വ​​ന്പന്മാ​​ർ കി​​ത​​യ്ക്കു​​ന്നു!
വ​​ന്പന്മാ​​ർ കി​​ത​​യ്ക്കു​​ന്നു!
Tuesday, June 19, 2018 1:01 AM IST
മോസ്കോ: ലോ​​ക​​ക​​പ്പ് സാ​​ധ്യ​​ത​​യി​​ൽ മു​​ൻ​​പ​​ന്തി​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന വ​​ന്പന്മാ​​ർ റ​​ഷ്യ​​ൻ മൈ​​താ​​ന​​ങ്ങ​​ളി​​ൽ കി​​ത​​യ്ക്കു​​ന്ന​​താ​​ണ് ആ​​ദ്യ റൗ​​ണ്ട് പോ​​രാ​​ട്ട​​ങ്ങ​​ളു​​ടെ അ​​വ​​സാ​​ന​​ത്തോ​​ട​​ടു​​ക്കു​​ന്പോ​​ൾ ക​​ണ്ട​​ത്. ഫു​​ട്ബോ​​ൾ ലോ​​ക​​ത്തെ ഞെ​​ട്ടി​​പ്പി​​ക്കു​​ന്ന​​താ​​യി​​രു​​ന്നു മെ​​ക്സി​​ക്കോ​​യു​​ടെ മു​​ന്നി​​ൽ ജ​​ർ​​മ​​ൻ പ​​ട കൊ​​ന്പു​​കു​​ത്തി​​യ​​ത്.

സ്പെ​​യി​​ൻ പോ​​ർ​​ച്ചു​​ഗ​​ലു​​മാ​​യി സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞ​​തും ഐ​​സ്‌ല​​ൻ​​ഡ് അ​​ർ​​ജ​​ന്‍റീ​​ന​​യെ സ​​മ​​നി​​ല​​യി​​ൽ കു​​ടു​​ക്കി​​യ​​തും ശേ​​ഷ​​മാ​​യി​​രു​​ന്നു ജ​​ർ​​മ​​നി​​യു​​ടെ വ​​ൻ വീ​​ഴ്ച ലോ​​കം ക​​ണ്ട​​ത്. തൊ​​ട്ടു​​പി​​ന്നാ​​ലെ ബ്ര​​സീ​​ലി​​നെ സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡും സ​​മ​​നി​​ല​​യി​​ൽ കു​​ടു​​ക്കി. യു​​വ​​നി​​ര​​യു​​മാ​​യി എ​​ത്തി ക​​പ്പ​​ടി​​ക്കാ​​നൊ​​രു​​ങ്ങു​​ന്ന ഫ്രാ​​ൻ​​സ് ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ ജ​​യം നേ​​ടി​​യെ​​ങ്കി​​ലും ക​​ട​​ലാ​​സി​​ലെ ക​​രു​​ത്ത് ക​​ള​​ത്തി​​ൽ ക​​ണ്ടി​​ല്ല. ര​​ണ്ട് ത​​വ​​ണ ലോ​​ക​​കി​​രീ​​ടം നേ​​ടി​​യ പാ​​ര​​ന്പ​​ര്യ​​മു​​ള്ള ഉ​​റു​​ഗ്വെ​​യു​​ടെ ജ​​യ​​വും തി​​ള​​ക്ക​​മു​​ള്ള​​താ​​യി​​രു​​ന്നി​​ല്ല. സു​​വ​​ർ​​ണ നി​​ര​​യു​​മാ​​യെ​​ത്തി​​യ ക്രൊ​​യേ​​ഷ്യ ര​​ണ്ട് ഗോ​​ളി​​ന്‍റെ ജ​​യം നേ​​ടി​​യെ​​ങ്കി​​ലും ഭാ​​ഗ്യ​​ത്തി​​ന്‍റെ അ​​ക​​ന്പ​​ടി​​യു​​ണ്ടാ​​യി​​രു​​ന്നു.


അ​​തി​​നി​​ടെ കു​​ഞ്ഞ​ന്മാ​​രെ​​ന്ന് വി​​ശേ​​ഷി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന റ​​ഷ്യ​​യും ഇ​​റാ​​നും ഡെ​ന്മാ​​ർ​​ക്കും സെ​​ർ​​ബി​​യ​​യു​​മെ​​ല്ലാം ത​​ങ്ങ​​ളു​​ടെ ഗ്രൂ​​പ്പു​​ക​​ളി​​ൽ ജ​​യം സ്വ​​ന്ത​​മാ​​ക്കി വ​​ന്പന്മാ​​രെ പ്ര​​തി​​രോ​​ധ​​ത്തി​​ലാ​​ക്കി​​യി​​ട്ടു​​മു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.