ടെസ്റ്റ്: ഇം​ഗ്ല​ണ്ട് 184നു ​പു​റ​ത്ത്
ടെസ്റ്റ്: ഇം​ഗ്ല​ണ്ട് 184നു ​പു​റ​ത്ത്
Friday, May 25, 2018 12:59 AM IST
ല​​ണ്ട​​ൻ: പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ ഒ​​ന്നാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ന്‍റെ ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ ഇം​​ഗ്ല​ണ്ട് 184 റ​​ണ്‍​സി​​നു പു​​റ​​ത്ത്. പാ​ക് പേ​​സ​ർ​​മാ​​രാ​​യ മു​​ഹ​​മ്മ​​ദ് അ​​ബ്ബാ​​സ്, ഹ​​സ​​ൻ അ​​ലി എ​​ന്നി​​വ​​രു​​ടെ ബൗ​​ളിം​​ഗ് ആ​​ണ് ഇം​​ഗ്ല​ണ്ടി​​നെ ത​​ക​​ർ​​ത്ത​​ത്. അ​​ബ്ബാ​​സ് 23 ഉം ​​അ​​ലി 51 ഉം ​​റ​​ണ്‍​സ് വീ​​തം വി​​ട്ടു​​ന​​ല്കി നാ​​ല് വി​​ക്ക​​റ്റ് വീ​​തം വീ​​ഴ്ത്തി. 70 റ​​ണ്‍​സ് എ​​ടു​​ത്ത അ​​ലി​​സ്റ്റ​​ർ കു​​ക്ക് മാ​ത്ര​മാ​​ണ് ഇം​​ഗ്ലീ​​ഷ് നി​​ര​​യി​​ൽ ചെ​​റു​​ത്തു​നി​​ൽ​പ്പ് ന​ട​ത്തി​യ​ത്.

ടോ​​സ് നേ​​ടി ബാ​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ത്ത ഇം​​ഗ്ല​ണ്ടി​​ന് 43 റ​​ണ്‍​സ് എ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ മൂ​​ന്ന് വി​​ക്ക​​റ്റു​​ക​​ൾ ന​​ഷ്ട​​പ്പെ​​ട്ടി​രു​ന്നു. ഇം​ഗ്ല​ണ്ടി​​നാ​​യി ഓ​​ഫ് സ്പി​​ന്ന​​ർ ഡൊ​​മി​​നി​​ക് ബെ​​സ് അ​​ര​​ങ്ങേ​​റ്റം​​കു​​റി​​ച്ചു.

അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി​​യ അ​​ലി​​സ്റ്റ​​ർ കു​​ക്ക് പുതിയ റിക്കാർഡ് കുറിച്ചു. ഇം​​ഗ്ല​ണ്ടി​​നാ​​യി തു​​ട​​ർ​​ച്ച​​യാ​​യ 154-ാം ടെ​​സ്റ്റാ​​ണ് അ​​ലി​​സ്റ്റ​​ർ കു​​ക്ക് ക​​ളി​​ക്കു​​ന്ന​​ത്. ഈ ​​നേ​​ട്ട​​ത്തി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ഇ​​തി​​ഹാ​​സ​​മാ​​യ അ​​ല​​ൻ ബോ​​ർ​​ഡ​​റി​​നെ (153 മ​​ത്സ​​ര​​ങ്ങ​​ൾ) കു​​ക്ക് പി​​ന്ത​​ള്ളി. ത​​ന്‍റെ റി​​ക്കാ​​ർ​​ഡ് മ​​റി​​ക​​ട​​ന്ന കു​​ക്കി​​നെ ബോ​​ർ​​ഡ​​ർ അ​​ഭി​​ന​​ന്ദി​​ച്ചു. 2006ൽ ​​ഇ​​ന്ത്യ​​ക്കെ​​തി​​രേ നാ​​ഗ്പു​​രി​​ൽ അ​​ര​​ങ്ങേ​​റി​​യ കു​​ക്കി​​നെ പി​​ന്നീ​​ട് സെ​​ല​​ക്ട​​ർ​​മാ​​ർ ത​​ഴ​​ഞ്ഞി​​ട്ടേ​​യി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.