ആ​​ശ​​ങ്ക​​വേ​​ണ്ട​​, അടുത്ത കളിയിലുണ്ടാകും: നെ​​യ്മ​​ർ
ആ​​ശ​​ങ്ക​​വേ​​ണ്ട​​, അടുത്ത കളിയിലുണ്ടാകും: നെ​​യ്മ​​ർ
Tuesday, June 19, 2018 1:01 AM IST
സ്വിറ്റ്സർലൻഡിനെതിരായ മ​​ത്സ​​ര​​ത്തി​​ൽ ക​​ടു​​ത്ത ഫൗ​​ളു​​ക​​ളെ​​ത്തു​​ട​​ർ​​ന്ന് നെ​​യ്മ​​റു​​ടെ കാ​​ലി​​നു വേ​​ദ​​ന അ​​നു​​ഭ​​വി​​ച്ചി​​രു​​ന്നു. പ​​ല​​പ്പോ​​ഴും മു​​ട​​ന്തി​​യാ​​ണ് ക​​ളി​​ച്ച​​ത്. മ​​ത്സ​​ര​​ത്തി​​ന്‍റെ അ​​വ​​സാ​​ന​​വും ഫൗ​​ളി​​നു വി​​ധേ​​യ​​നാ​​യ നെ​​യ്മ​​ർ മു​​ട​​ന്തി​​യാ​​ണ് ക​​ളം​​വി​​ട്ട​​തു​​പോ​​ലും.

ഇ​​തോ​​ടെ കോ​​സ്റ്റാ​​റി​​ക്ക​​യ്ക്കെ​​തി​​രാ​​യ അ​​ടു​​ത്ത മ​​ത്സ​​ര​​ത്തി​​ൽ നെ​​യ്മ​​ർ ഉ​​ണ്ടാ​​കു​​മോ​​യെ​​ന്ന ആ​​ശ​​ങ്ക ഉ​​യ​​ർ​​ന്നു. ആ​​ശ​​ങ്ക​​യ​​പ്പെ​​ടാ​​നി​​ല്ലെ​​ന്നും താ​​ൻ ആ​​രോ​​ഗ്യ​​വാ​​നാ​​ണെ​​ന്നും നെ​​യ്മ​​ർ അ​​റി​​യി​​ച്ചു. പി​​എ​​സ്ജി താ​​ര​​ത്തി​​ന് അ​​ടു​​ത്ത മ​​ത്സ​​ര​​ത്തി​​ൽ ക​​ളി​​ക്കാ​​നാ​​കു​​മെ​​ന്ന് ടീം ​​ഡോ​​ക്ട​​ർ റോ​​ഡ്രി​​ഗോ ലാ​​സ്മ​​റും പ​​റ​​ഞ്ഞു. വെ​​ള്ളി​​യാ​​ഴ്ച​​യാ​​ണ് കോ​​സ്റ്റാ​​റി​​ക്ക​​യ്ക്കെ​​തി​​രേ​​യു​​ള്ള മ​​ത്സ​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.