2026 ഫി​​ഫ ലോ​​ക​​ക​​പ്പി​​ന് 48 ടീം?
2026 ഫി​​ഫ ലോ​​ക​​ക​​പ്പി​​ന് 48 ടീം?
Thursday, April 26, 2018 2:09 AM IST
സൂറിച്ച്: 2026 ​​ഫി​​ഫ ലോ​​ക​​ക​​പ്പി​​ന് ടീ​​മു​​ക​​ളു​​ടെ എ​​ണ്ണം വ​​ർ​​ധി​​പ്പി​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത​​ക​​ൾ തെ​​ളി​​യു​​ന്നു. ടീ​​മു​​ക​​ളു​​ടെ എ​​ണ്ണം ഉ​​യ​​ർ​​ത്തു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ച വോ​​ട്ടിം​​ഗ് ഈ ​​ആ​​ഴ്ച ന​​ട​​ക്കും. ലോക കപ്പിൽ ഇ​പ്പോ​ഴു​ള്ള ടീം സംഖ്യ മുപ്പത്തിരണ്ടിൽ​നി​ന്ന് 48 ആയി ഉ​യ​ർ​ത്താനാണ് നീക്കം. നി​​ല​​വി​​ൽ ലോ​ക​ക​പ്പി​ൽ 64 മ​​ത്സ​​ര​​ങ്ങ​​ളാ​​ണു​​ള്ള​​ത്.

48 ടീ​​മു​​ക​​ളാ​​കു​​ന്പോ​​ൾ അ​​ത് 80 മ​​ത്സ​​ര​​മാ​​യി ഉ​​യ​​രും. 1930ൽ ​​ആ​​ദ്യ ലോ​​ക​​ക​​പ്പ് ഉ​​റു​​ഗ്വെ​​യി​​ൽ ന​​ട​​ക്കു​​ന്പോ​​ൾ 13 രാ​​ജ്യ​​ങ്ങ​​ളാ​​ണ് പ​​ങ്കെ​​ടു​​ത്ത​​ത്. പി​​ന്നീ​​ട് ഫു​​ട്ബോ​​ൾ ലോ​​ക​​മെ​​ങ്ങും വ​​ള​​ർ​​ന്നു. ഇ​​പ്പോ​​ൾ ഫി​​ഫ​​യി​​ൽ 211 രാ​​ജ്യ​​ങ്ങ​​ളാ​​ണ് അം​​ഗ​​ങ്ങ​​ളാ​​യു​​ള്ള​​ത്. ടീ​​മു​​ക​​ളു​​ടെ എ​​ണ്ണം കൂ​​ടു​​​​ന്ന​​തോ​​ടെ ഏ​​ഷ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളാ​​കും അ​​തി​​ന്‍റെ ഗു​​ണ​​ഫ​​ലം കൂ​​ടു​​ത​​ൽ അ​​നു​​ഭ​​വി​​ക്കു​​ക. രാ​​ജ്യ​​ങ്ങ​​ൾ കൂ​​ടു​​ന്ന​​തോ​​ടെ ഫി​​ഫ​​യ്ക്ക് ടെ​​ലി​​വി​​ഷ​​ൻ സം​​പ്രേ​​ക്ഷ​​ണാ​​വ​​കാ​​ശം, സ്പോ​​ണ്‍​സ​​ർ​​ഷി​​പ്പ് എ​​ന്നി​​വ​​യി​​ലൂ​​ടെ വ​​രു​​മാ​​നം ഉ​​യ​​രും.


അം​​ഗ​​മാ​​യ 211 രാ​​ജ്യ​​ങ്ങ​​ൾ​​ക്കും ഫു​​ട്ബോ​​ൾ വ​​ള​​ർ​​ച്ച​​യ്ക്കാ​​യി ഓ​​രോ വ​​ർ​​ഷ​​വും 50 ല​​ക്ഷം രൂ​​പ ന​​ൽ​​കു​​മെ​​ന്ന് ഫി​​ഫ പ്ര​​സി​​ഡ​​ന്‍റ് ജി​​യാ​​നി ഇ​​ൻ​​ഫ​​ന്‍റി​​നോ പ​​റ​​ഞ്ഞു. പു​​തി​​യ തീ​​രു​​മാ​​നം ന​​ട​​പ്പാ​​കു​​ക​​യാ​​ണെ​​ങ്കി​​ൽ എ​​ല്ലാ ഭൂ​​ഖ​​ണ്ഡ​​ങ്ങ​​ൾ​​ക്കും കൂ​​ടു​​ത​​ൽ ടീ​​മു​​ക​​ളെ ഇ​​റ​​ക്കാ​​നാ​​കും. യൂ​​റോ​​പ്പി​​നു നി​ല​വി​ലു​ള്ള 13ൽ​നി​ന്ന് 16 ടീ​മു​ക​ളാകും. യൂ​​റോ​​പ്പ് 16 (നി​​ല​​വി​​ൽ 13), ആ​​ഫ്രി​​ക്ക 9 (നി​​ല​​വി​​ൽ 5), ഏ​​ഷ്യ 8.5 (നി​​ല​​വി​​ൽ 4.5), ലാ​റ്റി​ന​മേ​​രി​​ക്ക 6 (നി​​ല​​വി​​ൽ 4.5), കോ​​ണ്‍​കാ​​ക​​ഫ് 6.5 (നി​​ല​​വി​​ൽ 3.5), ആ​​തി​​ഥേ​​യ​​ർ 1(1) എ​ന്നി​ങ്ങ​നെ​യാ​വും 48 ടീ​മു​ക​ളു​ടെ പ്ര​വേ​ശ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.