും ഉ​​പ​​യോ​​ഗി​​ച്ചു. സെ​​ൻ​​ട്ര​​ൽ മി​​ഡ്ഫീ​​ൽ​​ഡ​​റെ പ്ര​​തി​​രോ​​ധ​​നി​​ര​​യ്ക്ക് ക​​രു​​ത്ത് പ​​ക​​രാ​​നും കൂടി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഫോ​​ർ​​മേ​​ഷ​​നാ​​ണ് 4-4-2. മോ​​ഡേ​​ണ്‍ ഫു​​ട്ബോ​​ളി​​ലെ ഏ​​റ്റ​​വും ബാ​​ല​​ൻ​​സ്ഡ് ഫോ​​ർ​​മേ​​ഷ​​ൻ എ​​ന്നാ​​ണ് ഇ​​ത് അ​​റി​​യ​​പ്പെ​​ടു​​ന്ന​​ത്.

ര​​ണ്ട് ഹോ​​ൾ​​ഡിം​​ഗ് മി​​ഡ്ഫീ​​ൽ​​ഡ​​ർ​​മാ​​രെ പ്ര​​തി​​രോ​​ധി​​ക്കാ​​നും ആ​​ക്ര​​മി​​ക്കാ​​നും ഉ​​പ​​യോ​​ഗി​​ക്കു​​ന്ന 4-3-2-1 ആ​​ണ് മൊ​​റോ​​ക്കോ ഉ​​പ​​യോ​​ഗി​​ച്ച​​ത്. ടാ​​ർ​​ഗ​​റ്റ് പേ​​ഴ്സ​​ണ്‍ (#9) ബൗ​​തൈ​​ബ് ആ​​യി​​രു​​ന്നു. ഫിനിഷിംഗിലെ പോരായ്മ മൊറോക്കോയ്ക്ക് രണ്ടാം മത്സരത്തിലും വിനയായി.

ക​​ളി​​യി​​ലെ ക​​ണ​​ക്ക്

പോ​​ർ​​ച്ചു​​ഗ​​ൽ മൊ​​റോ​​ക്കോ

19 ഫൗ​​ൾ​​സ് 23
1 മ​​ഞ്ഞ​​ക്കാ​​ർ​​ഡ് 1
1 ഓ​​ഫ്സൈ​​ഡ് 1
5 കോ​​ർ​​ണ​​ർ​​കി​​ക്ക് 7
3 സേ​​വ്സ് 1
45% പ​​ന്ത​​ട​​ക്കം 55%
2 ഗോ​​ൾ ഷോട്ട് 4
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.