ബാ​​ഡ്മി​​ന്‍റ​​ണ്‍: ഇ​​ന്ത്യ​​ക്ക് ഇരട്ടജ​​യം
ബാ​​ഡ്മി​​ന്‍റ​​ണ്‍: ഇ​​ന്ത്യ​​ക്ക് ഇരട്ടജ​​യം
Tuesday, May 22, 2018 1:30 AM IST
ബാ​​ങ്കോ​​ക്ക്: തോ​​മ​​സ് ആ​​ൻ​​ഡ് ഉൗ​​ബ​​ർ ക​​പ്പ് ബാ​​ഡ്മി​​ന്‍റ​​ണി​​ന്‍റെ ഗ്രൂ​​പ്പ് പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ​​ൻ പു​​രു​​ഷ, വ​​നി​​താ ടീ​​മു​​ക​​ൾ​​ക്ക് ജ​​യം. എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പു​​രു​​ഷ ടീം ​​ഗ്രൂ​​പ്പ് എ​​യി​​ൽ 5-0ന് ​​ഓ​​സ്ട്രേ​​ലി​​യ​​യെ കീ​​ഴ​​ട​​ക്കി. പ്ര​​ണോ​​യ് 21-19, 21-13ന് ​​ആ​​ന്‍റ​​ണി ജോ​​യെ​​യും സാ​​യ് പ്ര​​ണീ​​ത് 21-9, 21-6ന് ​​ജേ​​ക്ക​​ബ് ഷൂ​​ള​​റെ​​യും ല​​ക്ഷ്യ​​സെ​​ൻ 21-5, 21-14ന് ​​കാ​​യി ചെ​​ൻ തോ​​ഹി​​നെ​​യും സിം​​ഗി​​ൾ​​സി​​ൽ കീ​​ഴ​​ട​​ക്കി. ര​​ണ്ട് ഡ​​ബി​​ൾ​​സ് പോ​​രാ​​ട്ട​​ത്തി​​ലും ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ചു.


സൈ​​ന നെ​​ഹ്‌വാ​​ളി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള വ​​നി​​ത​​ക​​ൾ ഗ്രൂ​​പ്പ് എ​​യി​​ലെ പോ​​രാ​​ട്ട​​ത്തി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യെ 4-1നു ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. സൈ​​ന 21-14, 21-19ന് ​​ഹ​​സു​​ൻ ചെ​​ന്നി​​നെ​​യും വൈ​​ഷ്ണ​​വി 21-17, 21-13ന് ​​ജെ​​ന്നി​​ഫ​​ർ താ​​മി​​നെ​​യും അ​​നു​​ര 21-6, 21-7ന് ​​സെ​​സി​​ലി ഫം​ഗി​​നെ​​യും സിം​​ഗി​​ൾ​​സി​​ൽ മ​​റി​​ക​​ട​​ന്നു. ര​​ണ്ട് ഡ​​ബി​​ൾ​​സി​​ൽ ഒ​​ന്നി​​ലും ഇ​​ന്ത്യ ജ​​യം​​നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.