മു​ത്താ​ണ് സാ​സി...
മു​ത്താ​ണ് സാ​സി...
Wednesday, June 20, 2018 1:03 AM IST
ഈ ​ലോ​ക​ക​പ്പി​ൽ പെ​നാ​ൽ​റ്റി ന​ഷ്ട​മാ​ക്കി​യ​തി​ൽ പ​ഴി​കേൾ​ക്കേ​ണ്ടി​വ​ന്ന​വ​രാ​ണ് ല​യ​ണ​ൽ മെ​സി​യും പെ​റു​വി​ന്‍റെ ക്രി​സ്റ്റ്യ​ൻ ചൗ​വ​യും. ഇ​തി​നു​ശേ​ഷം ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ പെ​നാ​ൽ​റ്റി​ക​ൾ ഗോ​ളാ​കു​ക​യും ചെ​യ്തു. ഇം​ഗ്ല​ണ്ടി​നെ​തി​രേ ടു​ണീ​ഷ്യ​യു​ടെ ഫെ​ർ​ജാ​നി സാ​സി 35-ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി​യെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ൾ ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ൽ ടു​ണീ​ഷ്യ​ക്ക് ഇം​ഗ്ല​ണ്ടി​നൊ​പ്പ​മെ​ത്താ​നു​ള്ള അ​വ​സ​ര​മാ​യി​രു​ന്നു അ​ത്. സാ​സി​യു​ടെ സ്പോ​ട് കി​ക്കി​ലേ​ക്ക് ജോ​ർ​ദാ​ൻ പി​ക്ഫോ​ർ​ഡ് കൃ​ത്യ​മാ​യി ക​ണ​ക്കു കൂ​ടി ഡൈ​വ് ചെ​യ്തെ​ങ്കി​ലും പ​ന്ത് വ​ല​യി​ൽ ഭ​ദ്ര​മാ​യി​രു​ന്നു. ഈ ​ലോ​ക​ക​പ്പി​ൽ ആ​ഫ്രി​ക്ക​ൻ ടീം ​നേ​ടു​ന്ന ആ​ദ്യ​ഗോ​ളാ​യി അ​ത്.

റ​ഷ്യ​യി​ൽ ആ​ഫ്രി​ക്ക​യു​ടെ ആ​ദ്യ ഗോ​ൾ നേ​ടി​യ സാ​സി ആ​രാ​ണെ​ന്ന ചോ​ദ്യം ഉ​യ​രു​ന്ന​ത് സ്വാ​ഭാ​വി​കം. ഇ​രു​പ​ത്തി​യാ​റു​കാ​രാ​നാ​യ മ​ധ്യ​നി​ര​താ​രം 2010 മു​ത​ൽ 2015 വ​രെ ടു​ണീ​ഷ്യ​യി​ലെ സി​എ​സ് സ​ഫാ​ക്സി​യ​ന്‍റെ താ​ര​മാ​യി​രു​ന്നു.


2013ൽ ​ഈ ക്ല​ബ് ടു​ണീ​ഷ്യ​ൻ ലീ​ഗ് ചാ​ന്പ്യ​ന്മാ​രാ​കു​ന്പോ​ൾ ആ ​ടീ​മി​ൽ സാ​സി​യു​മു​ണ്ടാ​യി​രു​ന്നു. ഫു​ട്ബോ​ളി​ൽ ഉ​യ​ര​ങ്ങ​ൾ തേ​ടി​യ യു​വ​താ​രം ഫ്രാ​ൻ​സി​ലെ ലീ​ഗ് വ​ണ്‍ ക്ല​ബ് എ​ഫ്സി മെ​റ്റി​സി​നൊ​പ്പം ചേ​ർ​ന്നു. ഒ​രു വ​ർ​ഷം മാ​ത്ര​മാ​ണ് ഫ്രാ​ൻ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​തി​നു​ശേ​ഷം ടു​ണീ​ഷ്യ​യി​ൽ തി​രി​ച്ചെ​ത്തി. 2016ൽ ​ഇ​എ​സ് ടു​ണീ​സി​ൽ ചേ​ർ​ന്നു. ടു​ണീ​സി​നൊ​പ്പ​മു​ള്ള കാ​ലം യു​വ​താ​ര​ത്തി​ന്‍റെ സു​വ​ർ​ണ​കാ​ല​മാ​യി​രു​ന്നു. ടു​ണീ​സി​ന്‍റെ മൂ​ന്നു കി​രീ​ട​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യി. ഈ ​വ​ർ​ഷ​ങ്ങ​ളി​ൽ ടു​ണീ​സ് 2016ലെ ​ടു​ണീ​ഷ്യ​ൻ ക​പ്പും 2017, 2018ലെ ​ടു​ണീ​ഷ്യ​ൻ ലീ​ഗും സ്വ​ന്ത​മാ​ക്കി. ഈ ​വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ സാ​സി സൗ​ദി അ​റേ​ബ്യ​ൻ ക്ല​ബ് അ​ൽ നാ​സ​റി​ൽ ചേ​ർ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.