ബി​​ഡ​​ബ്ല്യു​​ബി ക്യാ​​ന്പി​​ൽ മൂ​​ന്ന് മ​​ല​​യാ​​ളി​​ താരങ്ങ​ൾ
ബി​​ഡ​​ബ്ല്യു​​ബി ക്യാ​​ന്പി​​ൽ മൂ​​ന്ന് മ​​ല​​യാ​​ളി​​ താരങ്ങ​ൾ
Saturday, May 26, 2018 1:10 AM IST
മും​​ബൈ: ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ബാ​​സ്ക​​റ്റ്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​ൻ (ഫി​​ബ), ബാ​​സ്ക​​റ്റ്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ (ബി​​എ​​ഫ്ഐ), നാ​​ഷ​​ണ​​ൽ ബാ​​സ്ക​​റ്റ്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ (എ​​ൻ​​ബി​​എ) എ​​ന്നി​​വ സം​​യു​​ക്ത​​മാ​​യി ന​​ട​​ത്തു​​ന്ന പ​​ത്താ​​മ​​ത് ബാ​​സ്ക​​റ്റ്ബോ​​ൾ വി​​ത്തൗ​​ട്ട് ബോ​​ർ​​ഡേ​​ഴ്സി​​ൽ (ബി​​ഡ​​ബ്ല്യു​​ബി) മൂ​​ന്ന് മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ൾ.

തി​​രു​​വ​​ന​​ന്ത​​പു​​രം സെ​​ന്‍റ് ഗൊ​​രേ​​ത്തി എ​​ച്ച്എ​​സ്എ​​സി​​ലെ ആ​​ർ. ശ്രീ​​ക​​ല, കോ​​ട്ട​​യം മൗ​​ണ്ട് കാ​​ർ​​മ​​ൽ എ​​ച്ച്എ​​സ്എ​​സി​​ലെ ആ​​ൻ മേ​​രി സ​​ക്ക​​റി​​യ, കൊ​​ര​​ട്ടി ലി​​റ്റി​​ൽ ഫ്ള​​വ​​ർ എ​​ച്ച്എ​​സ്എ​​സി​​ലെ ആ​​ൻ മ​​രി​​യ ജോ​​ണി എ​​ന്നി​​വ​​ർ​​ക്കാ​​ണ് സെ​​ല​​ക്‌ഷ​​ൻ ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 16 രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​യി 66 അം​​ഗ സം​​ഘ​​ത്തെ​​യാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്. 26 പെ​​ണ്‍​കു​​ട്ടി​​ക​​ളും 40 ആ​​ണ്‍​കു​​ട്ടി​​ക​​ളു​​മാ​​ണ് സം​​ഘ​​ത്തി​​ലു​​ള്ള​​ത്. ഈ ​​മാ​​സം 30 മു​​ത​​ൽ ജൂ​​ണ്‍ ര​​ണ്ട് വ​​രെ എ​​ൻ​​ബി​​എ അ​​ക്കാ​​ഡ​​മി​​യു​​ടെ ഡ​​ൽ​​ഹി നാ​​ഷ​​ണ​​ൽ ക്യാ​​ന്പി​​ലാ​​ണ് പ​​രി​​ശീ​​ല​​നം. കോ​​റി ബ്രേ​​വ​​ർ, കാ​​രി​​സ് ലേ​​വാ​​ർ​​ട്, കെ​​ല്ലി ഒ​​ളി​​നി​​ക്, ഡി​​വൈ​​റ്റ് പ​​വ​​ൽ തു​​ട​​ങ്ങി​​യ പ്ര​​മു​​ഖ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് പ​​രി​​ശീ​​ല​​നം ന​​ട​​ക്കു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.