അ​ര്‍ജ​ന്‍റീ​ന​യ്ക്കു തി​രി​ച്ച​ടി; റൊ​മേ​രോ പു​റ​ത്ത്
അ​ര്‍ജ​ന്‍റീ​ന​യ്ക്കു തി​രി​ച്ച​ടി;  റൊ​മേ​രോ പു​റ​ത്ത്
Thursday, May 24, 2018 1:05 AM IST
ബു​വ​നോ​സ് ആ​രീ​സ്: ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍ക്കാ​യി അ​ര്‍ജ​ന്‍റീ​ന റ​ഷ്യ​യി​ലേ​ക്കു തി​രി​ക്കും മു​മ്പ് ആ​ദ്യ തി​രി​ച്ച​ടി. ഒ​ന്നാം ന​മ്പ​ര്‍ ഗോ​ള്‍കീ​പ്പ​ര്‍ സെ​ര്‍ജി​യോ റൊ​മേ​രോ പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് ലോ​ക​ക​പ്പ് ടീ​മി​ല്‍നി​ന്നു പു​റ​ത്താ​യി. റൊ​മേ​രോ​യ്ക്കു മു​ട്ടി​ന് പ​രി​ക്കാ​ണെ​ന്ന് അ​ര്‍ജ​ന്‍റീ​ന ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​നാ​ണ്് അ​റി​യി​ച്ച​ത്. ലോ​ക​ക​പ്പി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ക്കാ​യി ബു​വ​നോ​സ് ആ​രീ​സി​ല്‍ ന​ട​ത്തി​യ പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​ണ് അ​ര്‍ജ​ന്‍റീ​ന​യു​ടെ ഒ​ന്നാം ന​മ്പ​ര്‍ ഗോ​ളി​ക്കു വ​ല​തു മു​ട്ടി​നു പ​രി​ക്കേ​റ്റ​ത്.


അ​ര്‍ജ​ന്‍റീ​ന​യു​ടെ ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ദേ​ശീ​യ​മ​ത്സ​രം ക​ളി​ച്ച ഗോ​ള്‍കീ​പ്പ​റാ​ണ് റൊ​മേ​രോ. മു​പ്പ​ത്തി​യൊ​ന്നു​കാ​ര​നാ​യ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് താ​രം 83 ത​വ​ണ ദേ​ശീ​യ​കു​പ്പാ​യ​മി​ട്ടു. 2010, 2014 ലോ​ക​ക​പ്പി​ലും റൊ​മേ​രോ​യാ​യി​രു​ന്നു ഗോ​ള്‍കീ​പ്പ​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.