2019 ഐ​സി​സി ലോ​ക​ക​പ്പ്: ഇ​ന്ത്യ - ദ​ക്ഷി​ണാ​ഫ്രി​ക്ക​ ആദ്യ മത്സരം
2019 ഐ​സി​സി ലോ​ക​ക​പ്പ്: ഇ​ന്ത്യ - ദ​ക്ഷി​ണാ​ഫ്രി​ക്ക​ ആദ്യ മത്സരം
Wednesday, April 25, 2018 12:44 AM IST
കോ​ല്‍ക്ക​ത്ത: 2019 ഐ​സി​സി ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രേ. ജൂ​ണ്‍ അ​ഞ്ചി​നാ​ണ് മ​ത്സ​രം. മേ​യ് 30 മു​ത​ല്‍ ജൂ​ലൈ 14 വ​രെ 12 വേ​ദി​ക​ളി​ലാ​യി ഇം​ഗ്ല​ണ്ടി​ലും വെ​യ്‌ൽസി​ലു​മാ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. ജൂ​ണ്‍ ര​ണ്ടി​നാ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ല്‍ ഐ​പി​എലി​നു​ശേ​ഷം അ​ന്താ​രാ​ഷ് ട്ര ​മ​ത്സ​ര​ങ്ങ​ള്‍ക്കു മു​മ്പ് 15 ദി​വ​സ​ത്തെ ഇ​ട​വേ​ള വേ​ണ​മെ​ന്ന ലോ​ധ ക​മ്മി​റ്റി​യു​ടെ നി​ര്‍ദേ​ശം പാലി​ക്കാ​നാ​ണ് ഇ​ന്ത്യ​യു​ടെ മ​ത്സ​രം അ​ഞ്ചി​ലേ​ക്കു മാ​റ്റി​യ​ത്. കോ​ല്‍ക്ക​ത്ത​യി​ല്‍ ചേ​ർന്ന അ​ഞ്ച് ദി​ന ഐ​സി​സി എ​ക്‌​സി​ക്യൂ​ട്ടീ​വ്‌​സ് മീ​റ്റിം​ഗി​ലാ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​ര തീ​യ​തി പ്ര​ഖ്യാ​പി​ച്ച​ത്. 2019ലെ ​ഐ​പി​എല്‍ മാ​ര്‍ച്ച് 29 മു​ത​ല്‍ മെ​യ് 19 വ​രെ​യാ​ണ്. 16ന് ​മാ​ഞ്ച​സ്റ്റ​റി​ല്‍ ഇ​ന്ത്യ പാ​ക്കി​സ്ഥാ​നെ നേ​രി​ടും. 2011ല്‍ ​ചാ​മ്പ്യ​ന്‍മാ​രും 2015ല്‍ ​സെ​മി​യി​ലു​മെ​ത്തി​യ ഇ​ന്ത്യ ഇ​ത്ത​വ​ണ കി​രീ​ട​പ്ര​തീ​ക്ഷ​യു​ള്ള ടീ​മാ​ണ്.

പ​ത്ത് ടീ​മു​ക​ളു​ള്ള ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ആ​കെ 48 മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്. 45 എ​ണ്ണം ഗ്രൂ​പ്പ് ത​ല​ത്തി​ലാ​ണ്. ഓ​രോ ടീ​മും ഒ​മ്പ​ത് ഗ്രൂ​പ്പ് മ​ത്സ​രം ക​ളി​ക്കും. നാ​ലു ടീം ​സെ​മി​യി​ലേ​ക്കു യോ​ഗ്യ​ത നേ​ടും. 1992ലെ ​ലോ​ക​ക​പ്പി​നു സ​മാ​ന​മാ​ണ് പു​തി​യ ഷെ​ഡ്യൂ​ള്‍.


2015ലെ ​ലോ​ക​ക​പ്പ് ന​ട​ത്താ​നു​ള്ള അ​പേ​ക്ഷ പി​ന്‍വ​ലി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് 2006ലാ​ണ് 2019ലെ ​ലോ​ക​ക​പ്പി​നു വേ​ദി​യൊ​രു​ക്കാ​നു​ള്ള അ​വ​കാ​ശം ഇം​ഗ്ല​ണ്ട് ആ​ന്‍ഡ് വെ​യ്‌​സ് ക്രി​ക്ക​റ്റി​നു ല​ഭി​ച്ച​ത്. 1999 ലോ​ക​ക​പ്പി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് യു​കെ​യി​ല്‍ ലോ​ക​ക​പ്പ് ന​ട​ക്കു​ന്ന​ത്. 1975, 1979, 1983 ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍ക്ക് ഇം​ഗ്ല​ണ്ടാ​ണ് വേ​ദി​യാ​യ​ത്.

2019 ഐ​പി​എ​ല്‍ മാ​ര്‍ച്ച് 29 മു​ത​ല്‍ മേ​യ് 19 വ​രെ​യാ​ണ്. പ​ക്ഷേ ത​ങ്ങ​ള്‍ക്ക് മേ​യ് 30ന് ​തു​ട​ങ്ങു​ന്ന ലോ​ക​ക​പ്പി​നു മു​മ്പ് 15 ദി​വ​സ​ത്തെ ഇ​ട​വേ​ള​യെ​ടു​ക്കേ​ണ്ട​തു​ണ്ട്. അ​തു​കൊ​ണ്ട് 15 ദി​വ​സ​ത്തെ ഇ​ട​വേ​ള​യെ​ടു​ക്കാ​നാ​യി​ട്ടാ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം ജൂ​ണ്‍ അ​ഞ്ചി​ലേ​ക്കു മാ​റ്റി​യ​ത്. ബി​സി​സി​ഐ​യു​ടെ സീ​നി​യ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു.

2019-23 ക്രി​ക്ക​റ്റ് സൈ​ക്കി​ളി​ല്‍ ഇ​ന്ത്യ എ​ല്ലാ ഫോ​ര്‍മാ​റ്റി​ലു​മാ​യി 309 ദി​വ​സം അ​ന്താ​രാ​ഷ്‌ട്ര ​ക്രി​ക്ക​റ്റ് ക​ളി​ക്കു​മെ​ന്നും ഹോം ​ഗ്രൗ​ണ്ടി​ല്‍ ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളു​ടെ എ​ണ്ണം 15ല്‍ ​നി​ന്ന് 19 ആ​യി ഉ​യ​ര്‍ത്തു​മെ​ന്നും ഈ ​ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളെ​ല്ലാം ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.