മിഴിതുറന്നു; കൺനിറയെ കളി
മിഴിതുറന്നു; കൺനിറയെ കളി
Friday, June 15, 2018 1:04 AM IST
ക​ഴി​ഞ്ഞ നാ​ലു കൊ​ല്ല​ത്തെ കാ​ത്തി​രി​പ്പി​നു വി​രാ​മം, ഇ​രു​പ​ത്തി​യൊ​ന്നാം എ​ഡി​ഷ​ന്‍ ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ മാ​മാ​ങ്ക​ത്തി​ന് മോ​സ്‌​കോ​യി​ല്‍ വ​ര്‍ണാ​ഭ​മാ​യ കി​ക്കോ​ഫ്. റ​ഷ്യ​യു​ടെ പ്ര​താ​പ​വും മോ​സ്‌​കോ​യു​ടെ പ്രൗ​ഢി​യും വി​ളി​ച്ചോ​തു​ന്ന ലു​ഷ്‌​നി​കി സ്റ്റേ​ഡി​യ​ത്തി​ല്‍ 81,0000 കാ​ണി​ക​ളെ സാ​ക്ഷി​നി​ര്‍ത്തി പ്ര​ശ​സ്ത ഇം​ഗ്ലീ​ഷ് ഗാ​യ​ക​ന്‍ റോ​ബി വി​ല്യം​സി​ന്‍റെ സം​ഗീ​ത​ത്തോ​ടെ​യാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ആ​രം​ഭി​ച്ച​ത്. അ​ഞ്ഞൂ​റോ​ളം ന​ര്‍ത്ത​ക​ര്‍ അ​ക​മ്പ​ടി​യാ​യി സം​ഗീ​ത​ത്തി​നൊ​ത്ത് ചു​വ​ടു​വ​ച്ച​പ്പോ​ള്‍ ലോ​കം മു​ഴു​വ​ന്‍ കാ​ല്‍പ​ന്ത് ക​ളി​യു​ടെ ആ​വേ​ശ​ത്തി​ല്‍ അ​ലി​ഞ്ഞു ചേ​ര്‍ന്നു.

ക​റു​ത്ത ഷ​ര്‍ട്ടും ചു​വ​ന്ന സൂ​ട്ടും ധ​രി​ച്ച് വേ​ദി​യി​ല്‍ എ​ത്തി​യ റോ​ബി, ആ​ദ്യ സെ​ക്ക​ന്‍ഡി​ല്‍ ത​ന്നെ കാ​ണി​ക​ളു​ടെ മ​നം ക​വ​ര്‍ന്നു. ലെ​റ്റ് മി​സ്റ്റ​ര്‍ എ​ന്‍റ​ര്‍ടെ​യി​ന്‍മെ​ന്‍റ് ആ​ണ് ആ​ദ്യം ആ​ല​പി​ച്ച​ത്. ഗാ​ന​ത്തി​ന് മേ​മ്പൊ​ടി​യാ​യി പ്ര​സി​ദ്ധ റ​ഷ്യ​ന്‍ പി​യാ​നി​സ്റ്റ് ദ​നി​ല്‍ ട്രി​ഫോ​നൊ​വും ഉ​ണ്ടാ​യി​രു​ന്നു. റോ​ബി​യു​ടെ ഊ​ഴം ക​ഴി​ഞ്ഞ​പ്പോ​ള്‍ പ്ര​സി​ദ്ധ ഓ​പ്പ​റ ഗാ​യി​ക അ​യി​ഡ ഗാ​രി​ഫു​ളി​ന വെ​ള്ള ഗൗ​ണി​ല്‍ ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ലാ​ക്കി മൈ​താ​ന​ത്തേ​ക്ക്. ലോ​ക പ്ര​ശ​സ്ത ഓ​പ​റ ഗാ​നം ഫീ​ല്‍ ആ​ന്‍ഡ് എ​യ്ഞ്ച​ല്‍സ് സ്വ​ത​സി​ദ്ധ​മാ​യ ആ​ലാ​പ​ന​ത്തി​ലൂ​ടെ ഗാ​രി​ഫു​ളി​ന സ്റ്റേ​ഡി​യം കീ​ഴ​ട​ക്കി. റോ​ബി​യു​ടെ മൂ​ന്ന് ഗാ​ന​ങ്ങ​ള്‍ക്കു​ശേ​ഷം ഡി​ജെ മ്യൂ​സി​ക് താ​ള​ത്തി​നൊ​ത്ത് കാ​ണി​ക​ളും ആ​ടി​ത്തി​മി​ര്‍ത്തു.


റ​ഷ്യ​ന്‍ ലോ​ക​ക​പ്പി​ന്‍റെ ആ​ത്മാ​വാ​യ അ​ഡി​ഡാ​സി​ന്‍റെ ടെ​ല്‍സ്റ്റാ​ര്‍ 18 എ​ന്ന ടൂ​ര്‍ണ​മെ​ന്‍റ് ബോ​ള്‍ അ​ന്ത​രീ​ക്ഷ​ത്തി​ല്‍നി​ന്നും സ്റ്റേ​ഡി​യ​ത്തി​നു​ള്ളി​ലേ​ക്ക് പ​റ​ന്നി​റ​ങ്ങി​യ​ത് കൗ​തു​ക​മാ​യി. ശ്വാ​സം പി​ടി​ച്ചി​രു​ന്ന കാ​ണി​ക​ളു​ടെ ആ​വേ​ശ​ത്തി​ന് തി​രി കൊ​ളു​ത്തു​ന്ന പ​ന്തി​ന്‍റെ വ​ര​വി​ല്‍ മൈ​താ​ന​ത്തി​ന്‍റെ പു​ല്‍ത്ത​കി​ടി പോ​ലും കോ​രി​ത്ത​രി​ച്ചു. പി​ന്നാ​ലെ ഒ​രു കൊ​ച്ചു ബാ​ല​ന്‍റെ കൈ ​പി​ടി​ച്ച് ബ്ര​സീ​ല്‍ ഫു​ട്‌​ബോ​ള്‍ ഇ​തി​ഹാ​സം റൊ​ണാ​ള്‍ഡോ ആ​ഗ​ത​മാ​യ​പ്പോ​ള്‍ ആ​രാ​ധ​ക​രു​ടെ മ​നം നി​റ​ഞ്ഞു.

വൈ​വി​ധ്യം നി​റ​ഞ്ഞ പ്ല​ക്കാ​ര്‍ഡു​ക​ളും മു​ഖം​മൂ​ടി​ക​ളും ഇ​ഷ്ട ടീ​മി​ന്‍റെ പ​താ​ക​യും ഒ​ക്കെ ആ​യി നേ​ര​ത്തെ ത​ന്നെ കാ​ണി​ക​ള്‍ സ്റ്റേ​ഡി​യം കൈ​യ​ട​ക്കി​യി​രു​ന്നു. റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്‌​ളാ​ദി​മി​ര്‍ പു​ടി​ന്‍, ഫി​ഫ പ്ര​സി​ഡ​ന്‍റ് ജി​യാ​നി ഇ​ന്‍ഫെ​ന്‍റി​നോ, സൗ​ദി രാ​ജ​കു​മാ​ര​ന്‍ മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍മാ​ന്‍ തു​ട​ങ്ങി​യ പ്ര​മു​ഖ​ര്‍ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നും തു​ട​ര്‍ന്നു​ള്ള റ​ഷ്യ - സൗ​ദി അ​റേ​ബ്യ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​നും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.