ഇ​​നി​​യേ​​സ്റ്റ ജാ​​പ്പ​​നീ​​സ് ക്ല​​ബ്ബി​​ൽ
ഇ​​നി​​യേ​​സ്റ്റ ജാ​​പ്പ​​നീ​​സ് ക്ല​​ബ്ബി​​ൽ
Friday, May 25, 2018 12:59 AM IST
ടോ​​ക്കി​​യോ: ഉൗ​​ഹാ​​പോ​​ഹ​​ങ്ങ​​ൾ​​ക്ക് അ​​വ​​സാ​​നം​​കു​​റി​​ച്ച് സ്പെ​​യി​​നി​​ന്‍റെ ആ​ന്ദ്രേ ഇ​​നി​​യേസ്റ്റ ജാ​​പ്പ​​നീ​​സ് ക്ല​​ബ്ബാ​​യ വി​​സേ​​ൽ കോ​​ബു​​മാ​​യി ക​​രാ​​റി​​ലാ​​യി. സ്പാ​​നി​​ഷ് ഫു​​ട്ബോ​​ൾ ക്ല​​ബ്ബാ​​യ ബാ​​ഴ്സ​​ലോ​​ണ​​യി​​ൽ​​നി​​ന്ന് വി​​ര​​മി​​ച്ച ഇ​​നി​​യേ​​സ്റ്റ ഇം​​ഗ്ലീഷ് ക്ല​​ബ്ബ് മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി, ചൈ​​നീ​​സ് ക്ല​​ബ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്ക് നീ​​ങ്ങു​​മെ​​ന്ന് വാ​​ർ​​ത്ത​​ക​​ൾ ഉ​​ണ്ടാ​​യി​​രു​​ന്നു. ഇ​​നി​​യേസ്റ്റ വി​​സേ​​ലു​​മാ​​യി ക​​രാ​​റി​​ലാ​​യ​​താ​​യി ക്ല​​ബ് ഉ​​ട​​മ​​യാ​​യ ഹി​​രോ​​ഷി മി​​കി​​താ​​നി അ​​റി​​യി​​ച്ചു. വേ​​ൾ​​ഡ്ക്ലാ​​സ് താ​​ര​​മാ​​ണ് ഇ​​നി​​യേ​​സ്റ്റ എ​​ന്നാ​​ണ് മി​​കി​​താ​​നി വി​​ശേ​​ഷി​​പ്പി​​ച്ച​​ത്.


205 കോ​​ടി രൂപ വാ​​ർ​​ഷി​​ക ശ​​ന്പ​​ള​​ത്തി​​നാ​​ണ് ഇ​​നി​​യേ​​സ്റ്റ ജാ​​പ്പ​​നീ​​സ് ക്ല​​ബ്ബു​​മാ​​യി ക​​രാ​​റി​​ലാ​​യി​​രി​​ക്കു​​ന്ന​​ത്. ജ​​ർ​​മ​​ൻ താ​​ര​​മാ​​യി​​രു​​ന്ന ലൂ​​ക്കാ​​സ് പൊ​​ഡോ​​ൾ​​സ്കി​​യും വി​​സേ​​ൽ കോ​​ബു​​മാ​​യി ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ ക​​രാ​​റി​​ലാ​​യി​​രു​​ന്നു. 22 വ​​ർ​​ഷം ബാ​​ഴ്സ​​ലോ​​ണ​​യ്ക്കാ​​യി ക​​ളി​​ച്ച​​ശേ​​ഷ​​മാ​​ണ് ഇ​​നി​​യേ​​സ്റ്റ ക്ല​​ബ് വി​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.