ഫ്രഞ്ച് പട വരുന്നു
Sunday, June 17, 2018 2:22 AM IST
ക​​സാ​​ൻ: ഗ്രൂ​പ്പ് സി​യി​ൽ അ​ത്യ​ന്തം വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ൽ ലേ ​ബ്ലൂ​സ് എ​ന്ന ഓ​മ​ന​പ്പേ​രു​ള്ള ഫ്രാ​ൻ​സ് 2-1ന് ​ഓ​സ്ട്രേ​ലി​യ​യെ കീ​ഴ​ട​ക്കി. ഗോ​​ൾ നി​​ർ​​ണ​​യി​​ക്കാ​​ൻ വീ​​ഡി​​യോ അ​​സി​​സ്റ്റ​​ൻ​​സ് റ​​ഫ​​റി​​യു​​ടെ സേ​​വ​​നം ഉ​​പ​​യോ​​ഗി​​ച്ച ആ​​ദ്യ മ​​ത്സ​​ര​​മാ​​യി​​രു​​ന്നു ഫ്രാ​​ൻ​​സ്-​​ഓ​​സ്ട്രേ​​ലി​​യ പോ​​രാ​​ട്ടം. പോ​​ൾ പോ​​ഗ്ബ നേ​​ടി​​യ ഗോ​​ളി​​ലാ​ണ് ഫ്ര​ഞ്ച് പ​ട ഓ​​സ്ട്രേ​​ലി​​യ​​യെ തോ​​ൽ​​പ്പി​​ച്ച​ത്. ​​

ഗോ​​ൾ നി​​ർ​​ണ​​യി​​ച്ച​​ത് വി​​എ​​ആ​​ർ

ഈ ​​ലോ​​ക​​ക​​പ്പി​​ലെ പു​​തി​​യ സാ​​ങ്കേ​​തി​​ക വി​​ദ്യ​​യാ​​യ വീ​​ഡി​​യോ അ​​സി​​സ്റ്റ​​ൻ​​സ് റ​​ഫ​​റി​​യു​​ടെ സേ​​വ​​നം ഉ​​പ​​യോ​​ഗി​​ച്ച് ഗോ​​ൾ നി​​ർ​​ണ​​യി​​ച്ച ആ​​ദ്യ മ​​ത്സ​​ര​​മാ​​യി​​രു​​ന്നു ഇ​ത്. 55-ാം മി​​നി​​റ്റി​​ൽ പോ​​ഗ്ബ ന​​ൽ​​കി​​യ പ​​ന്തു​​മാ​​യി കു​​തി​​ച്ച ഗ്രീ​​സ്മാ​​നെ ജോ​​ഷ് റി​​സ്ഡ​​ണ്‍ ബോ​​ക്സി​​നു​​ള്ളി​​ൽ​​വ​​ച്ചു ഫൗ​​ൾ ചെ​​യ്തു. റ​​ഫ​​റി ആ​​ന്ദ്രെ​​സ് ചു​​ൻ​​ഹ ക​​ളി തു​​ട​​രാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഇ​​തി​​നൊ​​പ്പം ഫൗ​​ൾ ന​​ട​​ന്ന​​ത് ബോ​​ക്സി​​നു​​ള്ളി​​ൽ​​വ​​ച്ചാ​​യി​​രു​​ന്നോ​​യെ​​ന്ന​​റി​​യാ​​ൻ വി​​എ​​ആ​​റി​​നു വി​​ട്ടി​​രു​​ന്നു. തീ​​രു​​മാ​​നം ഫ്രാ​​ൻ​​സി​​ന് അ​​നു​​കൂ​​ല​​മാ​​യി പെ​​നാ​​ൽ​​റ്റി വി​​ധി​​യായിരുന്നു, റി​​സ്ഡ​​നു മഞ്ഞക്കാർഡും.


ഗോൾ വഴി

ഗോ​​ൾ 1: ആ​ൻ​ത്വാ​ൻ ഗ്രീ​സ്മാ​ൻ (ഫ്രാ​ൻ​സ്). 58-ാം മി​​നി​​റ്റി​​ൽ ആ​​ൻ​​ത്വാ​​ൻ ഗ്രീ​​സ്മാ​​ൻ പെ​​നാ​​ൽ​​റ്റി​​യി​​ലൂ​​ടെ വ​​ല​​കു​​ലു​​ക്കി. ഗ്രീ​​സ്മാ​​നെ ജോ​​ഷ് റി​​സ്ഡ​​ണ്‍ ബോ​​ക്സി​​നു​​ള്ളി​​ൽ​​വ​​ച്ചു ഫൗ​​ൾ ചെ​​യ്തി​ന് വി​എ​ആ​റി​ലൂ​ടെ​യാ​ണ് പെ​നാ​ൽ​റ്റി വി​ധി​ച്ച​ത്.

ഗോ​​ൾ 2: മൈ​ൽ ജെ​ഡി​നാ​ക് (ഓ​സ്ട്രേ​ലി​യ). 62-ാം മി​​നി​​റ്റി​​ൽ പെ​​നാ​​ൽ​​റ്റി ബോ​​ക്സി​​നു​​ള്ളി​​ൽ​​വ​​ച്ച് സാ​​മു​​വ​​ൽ ഉം​​റ്റി​​റ്റി​​യു​​ടെ ഹാൻഡ് ബോളിനു പെ​​നാ​​ൽ​​റ്റി. മൈ​​ൽ ജെ​​ഡി​​നാ​​ക് പ​​ന്ത് വ​​ല​​യി​​ലാ​​ക്കി.

ഗോ​​ൾ 2: പോ​ൾ പോ​ഗ്ബ (ഫ്രാ​ൻ​സ്).
80-ാം മി​​നി​​റ്റി​​ൽ പോ​​ഗ്ബ ഒ​​ലി​​വ​​ർ ഗി​​രു​​വി​​ന്‍റെ പാ​​സി​​ൽ​​നി​​ന്ന് വ​​ല​​കു​​ലു​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.