ചെന്നൈയ്ക്കു ജയം
ചെന്നൈയ്ക്കു ജയം
Thursday, April 26, 2018 2:09 AM IST
ബം​​ഗ​​ളൂ​​രു: റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു ഉ​യ​ർ​ത്തി​യ മി​ക​ച്ച സ്കോ​ർ അന്പാട്ടി റാ​യു​ഡു​വി​ന്‍റെ​യും 82 (53) ധോ​ണി​യു​ടെ​യും 70 (34) ക​രു​ത്തി​ൽ ചെ​ന്നൈ മ​റി​ക​ട​ന്നു. ര​ണ്ടു പ​ന്ത് ബാ​ക്കി നി​ൽ​ക്കേ​യാ​ണ് ചെ​ന്നൈ അ​ഞ്ചു വി​ക്ക​റ്റ് ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്. ഇതോടെ പോയിന്‍റു പട്ടികയിൽ ചെന്നൈ ഒന്നാമതെത്തി.

സ്കോ​ർ: റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു 20 ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റി​ന് 205.
ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് 19.4 ഓ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 207.

ആദ്യം ബാറ്റിംഗിനിറങ്ങിയ ബംഗളൂരു ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ താ​​രം എ​​ബി ഡി​​വി​​ല്യേ​​ഴ്സി​​ന്‍റെ ബാ​​റ്റിം​​ഗ് കരുത്തിലാണ് മികച്ച സ്കോർ കണ്ടെത്തിയത്. 30 പ​​ന്തി​​ൽ എ​​ട്ട് സി​​ക്സും ര​​ണ്ട് ഫോ​​റും അ​​ട​​ക്കം 68 റ​​ണ്‍​സാണ് ഡി​​വി​​ല്യേ​​ഴ്സ് നേ​​ടി​​യത്. ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ക്രീ​​സി​​ലെ​​ത്തി​​യ ബം​​ഗ​​ളൂ​​രു 20 ഓ​​വ​​റി​​ൽ എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 205 റ​​ണ്‍​സ് നേ​​ടി.


ബംഗളൂരുവിനുവേണ്ടി ഓ​​പ്പ​​ണിം​​ഗി​​ൽ ഡി​​കോ​​ക്കും വി​​രാ​​ട് കോ​​ഹ്‌​ലി​​യു​​മാ​​ണ് ഇ​​റ​​ങ്ങി​​യ​​ത്. 15 പ​​ന്തി​​ൽ 18 റ​​ണ്‍​സ് നേ​​ടി​​യ കോ​​ഹ്‌​ലി ​സ്കോ​​ർ​​ബോ​​ർ​​ഡി​​ൽ 35 ഉ​ള്ള​പ്പോ​​ൾ മ​​ട​​ങ്ങി. തു​​ട​​ർ​​ന്ന് ക്രീ​​സി​​ൽ ഒ​​ന്നി​​ച്ച ഡി​​കോ​​ക്കും ഡി​​വി​​ല്യേ​​ഴ്സും റ​​ണ്‍​സ് യ​​ഥേ​​ഷ്ടം നേ​​ടി. ര​​ണ്ട് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ താ​​ര​​ങ്ങ​​ളും ചേ​​ർ​​ന്ന് ര​​ണ്ടാം വി​​ക്ക​​റ്റി​​ൽ 103 റ​​ണ്‍​സ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. 37 പ​​ന്തി​​ൽ നാ​​ല് സി​​ക്സും ഒ​​രു ഫോ​​റും അ​​ട​​ക്കം 53 റ​​ണ്‍​സു​​മാ​​യി ഡി​​കോ​​ക്ക് മ​​ട​​ങ്ങി. നാ​​ലാം ന​​ന്പ​​റാ​​യെ​​ത്തി​​യ കോ​​റി ആ​​ൻ​​ഡേ​​ഴ്സ​​നു കാ​​ര്യ​​മാ​​യൊ​​ന്നും ചെ​​യ്യാ​​ൻ സാ​​ധി​​ച്ചി​​ല്ല. മ​​ൻ​​ദീ​​പ് സിം​​ഗ് 17 പ​​ന്തി​​ൽ 32 റ​​ണ്‍​സ് എ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.