ഹാ​രി കെ​യ്ന്‍ ഇം​ഗ്ല​ണ്ട് നാ​യ​ക​ന്‍
ഹാ​രി കെ​യ്ന്‍ ഇം​ഗ്ല​ണ്ട് നാ​യ​ക​ന്‍
Wednesday, May 23, 2018 1:13 AM IST
ല​ണ്ട​ന്‍: ടോ​ട്ട​നം സ്‌​ട്രൈ​ക്ക​ര്‍ ഹാ​രി കെ​യ്ന്‍ ഇം​ഗ്ല​ണ്ടി​ന്‍റെ ലോ​ക​ക​പ്പ് ടീ​മി​നെ റ​ഷ്യ​യി​ല്‍ ന​യി​ക്കും. കെ​യ്‌​നെ നാ​യ​ക​നാ​യി ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ഇ​ന്ന​ലെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. 2016ല്‍ ​ഇം​ഗ്ല​ണ്ടി​ന്‍റെ പ​രി​ശീ​ല​ക​നാ​യി ഗാ​ര​ത് സൗ​ത്ത്‌​ഗേ​റ്റ് ചു​മ​ത​ല​യേ​റ്റ​ശേ​ഷം സ്ഥി​രം നാ​യ​ക​ന്‍മാ​ര്‍ ഇ​ല്ലാ​യി​രു​ന്നു. എ​ന്നാ​ല്‍, ഇ​പ്പോ​ള്‍ കെ​യ്‌​നെ നാ​യ​ക​നാ​ക്കി​യ​തോ​ടെ നാ​യ​ക​സ്ഥാ​നം ഒ​രാ​ളി​ലേ​ക്കാ​യി.

ഇ​രുപ​ത്തി​നാ​ലു​കാ​ര​ന​യാ കെ​യ്ന്‍ 23 അ​ന്താ​രാ​ഷ്‌ട്ര മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് 12 ഗോ​ള്‍ നേ​ടി. ക​ഴി​ഞ്ഞ ജൂ​ണി​ല്‍ സ്‌​കോ​ട്‌​ല​ന്‍ഡി​നെ​തി​രേ​യു​ള്ള യോ​ഗ്യ​ത മ​ത്സ​ര​ത്തി​ലാ​ണ് കെ​യ്‌​ന് ആ​ദ്യ​മാ​യി നാ​യ​ക​നാ​യ​ത്. അ​തി​നു​ശേ​ഷം മൂ​ന്നു ത​വ​ണ ടീ​മി​നെ ന​യി​ച്ചു.

തു​ട​ര്‍ച്ച​യാ​യി നാ​ലാം സീ​സ​ണി​ലും ക്ല​ബ്ബി​നും രാ​ജ്യ​ത്തി​നു​മാ​യി ആ​കെ മു​പ്പ​തി​ലേ​റെ ഗോ​ള്‍ നേ​ടി. 2017-18 സീ​സ​ണി​ല്‍ കെ​യ്ന്‍ ക്ല​ബ്ബി​നു​വേ​ണ്ടി​യും രാ​ജ്യ​ത്തി​നു​വേ​ണ്ടി​യും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. 52 മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്നാ​യി 45 ഗോ​ള്‍ നേ​ടി​ക്ക​ഴി​ഞ്ഞു. കെ​യ്‌​ന്‍റെ ഗോ​ള​ടി മി​ക​വി​ലാ​ണ് ടോ​ട്ട​നം പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി ചാ​മ്പ്യ​ന്‍സ് ലീ​ഗി​നു യോ​ഗ്യ​ത നേ​ടി​യ​ത്.


ഇം​ഗ്ല​ണ്ടി​ന്‍റെ നാ​യ​ക​രാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന കെ​യ്‌​ന്‍റെ ടോ​ട്ട​ന​ത്തി​ലെ സ​ഹ​താ​രം എ​റി​ക് ഡെ​യ​ര്‍, ലി​വ​ര്‍പൂ​ള്‍ നാ​യ​ക​ന്‍ ജോ​ര്‍ദ​ന്‍ ഹെ​ന്‍ഡേ​ഴ്‌​സ​ണ്‍ എ​ന്നി​വ​രെ പി​ന്ത​ള്ളി​യാ​ണ് സൗ​ത്ത്‌​ഗേ​റ്റ് ഇം​ഗ്ല​ണ്ടി​ന്‍റെ ടീം ​മീ​റ്റിം​ഗി​ല്‍ കെ​യ്‌​ന്‍റെ പേ​ര് പ്ര​ഖ്യാ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.