ആഹ്ലാദം, നിരാശ...‍? ഹോണടിച്ചോളൂ മതിയാവോളം!
Sunday, June 17, 2018 2:22 AM IST
ജ​​നീ​​വ: വാ​ഹ​ന​ങ്ങ​ങ്ങ​ളു​ടെ നീ​ട്ടി​യു​ള്ള ഹോ​ണ​ടി അ​രോ​ച​കം​ത​ന്നെ. എ​ന്നാ​ൽ, ലോ​ക​ക​പ്പ് ആ​വേ​ശം ത​ല​യ്ക്കു പി​ടി​ച്ചാ​ൽ ഹോ​ൺ മ​ണി​ക്കൂ​റു​ക​ളോ​ളം മു​ഴ​ക്കാ​നും അ​നു​മ​തി ന​ല്കും, അ​തും പോ​ലീ​സ്ത​ന്നെ... സം​ഭ​വം അ​ങ്ങ് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലാ​ണ്. ലോ​​ക​​ക​​പ്പി​​ൽ സ്വ​​ന്തം ടീം ​​ജ​​യി​​ച്ചാ​ലോ തോ​റ്റാ​ലോ ഉ​ണ്ടാ​കു​ന്ന സ​ന്തോ​ഷ​വും സ​ങ്ക​ട​വും പ്ര​ക​ടി​പ്പി​ക്കാ​ൻ ഒ​​രു മ​​ണി​​ക്കൂ​​ർ വ​​രെ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ ഹോ​​ണ്‍ മു​​ഴ​​ക്കു​​ന്ന​​ത് അ​​നു​​വ​​ദി​​ക്കു​​മെ​​ന്ന് സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ലെ വോ​​ദ് കാ​​ന്‍റ​​ൻ പോ​​ലീ​​സ് അ​റി​യി​ച്ചി​രി​ക്കു​ന്നു.


മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കു​ശേ​​ഷം കാ​​റു​​ക​​ൾ റാ​​ലി ന​​ട​​ത്തു​​ന്ന​​ത് ഇ​​വി​​ടെ പ​​തി​​വാ​​ണ്. ഇ​​വ​​യെ​​ല്ലാം ഒ​​രേ താ​​ള​​ത്തി​​ൽ ഹോ​​ണ​​ടി​​ക്കു​​ന്ന പാ​​ര​​ന്പ​​ര്യ​​വു​​മു​​ള്ള​​താ​​ണ്. ഇ​​തു ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണ് ഹോ​​ണ​​ടി നി​​യ​​ന്ത്ര​​ണ​​ത്തി​​ൽ ഇ​​ള​​വു ന​​ൽ​​കു​​ന്ന​​ത്. എ​​ന്നാ​​ൽ, ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കോ ക്ര​​മ​​സ​​മാ​​ധാ​​ന പ്ര​​ശ്ന​​മോ വ​​രാ​​നി​​ട​​യു​​ള്ള ത​​ര​​ത്തി​​ൽ പ്ര​​ക​​ട​​ന​​ങ്ങ​​ൾ അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്നും പോ​​ലീ​​സ് വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.